ലിസ്സി
Lissy | Author : Ekalavyan
പണിയും കഴിഞ്ഞ് തിരിച്ചു ബസ്സ് കേറുമ്പോൾ വീണ്ടും ഗിരിയുടെ ഫോൺ ശബ്ദിച്ചു. ‘അനിൽ ‘
ഹോ ഇന്നുതന്നെ ഇവൻ ഇത് എത്രാമത്തെ വിളിയാണ്. നെടുവീർപ് ഇട്ടുകൊണ്ട് ഫോൺ നോക്കി നികുമ്പോൾ തന്നെ ബസ് വന്നു. നല്ല മഴക്കാർ ഉണ്ട്. കാൾ എടുക്കാതെ തന്നെ ഗിരി ബസ് കയറി. സൈഡിൽ ഒരു ഇരിപ്പിടം കിട്ടി. ഫോൺ എടുത്ത് അനിലിനെ തിരിച്ചു ഡയൽ ചെയ്തു. കോളേജിൽ ഒപ്പം ഉണ്ടായിരുന്ന ചങ്ങാതിയല്ലേ അങ്ങനെ മറക്കാൻ പറ്റില്ലല്ലോ.
അനിലിന് ഗവണ്‍മെന്‍റ് ഉദ്യോഗമായിരുന്നത് കൊണ്ട് കുറച്ചു നാടുകൾ മാറി അവസാനം നാട്ടിലേക്ക് തന്നെ മാറ്റം കിട്ടി. അവനും ഭാര്യ ലിസ്സിയും മാത്രമേ ഉള്ളു വീട്ടിൽ. ഇങ്ങോട്ടേക്കു മാറിയിട്ട് 4 മാസമേ ആവുന്നുള്ളു.
അനിൽ വേഗം ഫോണെടുത്തു.
“അളിയാ പണി തീർന്നു ഞാൻ അങ്ങോട്ട് വരുവാ “എടുത്തപാടെ ഗിരി പറഞ്ഞു.
“ആഹാ ഈ മഴ തുടങ്ങുന്നതിനു മുന്നേ നിന്നെ വിളിക്കുന്നില്ലേ ഞാൻ. ഒന്ന് ചെയ്തു താടാ..”
“ഇതാ ഇന്നത്തോടെ എടുക്കുന്ന പണി തീർന്നു.. ഇനി നിന്റേത് പോരെ?? “
“പോരും “
“ങാ നീ തിരക്കാക്കി കൺഫ്യൂഷൻ ആക്കല്ലേ “ അത് പറഞ്ഞു ഗിരി ഒന്ന് ചിരിച്ചു.
“ഇവൾക്കാണെടാ തിരക്ക്.. പറഞ്ഞിട്ട് കാര്യമില്ല ആറിയിടാനും സ്ഥലം വേണ്ടേ..”
“ആ എന്നാ ഞാൻ എത്തിയിട്ടു വിളിക്കാം.
“ശെരി “
കാൾ കട്ട് ചെയ്തു ഗിരി പുറത്തേക്ക് നോക്കിയിരുന്നു. നാട്ടിലെത്തിയിട്ടു ഒന്നവനെ കാണാൻ സാധിച്ചില്ല തിരക്ക് കാരണം. അവസാനം അവൻറെ കല്യാണത്തിന് കണ്ടതാണ്. പിന്നെ ജോലിസ്ഥലത്തേക്ക് പോയി രണ്ടും. ഓരോന്നൊക്കെ ചിന്തിച്ചു പുറത്തേക്കു നോകിയിരിക്കുബോൾ തന്നെ മഴക്കാർ കനത്തു. ബസ് ഇൽ ഷട്ടറുകൾ ഇടുന്ന ശബ്ദം ഉയർന്നു. എന്നാൽ ഞാൻ അത് കൂസലാക്കാതെ മഴ ചാറൽ കൊണ്ടിരിന്നു. എന്നാൽ അതിനു അധികം ആയുസ്സുണ്ടായിരുന്നില്ല. പുറകിലിരുന്ന ഒരു കിളവൻ എന്നെ കൊണ്ട് ഷട്ടറിടുപ്പിച്ചു..
നാട്ടിലെത്തുമ്പോ സമയം സന്ധ്യ ആയി. ഒരു മഴ കഴിഞ്ഞു അടുത്ത മഴക്ക് ആകാശം തയ്യാറെടുത്തു.. ഞാൻ വേഗം ചളിയിൽ കുളിച്ച റോഡിലൂടെ വീട്ടിലേക്ക് നടക്കാൻ തുടങ്ങി. അമ്മ ഉമ്മറത്തു തന്നെ ഉണ്ടാരുന്നു.. മഴചാറൽ കൊണ്ട് നനഞ്ഞു ഞാൻ കോലായിൽ കയറി. അപ്പോളേക്കും അമ്മ ഒരു തോർത്ത് കൊണ്ട് വന്നു..
“ഗിരി അമ്മാവനെ ഡിസ്ചാർജ് ആക്കി.. വൈകുന്നേരം എത്തി.. “
ഹ അതൊരല്പം ആശ്വാസം തന്നു എനിക്ക്.