പോകുന്ന വഴിയിൽ എല്ലാം എന്റെ മനസ്സിൽ അക്ഷര ക്ക് എന്നോട് ദേഷ്യം വരാൻ ഉള്ള കാരണം ആണ് എന്റെ മനസ്സിൽ . പിന്നീടാണ് മനസ്സിലായത് വന്നിട്ട് 8ദിവസമായി.. അ 8ദിവസവും രാജീവ് എന്റെ കൂടെ ആയിരുന്നു. വീട്ടിൽ ചെല്ലുമ്പോൾ 12-1 മണി ഒക്കെയാണ് സമയം. അക്ഷര യെ കുറ്റം പറയാൻ പറ്റില്ല. അക്ഷര യുടെ സ്ഥാനത്ത് ആരാണെങ്കിലും ഇങ്ങനെയൊക്കെ പെരുമാരൂ…അന്നത്തെ ദിവസം വീട്ടിൽ തന്നെ കഴിച്ചു കൂടി. പിറ്റെ ദിവസം രാവിലെ ഞാൻ എറണാകുളത്തേക്ക് പോകേണ്ട ആവിശ്യംഉണ്ടായിരുന്നു. രാവിലെ എറണാകുളം പോകാൻ ആലപ്പുഴ സ്റ്റാൻഡിലേക്ക് പോകുമ്പോൾ മനസ്സിൽ മുഴുവൻ രാജീവ് ആയിരുന്നു. 6 വർഷത്തിൽ ആദ്യമായിട്ടാണ് ലീവിന് വന്നിട്ട് രാജീവ് ഇല്ലാതെ ….ആലപ്പുഴയിൽ എത്തി എറണാകുളത്തേക്ക് പോകുന്ന KSRTC ബസ്സിൽ ഇരിക്കു മ്പോൾ ആണ് രാജീവിന്റെ കോൾ വന്നത്.. അദ്യം എടുക്കാൻ എന്തോ മനസ്സ് സമ്മതിച്ചില്ല. രണ്ടാമതും മൂന്നാമതും വിളിച്ചു എടുത്തില്ല. Aa വിളി എടുക്കുന്നത് വരെ തുടരും എന്ന് ബോധ്യമായത് കൊണ്ട് ഞാൻ നാലാമത്തെ വിളിയിൽ ഫോൺ എടുത്തു ഹലോ പറഞ്ഞു. രാജീവ്: നീ എവിടാ ?
ഞാൻ : ഡാ എനിക്ക് എറണാകുളം വരെ പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു. എന്റെ കൂടെ ജോലി ചെയ്യുന്ന വേറെ 2ഫ്രണ്ട്സ് കൂടെയുണ്ട്. ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി ആണ്.. രാജീവ്: ഞാൻ നിന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ പറഞ്ഞല്ലോ ഇന്നലെ നിന്റെ ഫ്രണ്ട്സ് വന്നില്ല എന്ന്. ഞാൻ: ഡാ അവർ ഇന്നലെ വന്നില്ല. പകരം ഇന്ന് എറണാകുളത്ത് വെച്ച് മീറ്റ് ചെയ്യാം എന്ന് അവർ പറഞ്ഞു. അതാ രാവിലെ പുറപ്പെട്ടത്. രാജീവ്: ആണോ. ശരി വരുമ്പോൾ വിളിക്ക്. ഞാൻ : ok ഡാ. ഫോൺ കട്ട് ആക്കി ഒന്ന് ദീർഘനിശ്വാസം വിട്ടു ഞാൻ ഓരോ കാര്യങ്ങൽ ആലോചിക്കാൻ തുടങ്ങി. ഞാൻ രാജീവിനെ വിളിച്ചോണ്ട് പോകുന്നത് അക്ഷരയക്ക് ഇഷ്ടമല്ല. അവരുടെ ജീവിതത്തിൽ ഞാൻ ഒരു ഭാരമാകാതെ ഒതുങ്ങി വേണം ജീവിക്കാൻ . പിറ്റെ ദിവസം മുതൽ രാജീവിന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞു മാറി നടക്കാൻ ശ്രമിച്ചു കൊണ്ട് ഇരുന്ന്…15ദിവസത്തെ ലീവ് കഴിഞ്ഞു തിരികെ പോകുന്നത് പോലും ഞാൻ രാജീവിൽ നിന്നും മറച്ചു വെച്ചു. അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി എറണാകുളത്ത് നിന്നും ഫ്ളൈറ്റ് കയറാൻ നിൽക്കുമ്പോൾ ആണ് രാജീവിന്റെ കോൾ വരുന്നത്. കട്ട് ചെയ്തു ഫോൺ സ്വിച്ച് ഓഫ് ചെയ്തു ഇട്ടതിനു ശേഷം എയർപോർട്ടിലെ ജോലി എല്ലാം കഴിഞ്ഞു ഫ്ളൈറ്റിൽ കയറിയതിനു ശേഷം ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഉടനെ രാജീവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു : ഹലോ ?
രാജീവ് : ഡാ നീ എവിടാ ? ഞാൻ : ഡാ ഞാൻ ഫ്ളൈറ്റിൽ ആണ്. തിരികെ പോവുകയാണ്. രാജീവ് : ഡാ നീ എന്താ എന്നോട് പറയാതിരുന്നത്. പോകുന്ന കാര്യം. നിന്റെ വണ്ടി ഇവിടെ കിടക്കുമ്പോൾ നീ എന്തിനാ ടാക്സി പിടിച്ച് പോയത്. അതിന് മാത്രം എന്താടാ സംഭവിച്ചത്. ഞാൻ: ഡാ ഒന്നും ഇല്ലടാ… നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്ന് വിചാരിച്ചാണ്. രാജീവ്: എന്നാലും നീ എന്തിനാ എന്നെ ഇങ്ങനെ ഒഴിവാക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ. ഞാൻ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ. പറയെടാ..? ഞാൻ : അങ്ങനെ ഒന്നും ഇല്ലെഡ… നീ വിഷമിക്കാതെ. ഡാ ഫ്ലൈറ്റ് എടുക്കാറായി… ശരിയെന്ന അങ്ങ് ചെന്നിട്ട് വിലിക്കാം. രാജീവ്: ശരിയെടാ. നിന്റെ ഇഷ്ടം പോലെ.
ജമ്മുവിൽ എത്തിയതിനു ശേഷം ഞാൻ രാജീവിന്റെ ഫോൺ കോളുകൾ