മൈരെ ഇങ്ങ് താ… ”
അവൻ എൻ്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് കൊണ്ട് പറഞ്ഞു…എന്നിട്ട് എക്സ്പിരിമെൻ്റ് ചെയ്യുന്ന എന്നെ നിർബന്ധിച്ച് ലോക്കൊക്കെ തൊറപ്പിച്ച് വീഡിയോ എടുത്ത് നോക്കി…
” മൈര് നല്ല വെടിപ്പായിട്ടുണ്ട്…. ”
അവൻ വിഡിയോ കണ്ടതും എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞ് ഫോൺ മേശയ്ക്കു മീതേ വച്ചു… പക്ഷെ ഒട്ടും പ്രതീക്ഷിക്കാത്തെ ദേ കെടക്കുന്നു അടുത്ത പണി…ആ പന്നിയുടെ കൈ തട്ടി അവളെ വീഡിയോ കോൾ പോയി… പണ്ടാരം എൻ്റെ നെറ്റ് ഓണും ആയിരുന്നു…
” നായിൻ്റെ മോനേ… ”
ഞാൻ കോൾ പോകുന്നത് കണ്ട് ഞെട്ടിക്കൊണ്ട് അവനെ നോക്കി ചീറി…പക്ഷെ എന്ത് കാര്യം…വാട്സാപ്പിൽ പോയ കോൾ പോയതാണല്ലോ…കട്ടാകീട്ട് കാര്യമില്ലല്ലോ…
” നീ എന്ത് പണിയാ മൈരേ കാണിച്ചത്…. ”
കോൾ കട്ടാക്കിയതിന് ശേഷം ഞാൻ അവനെ നോക്കി ചീറി….
” അളിയാ നീ ക്ഷമി… കൈ അറിയാണ്ട് തട്ടിപ്പോയതല്ലേ… ”
എൻ്റെ ചീറല് കണ്ടതും അവൻ ആതിരയ്ക്ക് പിന്നിൽ പോയി മറുപടി പറഞ്ഞു…അവളാണെങ്കിൽ എന്താ കാര്യം എന്നറിയാതെ ഇങ്ങനെ കിളി പോയ അവസ്ഥയിൽ നോക്കി ഇരിക്കുന്നുണ്ട്….
” എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട… ”
ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു…അപ്പോൾ തന്നെ അവളുടെ കോള് കൂടി വന്നതോടെ എനിക്ക് കേറി വന്നു…ഞാൻ നന്ദുവേയും ഫോണും മാറി മാറി നോക്കി…അത് കണ്ടവൻ ” എന്നെ കൊല്ലതിരിക്കാൻ പറ്റുവോ… ” എന്ന ഡയലോഗും പറഞ്ഞ് ചിത്രത്തിലെ നമ്മുടെ ലാലേട്ടൻ്റെ അവസ്ഥയിൽ എന്നെ ദയനീയമായി നോക്കി…അത് കേട്ടതും ഞാൻ അടുത്തുള്ള ഒരു പെന്നെടുത്തവനെ എറിഞ്ഞു…
” അർജ്ജുൻ ഗെറ്റൗട്ട്….. ”
എൻ്റെ ഏറ് കണ്ട മിസ്സെന്നെ നോക്കി ചീറി…അതോടെ അവനെ കലിപ്പിലൊന്ന് നോക്കി ഫോണും എടുത്ത് ക്ലാസിന് വെളിയിൽ വരാന്തയിലേക്കിറങ്ങി പോന്നു…അപ്പോഴേക്കും ഫോണ് കട്ടായിരുന്നു…പക്ഷെ അഞ്ച് മിനിറ്റ് കഴിഞ്ഞ് വീണ്ടും കോൾ വന്നു…
” എന്താടി പുല്ലേ നിൻ്റമായി ഇവിടെ പേറ്റ് നോവെടുത്ത് കെടക്കുന്നുണ്ടോ…ഇങ്ങനെ വിളിച്ചോണ്ടിരിക്കാൻ… ”
ഞാൻ കലിപ്പിൽ ഫോണെടുത്ത് അവളോട് ചീറി…
” അല്ല നിൻ്റമവാൻ തെങ്ങിൻ്റെ മണ്ടേന്ന് താഴോട്ട് വീണു…. പെട്ടന്നൊരു