രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Posted by

നിർത്തി, എന്നാൽ കാർക്കശ്യത്തോടെ കാവ്യ വർമ പറഞ്ഞു.
ബാലുത്തമ്പിയും ആ അഭിപ്രായത്തോടു തലകുലുക്കി യോജിച്ചു.
അതിപ്പോ സേവ് ദ ഡേറ്റ് എന്നു പറഞ്ഞ് ഒത്തിരി വിഡിയോസ് ഇറങ്ങുന്നുണ്ട് ജോഷി. അതിൽ വളരെ വ്യത്യസ്തമാകണം ഞങ്ങളുടെ മകന്‌റെ വിഡിയോ.എന്നാലെ ആൾക്കാർ ശ്രദ്ധീക്കൂ. ചർച്ചയാകൂ. അതെങ്ങനെ നടപ്പിൽ വരുത്താം. അതു പറയൂ. പണം ഒരു പ്രശ്‌നമല്ല- ബാലുത്തമ്പി പറഞ്ഞു.
ജോഷിക്കു പെട്ടെന്നൊരുത്തരം പറയാൻ പറ്റിയില്ല. അവൻ ചിന്താമഗ്നനായി ഇരുന്നു. എല്ലാവരും അവന്‌റെ മുഖത്തേക്കു നോക്കിയിരുന്നു. കാവ്യ വർമയും രാഹുലും അങ്ങോട്ടുമിങ്ങോട്ടും നോക്കി കണ്ണുകൾ കൊണ്ട് എന്തോ ആംഗ്യം കാട്ടി. ഈ സ്റ്റുഡിയോക്കാർ പോരാ എന്നു പറയുന്നതു പോലെ.
ഷിജു ഒന്നു മുരടനക്കി. അതിപ്പോ തമ്പുരാട്ടീ, ബാലു സാറെ, കാവ്യ മാഡം, രാഹുൽ മോനെ..അവൻ അവന്‌റെ സ്ലാങ്ങിൽ പറഞ്ഞു തുടങ്ങി.
ഇപ്പോളത്തെ കാലത്ത് ഒത്തിരി സേവ് ദ ഡേറ്റ് എറങ്ങുന്നുണ്ടെന്നു ബാലുസാറു പറഞ്ഞതു നേരാ. അൽപം സെക്‌സിയായിട്ടുള്ള ഇന്‌റിമേറ്റായിട്ടുള്ള സേവ് ദ ഡേറ്റ് ഒക്കെയാണു വൈറലാകുന്നത്. ഷിജു അവന്‌റെ മൊബൈലിൽ അത്തരമൊരു പടം കാട്ടിക്കൊണ്ട് അവരോടു പറഞ്ഞു.
എക്‌സാക്റ്റ്‌ലി- രാഹുൽ പറഞ്ഞു. താൻ പറഞ്ഞത് ശരിയാ. ഇന്‌റിമേറ്റായിട്ടുള്ള സേവ് ദ ഡേറ്റിനു ഞാനും സ്മിതയും റെഡിയാണ്. പക്ഷേ ഒരുപാട് പേർ ഇറക്കിയതിനാൽ ഇനി അതും വൈറലാകുമോ എന്നാ എന്‌റെ പേടി. -രാഹുൽ പറഞ്ഞപ്പോൾ അവന്‌റെ കുടുംബാംഗങ്ങൾ എല്ലാവരും തലകുലുക്കി.
ജോഷിക്കു ദേഷ്യം വരുന്നുണ്ടായിരുന്നു. എന്തു ചെയ്താലും വൈറൽ ആകണമെന്നാണ് ഇപ്പോഴുള്ള എല്ലാവൻമാരുടെയും ആഗ്രഹം.
നമുക്ക് പക്ഷേ അൽപം വെറൈറ്റി കൊണ്ടുവരാം. ഷിജു വീണ്ടും പറഞ്ഞപ്പോൾ എല്ലാവരും താൽപര്യത്തോടെ അവനെ നോക്കി. ജോഷി അദ്ഭുതപ്പെട്ടിരിക്കുകയായിരുന്നു. ഇവനിത്രേം ബുദ്ധീം ആശയോമൊക്കെയുണ്ടോ. ഒരു മണ്ടൻ ആണെന്നാണു താനിതുവരെ വിചാരിച്ചിരുന്നത്.
എന്താ തന്‌റെ ആശയം കേൾക്കട്ടെ- കാവ്യ ചോദിച്ചു.
ഇപ്പോൾ സേവ് ദ ഡേറ്റ് എന്നു പറഞ്ഞാൽ കുറച്ചുപടങ്ങൾ, ഒരു വിഡിയോ എന്നിങ്ങനെയാണല്ലോ. നമ്മൾക്ക് അതിൽ ഒരു പുതുമ കൊണ്ടുവരാം.
ഇപ്പോൾ എല്ലാവരും യൂട്യൂബിനു പുറകേയാണല്ലോ. നമ്മൾ ഒരു യൂട്യൂബ് ചാനൽ അങ്ങു തുടങ്ങും. ഇനി ആറുമാസം സമയമുണ്ടല്ലോ. അതിനിടയിൽ നമ്മൾ കൃത്യമായ ഇടവേളകളിൽ കുറേ സേവ് ദ ഡേറ്റ് വിഡിയോ അക്കൗണ്ടിലേക്കിടും. സാധാരണ സേവ് ദ ഡേറ്റ് വിഡിയോയിൽ ചെക്കനും പെണ്ണും മാത്രമാണല്ലോ. ഇതിൽ അതു മാത്രമല്ല. ചെക്കന്‌റെ അമ്മ, അതായത് കാവ്യാമാഡം, അച്ഛമ്മ രാജമ്മ തമ്പുരാട്ടി, പിന്നെ ബാലുസാറ്. എല്ലാവരും ഇതിൽ അഭിനയിക്കും. ഒരു വെബ്‌സീരീസ് പോലെ. നിങ്ങളെയെല്ലാം കാണാൻ നല്ല സൗന്ദര്യമുള്ളവരായതോണ്ട് സംഭവം ക്ലിക്കാകുമെന്ന് ഉറപ്പുകാര്യമാണ്-ഷിജു പറഞ്ഞു കഴിഞ്ഞപ്പോൾ കാവ്യ വർമ കൈയടിച്ചു.
അടിപൊളി. സൂപ്പർ.ഇതു പൊളിക്കും.-രാഹുലും പറഞ്ഞു.
ജോഷി ഷിജുവിനെ നോക്കി. അവന്‌റെ തലയ്ക്കു ചുറ്റും ഒരു പ്രകാശവലയം ഉള്ളതായി അയാൾക്കു തോന്നി.എന്തോരം തെറിവിളിച്ചിരിക്കുന്നു താൻ. ഇവൻ

Leave a Reply

Your email address will not be published. Required fields are marked *