ശരീരവും രണ്ടു ദിശയിലേക്ക് കൊളുത്തി വലിക്കാൻ തുടങ്ങി. അവൾ കട്ടിലിൽ ഇരുന്ന് കൊണ്ട് ആലോചിക്കാൻ തുടങ്ങി. അപ്പോഴും ബിനീഷ കാമുക സല്ലാപത്തിൽ മുഴുകി തന്നെയിരിക്കുകയാണ്.
കുറച്ച് കഴിഞ്ഞപ്പോൾ വീണ്ടും ഫോൺ ശബ്ദിക്കുന്നത് കെട്ടാണ് ശ്രുതി ചിന്തയിൽ നിന്നും ഉണർന്നത്.
“ഹെലോ..”
“എവിടെ ഞാൻ നിന്റെ ഹോസ്റ്റലിന് മുന്നിലുണ്ട്..”
“ആയോ മുന്നിൽ നിൽക്കല്ലേ..! കുറച്ച് മാറി ഒരു ബാങ്കില്ലേ…? അവിടെ നിന്നോ ഞാൻ അങ്ങോട്ട് വരാം..” ആ മറുപടിയിൽ അവൾ സ്വയം ആശ്ചര്യപെട്ടുപോയി. ആകെയുണ്ടായിരുന്ന പാതി മനസ്സ് കൂർ മാറിയിരിക്കുന്നു. ഒരു നാണത്തോടെ ശ്രുതി മനസ്സിലാക്കി. പിന്നോടൊക്കെ വേഗത്തിലായിരുന്നു. ബാത്‌റൂമിൽ കയറി മുഖം കഴുകി. കണ്ണാടിയിൽ നോക്കി മുഖം മിനുക്കി. ബാഗിൽ നിന്ന് പുതിയൊരു ചുരിദാർ എടുത്തുടുത്തു.
പുറത്തേക്ക് ഇറങ്ങാൻ നേരം ബിനീഷയുടെ “എങ്ങോട്ടാ നീ..” എന്ന ചോദ്യം കേട്ട് ഒരു നിമിഷം നിന്ന് പോയി. നല്ലൊരു നുണയ്ക്ക് വേണ്ടി മനസ്സ് പിടഞ്ഞു.
“അത്.. എന്റെ ഒരു റിലേറ്റീവ് ഇവിടെ സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.. അവിടെക്കാ..” നാവിൽ ആദ്യം വന്ന നുണ വെച്ച് കാച്ചി.
“ഞാനും വരണോ..?” ബിനീഷയുടെ ആ ചോദ്യത്തിൽ ഒട്ടും ആത്മാര്തത്ത ഉണ്ടായിരുന്നില്ല.
“വേണ്ട നീ കിടന്നോ..” എന്നും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ വാതിൽ തുറന്ന് പുറത്തേക്കിറങ്ങി. കോറിഡോറിലൂടെ അവൾ ഓടുകയായിയിരുന്നു. ബിനിഷയോട് പറഞ്ഞ അതെ നുണ വാർഡന്റെ മുന്നിലും ശ്രുതി തട്ടിവിട്ടു. പോതുവെ കുരുത്തക്കേടുകളില്ലാത്ത ഒരാളായത് കൊണ്ട് വാർഡൻ ഒന്ന് ഇരുത്തി നോക്കിയതല്ലാതെ മറുത്തൊന്നും പറയാതെ സമ്മതം നൽകി. ഹോസ്റ്റലിന്റെ പടിയിറങ്ങി റോഡിലേക്ക് ഇറങ്ങി വലത്തോട്ട് നോക്കിയതും ബാങ്കിന് മുന്നിൽ അനൂപ് സാറിന്റെ കാർ അവൾ കണ്ടു. അവൾ കാറിനടുത്തേക്ക് നടന്നു. മുന്നിലെ ഡോർ തുറന്ന് അകത്തേക്ക് കയറി. ഹോസ്റ്റൽ പരിസരവും വിട്ട് കാർ മുന്നോട്ട് നീങ്ങി. അവൾ കാറിൽ കയറി പോകുന്നതും നോക്കി ഒരാൾ ഹോസ്റ്റൽ കവാടത്തിൽ നിൽക്കുന്നുണ്ടായിരുന്നു. സെക്യൂരിറ്റി സൂസന്ന മാഡം.
അൽപ്പനേരം സഞ്ചരിച്ചതിന് ശേഷമാണ് രണ്ടുപേരും സംസാരിക്കാൻ തുടങ്ങിയത്. ആദ്യം സംസാരം തുടങ്ങിയത് അനൂപ് സാർ തന്നെയായിരുന്നു.
“എന്താ.. ഇയാൾക്ക് ഇറങ്ങി വരാനൊരു മടി…”
“ഹോ.. എന്ത് പേടിച്ചിട്ടെന്നറിയോ ഞാൻ അവിടെന്ന് ഇറങ്ങിയേ..എനിക്ക് ഇങ്ങനെ ഒന്നും ശീലല്യ.. ആദ്യായിട്ട ഞാൻ രാത്രി ഹോസ്റ്റലിന്ന് ഇറങ്ങുന്നേ..”
“ആഹാ.. അത് കൊള്ളാലോ.. ഇങ്ങനെ ഒക്കെയല്ലേ ശീലമാക്കുന്നത്…”
“പോ സാറെ.. എന്തുമാത്രം ഞാൻ പേടിച്ചൂന്നറിയോ..”
“ഹ ഹ ഹ ” അയാൾ നിറഞ്ഞു ചിരിച്ചു.
“അല്ല.. നമ്മളെങ്ങോട്ട പോകുന്നെ..” അല്പപദൂരം കഴിഞ്ഞപ്പോൾ ശ്രുതി ചോദിച്ചു.
“ഹോ.. അപ്പോയെക്കും ദൃതിയായോ..” ഒരു കള്ളാ ചിരിയോടെ അനൂപ് ചോദിച്ചു.