നീ… അതും കാണാൻ ആണോ ഇവിടെ വന്ന് ഇരിക്കുന്നെ.
എണിറ്റു പൊക്കോ ഇല്ലേ ഞാൻ കണ്ണിൽ കാന്താരി മുളക് തേക്കും.”
ഞാൻ ചിരിച്ചിട്ട്.
അവിടെ തന്നെ ഇരുന്നു.
“ഏട്ടത്തി..”
“എന്താടാ.”
ദീപ്തി ചേച്ചി കൈയും കാലും നല്ലോണം ഉരുമ്മി കഴുകി എന്റെ അടുത്തേക് വന്നു അടുക്കളയിൽ കയറി ചോറ് വേവ് നോക്കി കൊണ്ട് ഇരുന്നപ്പോൾ.
“ചേച്ചി എന്തിനാ ഇങ്ങനെ ജോലി ചെയ്തു ഞങ്ങളുടെ കൂടെ?”
ദീപ്തി ചേച്ചിക്ക് മനസിലായില്ല എന്നാലും പറഞ്ഞു.
“നിന്റെ തലയിൽ എന്റെ ഭാരം കൂടി വെക്കാൻ എനിക്ക് വയ്യ. എന്റേതായ ജോലി ഞാൻ ചെയ്ത് നിനക്ക് തരും.”
“ഞാൻ അതല്ല ചോദിച്ചേ?”
“പിന്നെ!!!”
ചേച്ചി ചോറ് നോക്കൽ കഴിഞ്ഞു അത് വാർത്തിട്ട് എന്റെ നേരെ നോക്കി.
“ചേച്ചിക് വേറെ….. ഒരു… കല്യാണം.. കഴിച്ചൂടെ..
എത്ര എന്നാ രീതിയിൽ ആണ് ചേട്ടനെ ഇങ്ങനെ ഓർത്ത് ജീവിതം കളയുന്നെ.”
ഞാൻ എങ്ങനെയോ പറഞ്ഞു നിർത്തി.
ചേച്ചി ആണേൽ ഞാൻ പറഞ്ഞ ഷോക്കിൽ എന്നെ തന്നെ നോക്കി.
“എന്താടാ…
ഞാനും നിങ്ങളുടെ ഒപ്പം നില്കുന്നത് ബുദ്ധിമുട്ട് ആയി തുടങ്ങിയോ.”
ഇനി ഇച്ചിരി റഷ് ആയി സംസാരിച്ചാൽ ആണ് ചേടത്തി ഞങ്ങളെ വിട്ട് പോകു എന്ന് എനിക്ക് മനസിൽ തോന്നി.
“അതേ.
എനിക്ക് നല്ല ബുദ്ധിമുട്ട് ഉണ്ട്.
എനിക്ക് ചേച്ചിയുടെ ജീവിതം ഇങ്ങനെ കളയാൻ താല്പര്യം ഇല്ലാ.
ചേട്ടൻ പോയി ഇനി വരില്ല. അത് ഓർത്ത് ഇങ്ങനെ തന്റെയും ജീവിതം.”
ചേടത്തിടെ കണ്ണുകളിൽ നിന്ന് വെള്ളം ചാടി. ഓടി വന്ന് എന്നെ കെട്ടിപിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു.
“എന്നെ ഉപേക്ഷിക്കല്ലേടാ…
എനിക്ക് നീയെ ഉള്ള്.
നീ ഉള്ള ഒറ്റ കാരണത്താൽ ആണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നെ.
പെറ്റമ്മകും അച്ഛനും വീട്ടിൽ നിന്ന് ഇറങ്ങി പോയ പെണ്ണിനെ വേണ്ടടാ.