വളഞ്ഞ വഴികൾ 5 [Trollan]

Posted by

അങ്ങ് അമേരിക്ക യിൽ ഒന്നും അല്ലല്ലോ.

നീ ഫോൺ എടുത്തു അങ്ങ് കുത്തിയാൽ മതില്ലേ ഞാൻ അവിടെ എത്തി ഇരിക്കും.”

അവൾ എന്നെ കെട്ടിപിടിച്ചു കവിളിലും ചുണ്ടിലും മുഖത്ത് എല്ലാം കിസ് തന്നിട്ട്.

എന്നെ കെട്ടിപിടിച്ചു കിടന്നു.

അവൾ നാളെ പോകണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരു സങ്കടം ആയി. അവൾ ഉള്ളപ്പോൾ ഒരിക്കലും എനിക്ക് എന്റെ പാസ്റ്റ് മനസിൽ വന്നു വേദനിപ്പിക്കല്ലായിരുന്നു.

ഞാൻ അവളുടെ ഇട തുർന്ന മുടികളെ താഴുകി കൊണ്ട് കിടന്നു മയങ്ങി പോയി.

ദീപ്തി ഏട്ടത്തി ചായ കുടിക്കാൻ വിളിച്ചപ്പോൾ ആണ് ഞങ്ങൾ എഴുന്നേറ്റെ.

പിന്നെ ചായകുടി ഒക്കെ കഴിഞ്ഞു.രാത്രി യിലെ ഫുഡ്‌ ഒക്കെ കഴിച്ചു ഞങ്ങൾ കിടകാൻ നേരം.അവൾ പോകാൻ ഉള്ള സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു വെക്കുവായിരുന്നു. ഞാനും അത്‌ കണ്ടു കൊണ്ട് അവളെ നോക്കി നിന്ന് അത് കണ്ട് ആവും എന്റെ അടുത്തേക് വന്നിട്ട്.

“ഏട്ടൻ എന്തിനാ വിഷമിക്കുന്നെ.

ഏട്ടൻ അങ്ങോട്ട്‌ വന്നാൽ പോരെ നമുക്ക് അവിടെ ലോഡ്ജ്‌ ഒക്കെ എടുത്തു പൊളികാം.”

“നിനക്ക് ഈ വിചാരം ഉള്ളോ.”

“ഇയാൾ വിഷമിച്ചു ഇരിക്കുന്നത് കൊണ്ട് പറഞ്ഞതാ.”

“അയ്യോ എനിക്ക് വിഷമം ഒന്നും ഇല്ലാ.

നിന്നെ എങ്ങനെ കൊണ്ട് പോയി വീടും എന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.”

“ആണോ… ആണോ… സത്യം… പറ.”

“അതേടി എനിക്ക് നീയേ ഉള്ള്.”

“അപ്പൊ ദീപ്തി ചേച്ചിയോ. ദേ ഏട്ടൻ നിനക്ക് കൂട്ടിന് വേണ്ടി അല്ലെ കൊണ്ട് വന്നേ. ചേച്ചിക്ക് നമ്മൾ അല്ലേടാ ഉള്ള്.”

“എടി.

എനിക്ക് ചേച്ചിയെ കല്യാണം കഴിപ്പിച്ചു വിടാൻ തോന്നുവാ. എന്ത് അർത്ഥത്തിൽ ആണ് ആ പാവം നമുക്ക് വേണ്ടി ഇങ്ങനെ എല്ലാം കടിച്ചു പിടിച്ചു നടക്കുന്നെ.

ചേച്ചി ഒരു പെണ്ണ് അല്ലെ.

നീ പറ.”

രേഖ എന്ത് പറയണം എന്ന് ആലോചിച്ചു നിന്നാ ശേഷം.

“ഞാൻ എന്ത് പറയാൻ ഏട്ടൻ തന്നെ പറ.

ആ പാവത്തിന് ഒരു നല്ല കുടുംബം ഉണ്ടാക്കി കൊടുക്കാൻ ഏട്ടന് കഴിയുമോ അതും അല്ലാ ചേച്ചി സമ്മതിക്കുമോ?

ഇനി ഒരു തിരിച്ചു വരവ് ചേച്ചിക്ക് ഉണ്ടേൽ ഞാൻ ഹാപ്പിയാ.

Leave a Reply

Your email address will not be published. Required fields are marked *