അവരെന്നെ പിടിച്ച് എഴുന്നേൽപിച്ചു കൊണ്ട് പറഞ്ഞു.
“മ്മ്ഹ്.. ശരി, തത്കാലം ഞാൻ ഇതാരോടും പറയുന്നില്ല. പക്ഷെ മേലിൽ ഇമ്മാതിരി കുരുത്തക്കേട് കാണിക്കരുത്… മനസ്സിലായല്ലോ..”
“ഉറപ്പായിട്ടും ഞാൻ ഇതാവർത്തിക്കില്ല… താങ്ക്സ് ചേച്ചി..”
അതും പറഞ്ഞു ഞാൻ അവിടുന്ന് വേഗം തടിയൂരാൻ നോക്കിയപ്പോൾ ചേച്ചി പിന്നെയും തടഞ്ഞു കൊണ്ട് പറഞ്ഞു.
” നിക്ക്.. നിക്ക്.. പോകാൻ വരട്ടെ, അവിടുന്ന് വായിച്ചിരുന്ന പുസ്തകം എന്നെ ഏല്പിച്ചിട്ട് പോയാൽ മതി.. ”
” അത്.. ചേച്ചി… ”
“തരുന്നോ.. അതോ ഞാൻ അവരെ വിളിക്കണോ…? ”
“അയ്യോ വേണ്ട!! ഞാൻ തരാം ”
എന്ന് പറഞ്ഞു ഞാൻ ആ പുസ്തകം അരയിൽ നിന്നെടുത്ത് ചേച്ചിയെ ഏല്പിച്ചു. ഞാൻ അത് കൊടുത്തപ്പോൾ ചേച്ചി കൈ മാറ്റി തന്നു. പിന്നെ തിരിഞ്ഞ് നോക്കാതെ ഞാൻ എന്റെ മുറിയിലേക്കോടി.
മുറിയുടെ വാതിലടച്ച് താഴിട്ട് ഞാൻ എന്റെ കട്ടിലിൽ വന്ന് കിടന്നു.
“ദൈവമെ ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല.. ചേച്ചി ഇതാരോടും പറയരുതേ ” ഉള്ളുരുകി ഞാൻ ദൈവത്തോട് പ്രാർത്തിച്ച് കട്ടിലിൽ കിടന്നു. ഇന്നൊരൊറ്റ ദിവസം കൊണ്ട് ഉണ്ടായ സംഭവ വികാസങ്ങൾ ഓരോന്നായി എന്റെ മനസ്സിൽ ടാകീസിൽ സിനിമ ഓടുന്ന പോലെ ഓടി കൊണ്ടിരുന്നു.