ഏദൻസിലെ പൂമ്പാറ്റകൾ 14 [Hypatia]

Posted by

ചൊറിഞ്ഞോണ്ടിരിക്കും മടുപ്പാ..”

“മ്മ് … പിന്നെ എന്താ പരിപാടി..”

“ഒന്നുല്ല.. ഹോസ്റ്റലിലാ.. വെറുതെ ഇരിക്കുവാ..”

“ആഹ് പിന്നെ ഞാൻ അനൂപിനെ വിളിച്ചിരുന്നു കുറച്ച് മുന്നേ, നിങ്ങൾ എത്തിയോ എന്നറിയാൻ വിളിച്ചതാ. പക്ഷെ.. ആൾ നല്ല ടെൻഷനിലായിരുന്നു..”

“എന്ത് ടെൻഷൻ..” ശ്രുതി ആശ്ചര്യപ്പെട്ടു.

“എന്തോ..വൈഫിനെ കാണാൻ ഇല്ലെന്നോ പോലീസ് അന്വേഷിക്കുന്നുണ്ടെന്നോ ഒക്കെ പറയുന്നത് കേട്ടു…നീ വിളിച്ചില്ലേ..”

“ഇല്ല, എനിക്ക് ഇത്തിരി പണിയുണ്ടായിരുന്നു ചേച്ചി, അലക്കാനും മറ്റും അത് കഴിഞ്ഞ് ഞാൻ ഇപ്പോഴാ ഒന്ന് ഫ്രീ ആയെ..”

“മ്മ്… എന്ന കുറച്ച് കഴിഞ്ഞ് ഒന്ന് വിളിച്ച് നോക്ക്.. പ്രത്യേകിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിച്ച് അറിയിക്കണേ..”

“ആഹ് വിളിക്കാ.. ചേച്ചി..”

“എന്ന ശെരി..”
ഫോൺ വെച്ചപ്പോൾ വല്ലാത്തൊരു ഭാരം മനസ്സിൽ വന്നു നിറഞ്ഞത് പോലെ ശ്രുതിക്ക് തോന്നി. ഫോണിന്റെ കോണ്ടാക്റ്റ് ലിസ്റ്റിൽ തിരഞ്ഞ് അനൂപ് സാറിന്റെ നമ്പറെടുത്തു. ഒരു നിമിഷം വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു. എങ്കിലും അവൾ ഡയൽ ചെയ്തു. ഫോൺ റിങ് ചെയുന്ന ശബ്ദം കേട്ടതും അവളുടെ ഹൃദയ മിടിപ്പ് വേഗത്തിലായി.

“ഹലോ…” മറുവശത്ത് അനൂപ് സാറിന്റെ ക്ഷീണിച്ച ശബ്ദം അവളുടെ കാതിലെത്തി.

“ഹലോ..” അല്പനേരത്തെ മൗനത്തിന് ശേഷം ഒരു പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.

“ആഹ് .. ശ്രുതി പറ.. എന്തെ വിളിച്ചേ..?”

“ഏയ്.. ഞാ.. ഞാൻ വെറുതെ..” പെട്ടെന്നുള്ള ആ ചോദ്യത്തിൽ അവളൊന്ന് പരുങ്ങി പോയി.

മ്മ്…”

പരസ്പ്പരം എന്തുപറയണമെന്നറിയാതെ രണ്ടും പേരും മൗനം പൂണ്ടു. ശ്രുതിയുടെ കാതിൽ അയാളുടെ നേർത്ത ശ്വാസോച്ഛാസം കേൾക്കുന്നുണ്ടായിരുന്നു.

“സാർ എവിടെയാ..” മൗനം ഭേദിച്ച് കൊണ്ട് ശ്രുതി ചോദിച്ചു.

“ഞാ.. ഞാൻ ഒരു ഫ്രണ്ടിനെ ഡ്രോപ്പ് ചെയ്ത് വീട്ടിലേക്ക് പോയി കൊണ്ടിരിക്കാ..”

“മ്മ്… ലിസി ചേച്ചി വിളിച്ചിരുന്നു.. ” കാര്യങ്ങളൊക്കെ ഞാൻ അറിഞ്ഞു എന്ന മട്ടിൽ ശ്രുതി പറഞ്ഞു.

“മ്മ്.. എന്ത് പറഞ്ഞു..”

“പ്രേത്യേകിച്ച് ഒന്നും പറഞ്ഞില്ല.. പിന്നെ സാറിന്റെ വൈഫ് എന്തോ.. പറ്റിന്ന്..” അവൾ അത് മുഴിപ്പിച്ചില്ല.

“മ്മ്.. ആൾ എവിടെയെന്നറിയില്ല… പോലീസിൽ പറഞ്ഞിട്ടുണ്ട്..” ആ

Leave a Reply

Your email address will not be published. Required fields are marked *