” മോനേ വേണ്ട ഞാൻ തുടക്കം മുതലേ കേട്ടു…സോ ബുദ്ധിമുട്ടെണ്ടാ… ”
ഞാൻ വായിൽ വന്ന കള്ളം എങ്ങനൊക്കയോ പറഞ്ഞൊപ്പിക്കുമ്പോഴേക്കും മിസ്സ് ചാടി കേറി പറഞ്ഞു… ഞാൻ ആണെങ്കിൽ ” അടിപൊളി ബാ പോവാം… ” ആ സീനിലും ആയി….
” എന്താടാ നീയൊക്കെ ഇങ്ങനെ… ഏതവളോടാ ഈ കെടന്ന് കീറുന്നെ…നിനക്ക് ഇതിനൊക്കെ പുറത്ത് സമയം കിട്ടില്ലേ…ക്ലാസിൽ വരുമ്പോളാണോ… ഇതിനൊക്കെ സമയം… ”
എൻ്റെ മിണ്ടാട്ടം കണ്ടിട്ട് മിസ്സ് കടുപ്പത്തിൽ തന്നെ ചോദിച്ചു
” അതിന് മിസ്സേ ക്ലാസിൻ്റെ വെളിയിലല്ലേ… ”
ഞാൻ പെട്ടന്ന് വന്ന ഒരു സംശയം അങ്ങ് ചോദിച്ചു… പക്ഷെ വേണ്ടായിരുന്നില്ല…അത് കേട്ടതും മിസ്സിന്റെ മുഖത്ത് കലിപ്പ് ഭാവം വരുന്നത് കണ്ടു….
” എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ടാ…ക്ലാസീന്ന് പൊറത്താക്കിയത് അവനഭിമനത്തോടെ പറയുവാ…ഏത് നേരത്താണോ ഇതിനെ ഒക്കെ ഇങ്ങോട്ടേക്ക് കെട്ടിയെടുത്തേ…കേറി പോയി വാല്ല്യു എഴുതി കാണിക്കടാ… ”
മിസ്സ് ക്ലാസ്സിലേക്ക് വിരല് ചൂണ്ടി ചീറി… അതോടെ ഞാൻ വേഗം ഉള്ളിലേക്ക് കയറി അവൻ്റടുത്തേക്ക് വിട്ടു…അല്ലേൽ ഭദ്രകാളി എന്നെ കൊല്ലും…
” നിനക്ക് സമാധാനം ആയല്ലോ നാറീ… ”
അവൻ്റടുതെത്തിയതും ഞാൻ അവളുടെ ബുക്ക് നോക്കി വാല്ല്യു പകർത്തി എഴുത്തുന്ന അവനെ നോക്കി ചീറി…
” അയിന്…ഞാനിയാളെ എന്തോ ചെയ്യ്തു…എന്നെ പേനെയെടുത്തെറിയാൾ ഞാൻ പറഞ്ഞോ… ”
എഴുതുന്നതിൽ നിന്നും ശ്രദ്ധ മാറ്റാതെ തന്നെ അവൻ എനിക്ക് മറുപടി തന്നു…
” അണ്ടി… എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…. ”
അടുത്തൊരു പെണ്ണിരിക്കുന്ന ഓർമ്മ ഒന്നും ഇല്ലാതെ ഞാൻ മിസ്സിന് മുന്നിൽ നാറിയ കലിപ്പിൽ അവനോട് ചീറി… പിന്നെ അല്ലേലും അവളെ ആര് മൈൻ്റ് ചെയ്യാൻ പോകുന്നു..അവള് കേട്ടാ എനിക്ക് മൈരാ…
” ഹലോ… ഇവിടെ ഒരു പെണ്ണിരിക്കുന്ന കാര്യം ഓർമ്മ വേണം… ”
എൻ്റെ വിളി കേട്ട് അവളൊരാക്കിയ ചിരിയോടെ പറഞ്ഞു
” അയിന് ഞാനെന്താക്കണം നിൻ്റടിപ്പാവാട അലക്കി തരണോ…മിണ്ടതിരുന്നെഴുതീട്ട് പോടി… ”
അവളുടെ ചോദ്യത്തിന് ഉള്ളിലുള്ള കലിപ്പിൽ അവനു കൊടുത്ത അതേ നാണയത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു…
” ശെടാ….ഞാനെന്ത് ചെയ്യ്തിട്ടാ എൻ്റെ നെഞ്ചത്തോട്ട് കേറുന്നെ… ”
അവളെൻ്റെ മറുപടി കേട്ട് കടുപ്പത്തിൽ പറഞ്ഞു…
” രണ്ടും ഒന്ന് മിണ്ടാതിരിക്കുവോ…. മനുഷ്യനെ മെനക്കെടുത്താൻ… ”
ഞങ്ങളുടെ സംസാരം കേട്ട് നന്ദു ആരോടെന്നില്ലാതെ ചീറി…
” നീ മിണ്ടിപോകരുത്…നീ വാ തൊറക്കരുത്….പുറത്ത് എത്തീട്ട് ബാക്കി തരാം…