രാധികോന്മാദം [🎀 𝓜 𝓓 𝓥 🎀]

Posted by

കൊടുത്തു. ഇരുവർക്കുമടിയിൽ പ്രണയം രാഗോന്മാദം പോലെ ഒഴുകിക്കൊണ്ടിരുന്നു…

സിനിമ കഴിഞ്ഞു രാധികയ്ക്ക് ഒരു സാരിയും വിശ്വൻ വാങ്ങിച്ചു കൊടുത്തു. റോസ് നിറമുള്ള പൂക്കൾ ഉള്ള സാരി. തിരിച്ചെത്തിയ ശേഷം വൈകീട്ടത്തെ കാപ്പികുടിയും കഴിഞ്ഞു കുളിച്ചൊരുങ്ങിയ രാധിക വിശ്വേട്ടന്റെ മുണ്ടും ഷർട്ടും ഇസ്തിരിയിട്ട്കൊടുത്തു. സാരി ഞൊറിഞ്ഞുടുക്കുന്ന രാധികയുടെ അടുത്തുനിന്നുകൊണ്ട് ഷർട്ടിന്റെ കൈമടുക്കുമ്പോ, അവൾ തന്റെ ആരാധനാപുരുഷനെ ചിരിച്ചുകൊണ്ട് മതി മറന്നു നോക്കി.

“എന്താടി നോക്കുന്നെ…” മീശപിരിച്ചുകൊണ്ട് രാധികയെ വിശ്വൻ അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു.

“ഉഹും… കൊമ്പൻ!!!!!”

അവളുടെ ചെവിയിൽ പതിയെ വിരൽ കൊണ്ട് തൊട്ടപ്പോൾ രാധിക കഴുത്തു ചരിച്ചുകൊണ്ട് ചിണുങ്ങി, ഒരുകൈകൊണ്ടു രാധികയുടെ പൊക്കിളിൽ വട്ടമിട്ട് വരച്ചപ്പോ അവൾ സ്വയം ആ കൊമ്പന് സമർപ്പിക്കപ്പെടുന്നതറിഞ്ഞു. അവളുടെ കഴുത്തിൽ വിശ്വൻ പതിയെ ചുംബിച്ചപ്പോൾ നാണം കൊണ്ട് രാധിക വിശ്വനെ തള്ളിമാറ്റി. വിശ്വൻ ഉമ്മറത്തെ ചാരുകസേരയിൽ കാത്തിരുന്നു, രാധിക ഒരുങ്ങി വരുന്നത് കണ്ടപ്പോൾ തിടമ്പെടുത്ത ദേവിയെപോലെ വിശ്വൻ നോക്കി നിന്നു. രാധിക അതുകണ്ടു മനസിലൂറി ചിരിച്ചു.

“എന്താ നോക്കുന്നെ മാഷെ..”

“ഒന്നുല്ല!!!”

“നന്നായിട്ടുണ്ടോ ??!”

“ഉം അംഗവടിവൊക്കെ കാണുമ്പോ ഗന്ധർവിയെപോലെ യുണ്ട്..”

“ചോദിച്ചാലെ പറയുള്ളു….ല്ലേ?!”

“അയ്യോ ഇല്ലെന്ന്റെ പെണ്ണെ…വാ വൈകി ഇറങ്ങാം…ഗാനമേള തുടങ്ങിക്കാണും…”

വിശ്വന്റെ കൂടെ വരമ്പത്തൂടെ നടക്കുമ്പോ, അവൾ മനഃപൂർവമൊന്നു വീഴാൻചെന്നതും വിശ്വൻ അവളുടെ ഇടുപ്പിൽ പിടിച്ചു. കണ്ണുകൾ തമ്മിലൊന്നുടക്കിയ നിമിഷം.

“ശ്രദ്ധിച്ചു നടക്ക് രാധൂട്ടി..”

ഗാനമേളയ്ക്ക് ആൽത്തറയിൽ പഴയ സുഹൃത്തുക്കളോടപ്പം സംസാരിക്കുമ്പോ രാധിക മുന്പിലെവിടെയോ ആയിരുന്നു. അജയൻ വായനശാലയുടെ കമ്മിറ്റി ആയതുകൊണ്ട് ഓട്ടത്തിലുമാണ്. ഗാനമേള തുടങ്ങിയപ്പോൾ സദസ്സ് നിശബ്ദമായി. ഹിറ്റ് പാട്ടുകൾ ഓരോന്നായി നാട്ടിൻപുറത്തെ കലാകാരമാരുടെ മധുര ശബ്ദത്തിൽ കേട്ട് ആ നാട് മുഴുക്കെ കൊണ്ടിരുന്നു. ഒരു പാട്ട് അജയനും പാടി. അവനേട്ടവുമിഷ്ടമുള്ള “അനുരാഗിണി ഇതായെൻ” എന്ന പാട്ട്.

ശേഷം ആൽത്തറയിലേക്ക് മന്ദം മന്ദം രാധിക നടന്നു വന്നിട്ട് വിശ്വേട്ടനെ അന്വേഷിച്ചു. വിശ്വൻ ചാക്കോ മുതലാളിയുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യാൻ അദ്ദേഹം അവനോടു ആവശ്യപെട്ടിരുന്നു. അതിന് പ്രകാരം അയാളോട് സംസാരിക്കുകയയായിരുന്നു.

“വിശ്വേട്ടാ …”

“എന്താ രാധികേ..”

Leave a Reply

Your email address will not be published. Required fields are marked *