”
അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞ് ഞാനും വാല്ല്യു നോക്കി എഴുതാൻ തുടങ്ങി…
പിന്നെ കുറച്ച് നേരത്തെ എഴുത്തിന് ശേഷം അത് മിസ്സിനെ വിളിച്ച് കാണിച്ച് സൈൻ വാങ്ങി പോകാൻ ഒരുങ്ങി…. അപ്പോഴായിരുന്നു മറ്റവളുടെ കോൾ വീണ്ടും വന്നത്…നമ്പറ് സേവ് അല്ലെങ്കിലും എനിക്ക് കണ്ട് പരിചയം ഉണ്ട്….
” ഇവക്ക് കിട്ടിയതൊന്നും പോരെ… ”
ഞാൻ മേശയ്ക്കു മീതേ വച്ച ഫോണിൽ അവളുടെ കോൾ കണ്ടതും ആരോടെന്നില്ലാതെ പറഞ്ഞു…
പക്ഷെ ഞാൻ കോൾ കട്ടാക്കാൻ ഫോണെടുക്കും മുൻപേ നന്ദു കോളെടുത്ത് സപീക്കറിലിട്ടു… റെക്കോർഡ് ബട്ടണും ഞെക്കി എന്ന് തോന്നുന്നു…
” ഡാ നന്ദു വേണ്ട…. കട്ടാക്കിയേക്ക്… തമാശ കളിക്കല്ലേ… ഫോണിങ്ങ് താ…. ”
ഞാൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞ് ഫോൺ തരാൻ കൈ നീട്ടി…
” ഹലോ…നിനക്കെന്താ ഫോണെടുത്താ പ്രശ്നം…എത്ര നേരായി ഞാൻ കെടന്നു വിളിക്കുന്നു…അത്രയ്ക്കേ ഉള്ളു അല്ലേ എന്നോടുള്ള സ്നേഹം… ”
ഫോണിലൂടെ ദിവ്യയുടെ ശബ്ദം ഉയർന്നു…അതൊരു കൂട്ട ഞെട്ടലിന് വഴിയാക്കി…ഞാൻ ഞെട്ടിക്കോണ്ട് കണ്ണ് മിഴിച്ചു പോയി…നന്ദുവും ആതിരയും അതേ അവസ്ഥയിൽ…എനിക്കാണേൽ തൊണ്ടയിൽ ഉമിനീര് വറ്റിയ അവസ്ഥ… ശബ്ദം പുറത്തു വരുന്നില്ല…
” എന്താ ഒന്നും പറയാനില്ലേ…നീ ഇപ്പൊ വിളിക്കും ഇപ്പൊ വിളിക്കും എന്ന് പ്രതീക്ഷിച്ചിരുന്ന ഞാൻ പൊട്ടി….നീ രാത്രി ഹോസ്പിറ്റലിൽ കൂട്ടുകാരൊക്കെ ഉറങ്ങിയാൽ കൊഞ്ചാനും ചേർത്ത് പിടിക്കാനും വാ കേട്ടോ…കാണിച്ച് തരാം ഞാൻ…. ”
അത്രയും കൂടി പറഞ്ഞവള് ഫോണ് കട്ടാക്കിയതോടെ ഞാൻ നിന്നുരുകി…നായിൻ്റെ മോള് അവൻ കേൾക്കുന്നുണ്ട് എന്നറിഞ്ഞപ്പൊ എനിക്കിട്ട് വച്ചതാണ്….പക്ഷെ ഞാനിതെന്ത് പറഞ്ഞിവനെ വിശ്വസിപ്പിക്കും…
” കള്ളാ പരനാറി…നിന്റെ രാത്രിയിലെ കളികാണല് ഇതായിരുന്നല്ലേ… ”
അവനെൻ്റെ കള്ളി പിടിച്ച പോലെ പല്ലിറുമ്മി പറഞ്ഞു…
” ഡാ നീ കരുതും പോലെ ഒന്നുമല്ല…അവള് നീ കേൾക്കുന്നുണ്ടെന്നറിഞ്ഞ് തട്ടിവിട്ടതാ… ”
ഞാൻ അവൻ്റെ ചോദ്യം കേട്ട് ഞെട്ടിക്കോണ്ട് സത്യം ബോധിപ്പിക്കാൻ പറഞ്ഞു
” നീ എനി ഒന്നും പറയണ്ട…ഞാൻ റെക്കോർഡ് ചെയ്തിട്ടുണ്ട്…ബാക്കി പിള്ളാര് കൂടി കേട്ടിട്ട്… ”
എൻ്റെ ന്യായീകരണം പാടെ തള്ളിക്കൊണ്ടവൻ്റെ മറുപടി വന്നു… അതോടെ ഞാൻ പെട്ടു…
” ആരാ അത്… എന്താ സംഭവം…. ”
അത്രയും നേരം ഇതൊക്കെ കണ്ട് നിന്ന ആതിര ഇടയ്ക്ക് കേറി ഞങ്ങളെ മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു
” കാവ്യാ മാധവൻ….എന്ത്യേ…മിണ്ടാതിരി പെണ്ണുംപിള്ളേ….ആവിശ്യം ഉള്ള