അല്ലുവിന്റെ മായികലോകം 2 [അഖിലേഷേട്ടൻ]

Posted by

“ഏത് നശിച്ച നേരത്താണോ ആ ബാത്‌റൂമിന്റെ കൊളുത്തിടാൻ മറന്നത് ” ഞാൻ മനസ്സിൽ സ്വയം പിറുപിറുത്ത് അവിടെ കിടന്നു വീണ്ടും ഓരോന്ന് ചിന്തിച്ച് സമയം പോയതറിഞ്ഞില്ല.

എന്റെ വാതിലിൽ തുടരെ തുടരെ ഉള്ള മുട്ട് കേട്ടാണ് ഞാൻ ഞെട്ടി അവിടുന്ന് എഴുന്നേറ്റത്. ഞാൻ വേഗം പോയി വാതിൽ തുറന്നപ്പോൾ മുന്നിൽ അമ്മ.

 

” എത്ര നേരമായെടാ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട്.. നിന്റെ ചെവിയെന്താ പൊട്ടിയോ..? ”

 

” അത് അമ്മേ.. ഞാൻ.. എനിക്ക് കുറച്ചു വായിക്കാൻ ഉണ്ടായിരുന്നു.. അത് വായിച്ചിരുന്നപ്പോൾ അറിയാതെ ഉറങ്ങി പോയി.. ”

 

” എന്ത് വായിക്കാൻ… അതിന് വാതിലൊക്കെ കുറ്റിയിടണോ..”

 

” വല്ല കവിതാ സമാഹാരവുമായിരിക്കും ചേച്ചി.. അതാ കുറ്റിയിട്ട് വായിച്ചിട്ടുണ്ടാകുക ”

ചേച്ചി അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു. എന്നെ കളിയാക്കിയതാണെന്ന് മനസ്സിലായി. പക്ഷെ തിരിച്ച് ഞാൻ ഒന്നും പറയാൻ പോയില്ല.

 

“എന്ത് കവിത..? ”

 

” ഒന്നുമില്ലമ്മേ.. അമ്മയ്ക്കെന്താ ഇപ്പൊ വേണ്ടെ.. ”

 

ഞാൻ ആ പറഞ്ഞത് അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. എന്റെ മുഖത്തേക്ക് അല്പം ദേഷ്യത്തോടെ നോക്കി പറഞ്ഞു.

 

” എനിക്കൊന്നും വേണ്ട.. ഭക്ഷണം വേണെങ്കിൽ വന്ന് കഴിക്ക്.. ”

 

അമ്മ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി. ഞാൻ രണ്ട് മിനിറ്റ് കൂടി മുറിയിൽ നിന്ന ശേഷം ഹാളിലേക്ക് പോയി. അപ്പോഴേക്കും ടേബിളിന് ചുറ്റുമായി എല്ലാവരും ഇരുന്നിരുന്നു. ഞാൻ പോയി അനിയത്തി ഇരുന്നിരുന്നതിന്റെ സൈഡിലുള്ള കസേരയിൽ ഇരുന്നു. വീട്ടിൽ ഞാൻ ഒഴിച്ച് എല്ലാവരും വെജിറ്റേറിയാൻ ആയിരുന്നു. ഞാൻ സ്കൂളിൽ പോവുമ്പോൾ ഇടയ്ക്ക് കൂട്ടുകാരുടെ കൂടെ നോൺ വെജൊക്കെ കഴിക്കാറുണ്ട്.

 

ടേബിളിൽ സാമ്പാറും പപ്പടവും ചീര ഉപ്പേരെയും നിരന്നിരുന്നു. ചീര കൊണ്ട് ഉണ്ടാക്കിയ ഉപ്പേരി എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാൻ എന്റെ പ്ളേറ്റിലേക്ക് അത് ഒരുപാട് ഇടുന്നത് കണ്ട് അമ്മ എന്നെ ശാസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *