ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

Posted by

അതോടെ എനിക്ക് വരേണ്ടിയിരുന്നില്ലാന്ന് തോന്നി…എനി അതിന്റെ ചൊറി സഹിക്കണ്ടേ…ഏത് നേരത്താണോ കെട്ടി എടുക്കാൻ തോന്നിയത്… പക്ഷെ നന്ദു അവളുടെ അടുത്തേക്ക് നീങ്ങി..ഒടുക്കം സഹിക്കെട്ട് ഞാനും…

 

” അല്ല രണ്ടാളും എവിടായിരുന്നു…ലാബ് ചെയ്യേണ്ട ബോധം ഒന്നൂല്ല്യേ… ”

ഞങ്ങളടുത്തെത്തിയതും ആതിര ഒരു ചിരിയോടെ ചോദിച്ചു

” ചന്ദ്രനിൽ ഒരു കിണറ് കുഴിക്കാൻ പോയതാ… എന്ത്യേ…നിന്ന് കിന്നരിക്കാണ്ട് ചെയ്യുന്ന കാര്യം എന്താന്ന് പറഞ്ഞ് താടി… ”

അവളുടെ ചോദ്യം കേട്ടതും നന്ദു അവളെ കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…ഞാൻ ആണെങ്കിൽ അധികം സംസാരിക്കാൻ നിന്നില്ല…

” ഉണ്ട…നേരോം കാലോം നോക്കാതെ കേറി വരും എന്നിട്ടെൻ്റെ നെഞ്ചത്ത് കേറിക്കോ… അല്ലപിന്നെ… ആ സർക്യൂട്ട് സെറ്റാക്ക്… ”

അവൻ്റെ കളിയാക്കല് പിടിക്കാത്തതു കൊണ്ടവള് കടുപ്പത്തിലാണ് മറുപടി പറഞ്ഞത്…ഒപ്പം ചെയ്യേണ്ട എക്സ്പിരിമെൻ്റിനെ പറ്റിയും പറഞ്ഞു…പിന്നൊന്നും നോക്കാതെ ഞാൻ വേഗം സർക്യൂട്ട് സെറ്റ് ചെയ്യാൻ തുടങ്ങി…

കുറച്ച് നേരത്തെ പണിക്കൊടുവിൽ സർക്യൂട്ട് സെറ്റാക്കി…പക്ഷെ വാല്ല്യു മാറുന്നില്ല…എവിടെയോ എന്തോ തകരാറുണ്ട്…

” ഡാ നീയാ കോപ്പർ വയറൊന്ന് തൊട്ടേ… ”

ഞാൻ നന്ദുവെ നോക്കി പറഞ്ഞു…പൊട്ടൻ അത് കേൾക്കേണ്ട താമസം തൊട്ട് നോക്കി…അടുത്ത നിമിഷം ഷോക്ക് കിട്ടി കൈ വലിച്ചു…

” ഡാ പട്ടീ…… ”

അവൻ എന്നെ നോക്കി ചീറി…

” അപ്പൊ കറൻ്റുണ്ട്… എവിടെയോ ലൂസ് കോണ്ടാക്റ്റായതാ പ്രശ്നം…. ”

ഞാൻ അവനെ നോക്കി ഇളിച്ചുകൊണ്ട് പറഞ്ഞു…പിന്നെ ചെറിയ എക്പിരിമെൻ്റായോണ്ട് അത്ര വല്ല്യ കറൻ്റൊന്നും ഇല്ല കേട്ടോ…ചെറിയ ഒരു തരിപ്പുണ്ടാവും….അതാ ഞാൻ ആ പൊട്ടനോട് തൊട്ടു നോക്കാൻ പറഞ്ഞത്…

” എന്താടാ അവിടെ…. ”

ഞങ്ങടെ ബഹളം കേട്ട് തൊട്ടടുത്തുള്ള മിസ്സ് ചോദിച്ചു…

” ഹേയ് ഒന്നൂല്ല്യ മിസ്സേ… ഒരു ലൂസ് കോണ്ടാക്റ്റ്… ”

ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് മിസ്സിനോട് മറുപടി പറഞ്ഞു…

പിന്നെ കൊറച്ച് നേരം ലാബ് ചെയ്യ്തു…അതിനിടയ്ക്ക് ആതിരയുടെ കൊണ ഉണ്ടെങ്കിലും ഞാനതിനെ മൈൻ്റ് ചെയ്യാൻ പോയില്ല…

” ഡാ നീയാ വീഡിയോ ഒന്ന് എനിക്ക് കാണിച്ചേ… ”

കുറച്ച് നേരത്തെ ലാബ് ചെയ്യലിന് ശേഷം നന്ദു എന്നോട് ചോദിച്ചു…

” എൻ്റെ പൊന്നു മൈരേ ഇത് കഴിയട്ടെ…ഇപ്പൊ എന്നാത്തിനാ നിനക്കത്… ”

ഞാൻ അവൻ്റെ ചോദ്യത്തിന് ഒരൊഴുക്കൻ മട്ടിൽ മറുപടി പറഞ്ഞു

” പിന്നേ… ഇയാളല്ലേ മൂലമറ്റത്തേക്ക് കറണ്ടെത്തിക്കുന്നത്….ഒന്ന് കാണാനാ

Leave a Reply

Your email address will not be published. Required fields are marked *