“അത് നന്നായി. എനിക്ക് ഫുഡ് ഒകെ ഒഴിവാക്കാൻ നല്ല മടിയ “ഞാൻ ചിരിച്ചു.
“അത് എനിക്ക് അറിയാം. “ആയാലും ചിരിച്ചു.
“ഇതിന് എത്ര രൂപ വരും. ”
“ഒരു മാസത്തേക്ക് ആകെ അഞ്ഞൂർ രൂപ മതി.”അതും നീ ഒന്നിച്ചു തരാൻ ഒന്നും നിക്കണ്ട. ആവശ്യം ഉള്ളപ്പോൾ ഞാൻ ചോദിച്ചോളാം. നീ എന്റെ മുത്തല്ലേടാ കുട്ടാ. ”
“ഹോ ഭാഗ്യം. രക്ഷപെട്ടു അഞ്ചു പൈസ ചിലവ് ഇല്ലാതെ മെലിയം. ഞാൻ മനസ്സിൽ ഓർതു.
“എന്നാ നീ നാളെ രാവിലെ വീട്ടിലേക്ക് വാ . നിനക്ക് ഞാൻ സാധനങ്ങൾ കൊണ്ട് വെക്കാം. പിന്നെ വീട്ടുകാരോട് ഒന്നും പറയണ്ട. വല്ല ജിമ്മിൽ പോവാണെന്ന് പറഞ്ഞ മതി. എന്നെ എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. അതോണ്ടാ..”
“ശെരി വാസുവേട്ട. ഞാൻ രാവിലെ വരാം എന്നാൽ. “ഞാൻ തിരിഞ്ഞ് നടന്നു. അയാൾ ഞാൻ പോവുന്നതും നോക്കി നിന്ന്.
രാത്രിയിൽ വീട്ടിൽ ചെന്ന് ഉറങ്ങി എണീറ്റപ്പോൾ സമയം എട്ട് മണി കഴിയാറായി. വേഗം പുറപ്പെട്ടു വാസുവേട്ടന്റെ വീട്ടിലേക്ക് ചെന്ന്. വലിയ വീട് ആണ് അയാളുടെ. വലിയ മൂന്ന് പട്ടികളും ഉണ്ട്. കൈയിൽ കിട്ടിയാൽ കടിച് കീറും ആരായാലും. അത്രക്ക് അപകടകാരികൾ. ഞാൻ നോക്കുമ്പോൾ അവർ എല്ലാം കൂട്ടിൽ ആണ്.
ഞാൻ ഗേറ്റ് തുറന്ന് അകത്തോട്ടു ചെന്ന്. വീട്ടിൽ ആരും ഉണ്ടെന്ന് തോന്നിയില്ല. കാളിങ് ബെൽ അടിച്ചു.
വിയർത്തു കുളിച് ഒരു തോർത്തുമുണ്ടും ധരിച്ചു വാസുവേട്ടൻ ഇറങ്ങി വന്നു.
“എന്താ വാസുവേട്ട എന്തേലും പണിയിൽ ആയിരുന്നോ. ”
“ഞാൻ രാവിലത്തെ കസർത്തിന്റെ ഇടയിൽ ആയിരുന്നു. അതാ. നീ ഇവിടെ നിക്ക് ഞാൻ ഇപ്പൊ വരാം. ”
അകത്തേക്ക് പോയി രണ്ട് മിനിറ്റ് കഴിഞ്ഞ് അയാൾ ഒരു ഗ്ലാസ് ഷേക്ക് ഉം ഒരു ഡപ്പിയിൽ കുറച്ച് ഗുളികയും ആയി വന്നു.
“ഇന്നാ ഇത് കുടിക്ക്. എന്നും പറഞ്ഞു അയാൾ ഒരു ഷേക്ക് എനിക്ക് നേരെ നീട്ടി. നല്ല കട്ടി ഉള്ള സ്ട്രോബെറി ഫ്ലാവോർ ഉള്ള ഷേക്ക്.
ഞാൻ അത് ഒറ്റ അടിക്ക് കുടിച്ചു. നല്ല തണുപ്പും രുചിയും. നല്ല കൊഴുപ്പ് ഉണ്ടായിരുന്നു അതിന്. അതോണ്ട് തന്നെ ഒറ്റ വലിക്കു ഞാൻ അത് തീർത്തു.