രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് [സ്വപ്‌ന]

Posted by

ബാലുതമ്പിയും ഭാര്യ കാവ്യ വർമയും യുഎസിലാണു താമസം. രാഹുലും വളർന്നതവിടെ. ഇപ്പോൾ കല്യാണം പ്രമാണിച്ചു നാട്ടിലെത്തിയിട്ടുണ്ട്. തൊടുപുഴയുള്ള ഏതോ ഒരു പണച്ചാക്കു തറവാട്ടിലെ പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിനു അവർക്കു നല്ലൊരു വിഡിയോഗ്രഫറെ വേണം. കാശെത്ര വേണമെങ്കിലും പൊടിക്കാൻ തമ്പുരാട്ടിപുരത്തുകാർ തയാറാണ്. പക്ഷേ സംഭവം പൊളിക്കണം, തിമിർക്കണം. ഇതാണ് അഗസ്റ്റിൻ ജോഷിയോടു പറഞ്ഞത്.

സംഭവം കേട്ടപ്പോൾ തന്നെ ജോഷിക്കു താൽപര്യമായി. അങ്ങനെ തന്‌റെ ജീവിതത്തിലെ നിർണായക മൈൽക്കുറ്റി കണ്ടിരിക്കുന്നു. ഏതോ കൊടികെട്ടിയ തറവാട്ടുകാരാണ്. ആദ്യം തന്നെ ഇങ്ങനൊരു കല്യാണ വർക്ക് കിട്ടിയാൽ ഇഷ്ടം പോലെ പണവും പേരും കിട്ടും. പിന്നെ തുരുതുരാ വർക്കുകൾ. ഒടുവിൽ കോടിക്കണക്കിനു പണം സമ്പാദിച്ചു താൻ തന്‌റെ സ്വന്തം ഇഷ്ടത്തിനു സിനിമ പിടിക്കും. പിന്നെ സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്, നാഷണൽ അവാർഡ് ഒടുവിൽ ഓസ്‌കാർ….ജോഷിയുടെ ചിന്തകൾ മലർപ്പൊടിക്കാരന്‌റെ സ്വപ്‌നം പോലെ കാടുകൾ കയറി ഒരു വലിയ ഫോറസ്റ്റിലെത്തി.
പിറ്റേന്നു തന്നെ ജോഷിയും ഷിജുവും വണ്ടിയെടുത്ത് കറുകച്ചാലിലേക്കു പുറപ്പെട്ടു. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ തന്നെ തമ്പുരാട്ടിപുരം തറവാട്ടിലേക്കുള്ള വഴി ആൾക്കാർ പറഞ്ഞുകൊടുത്തു. ജംഗ്ഷനു കുറച്ചുമാറി ഒരു വലിയ പുരയിടത്തിൽ നിന്ന ഒരു കോവിലകം പോലെയുള്ള വീടായിരുന്നു തമ്പുരാട്ടിപുരം. ഗേറ്റ് കടന്നു വിശാലമായ മുറ്റം, അതുവഴി കാറോടിച്ചപ്പോൾ തന്നെ പുരയിടത്തിൽ ഒരു കൊമ്പനാന നിൽക്കുന്നതു കണ്ടു. മുറ്റം കടന്നു തറവാടിന്‌റെ മുന്നിലെത്തി വണ്ടി നിന്നു.
പഴയ തറവാടാണെങ്കിലും നല്ലരീതിയിൽ പുതുമോടിയാക്കിയ മനയായിരുന്നു തമ്പുരാട്ടിപുരം. ജോഷിയും ഷിജുവും ചരൽ വിരിച്ച മുറ്റത്തു കാർ നിർത്തിയിട്ടു. കാർപോർച്ചിൽ ഒരു ബിഎംഡബ്ലയുവും ലാൻഡ് റോവറും കിടപ്പുണ്ടായിരുന്നു. അതിസമ്പന്നമായ തറവാട്ടുകാരാണെന്നിന് ആ വാഹനങ്ങൾ തന്നെ തെളിവായിരുന്നു.
ജോഷിയും അസിസ്റ്റന്‌റും സിറ്റൗട്ടിലേക്കു കയറി. ഇറ്റാലിയൻ ടൈൽസ് വിരിച്ചിട്ടിരിക്കുന്ന തറയും വിലകൂടിയ സോഫ സെറ്റികളും ആ സിറ്റൗട്ടിലുണ്ടായിരുന്നു. വലിയ കട്ടിളകളുള്ള പ്രധാനവാതിൽ. അതിൽ നിറയെ കൊത്തുപണികൾ. പൂർണമായും ഈട്ടിത്തടിയിൽ പണിത ആ വാതിലിനു തന്നെ ലക്ഷങ്ങൾ വിലമതിക്കും.

ജോഷി കോളിങ് ബെല്ലടിച്ചു. അകത്തു നിന്ന് ഒരു പാദപതന ശബ്ദം കേട്ടു.
കുറച്ചുനേരത്തിനുള്ളിൽ പൂമുഖവാതിൽ തുറന്നു. മുണ്ടും ബ്ലൗസും ധരിച്ച ഒരു മധ്യവയസ്‌ക വാതിൽ തുറന്നു.
ആരാ…അവർ അൽപം പകച്ച ശബ്ദത്തിൽ ചോദിച്ചു. വേഷവും ലക്ഷണവും കണ്ടപ്പോൾ വീട്ടിലെ ജോലിക്കാരിയാകുമെന്ന് ജോഷി വിചാരിച്ചു. അതു ശരിയുമായിരുന്നു.
ഞങ്ങൾ സ്റ്റുഡിയോയിൽ നിന്നാണ്. വരാൻ പറഞ്ഞിരുന്നു.- ആദ്യ കോൾ എങ്ങനെയും പിടിക്കണമെന്ന ഉദ്ദേശ്യത്തിൽ പരമാവധി വിനയവും ഭവ്യതയും കലർത്തി ജോഷി പറഞ്ഞു,
ആ കോട്ടയത്തൂന്നാ അല്ലേ. ഇവിടെ പറയുന്ന കേട്ടിരുന്നു. തമ്പുരാട്ടിയെ വിളിക്കാം.കയറിയിരിക്കൂ- അവർ പറഞ്ഞതിനു ശേഷം അകത്തേക്കു

Leave a Reply

Your email address will not be published. Required fields are marked *