കൊണ്ട് ചോദിച്ചതാണേ… ”
ഞങ്ങളുടെ പരുങ്ങല് കണ്ട് അവള് വീണ്ടും ചൊറിയാൻ തുടങ്ങി…
” ഡാ നിന്ന് കഥകളി കാണിക്കാതെ എന്തേലും പറേടാ… ”
ഞാൻ നന്ദുവെ തട്ടിക്കൊണ്ട് പറഞ്ഞു
” ഞാൻ എന്തോന്ന് പറയാനാ…നിന്റെ കല്ല്യാണമായിരുന്നൂന്ന് പറയട്ടേ… ”
അവൻ ചിരി അടക്കി എന്നോട് മറുപടി പറഞ്ഞു
” എന്നെകൊണ്ടോന്നും പറയിക്കണ്ട മൈരേ… മര്യാദയ്ക്ക് അവിടെങ്ങാനും ഇരുന്നാ പോരായിരുന്നോ… ”
ഞാൻ ശബ്ദം താഴ്ത്തി പല്ലിറുമിക്കൊണ്ടവനോടായി പറഞ്ഞു
” എന്താ രണ്ടാളും പിറുപിറുക്കുന്നെ…മനസ്സിലെൻ്റെ തന്തയ്ക്ക് വിളിക്കുവായിരിക്കും…അല്ലേ… ”
ഞങ്ങടെ കുശുകുശുപ്പ് കണ്ട് മിസ്സ് ചോദിച്ചു
” കറക്ക്റ്റ്…. ”
നന്ദു പെട്ടന്ന് ബോധമില്ലാതെ ഉറക്കെ തന്നെ പറഞ്ഞു…അതോടെ ഞാൻ മിണ്ടാതിരി മൈരേന്ന് പറഞ്ഞവൻ്റെ വായ പൊത്തി…ഇതൊക്കെ കണ്ട് ലാബ് ചെയ്യുന്ന ക്ലാസിലെ ബാക്കി എല്ലാം കിണിക്കുന്നുണ്ട്…
” അത് പിന്നെ ടീച്ചറെ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ഇവൻ്റെ കൊച്ചിൻ്റെ ചോറൂണായിരുന്നു…അതാ രണ്ട് ദിവസം വരാഞ്ഞെ… ”
ഞാൻ പെട്ടന്ന് വായിൽ വന്ന കള്ളം വിളിച്ചു പറഞ്ഞു…പക്ഷെ ഉദേശിച്ചതല്ല പറഞ്ഞത് എന്ന് പറഞ്ഞു കഴിഞ്ഞപ്പോളായിരുന്നു മനസ്സിലായത്…
” ആരുടേ…ഇവൻ്റെയോ…? ”
എൻ്റെ മറുപടി കേട്ടതും മിസ്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.. ഒപ്പം ക്ലാസിലെ പിള്ളാരുടെ കിണി വേറെയും..നന്ദുവെ നോക്കിയപ്പോൾ അവനെന്നെ നോക്കി പല്ലിറുമ്മുന്നു…അപ്പോഴായിരുന്നു എനിക്കും അമളി പറ്റിയത് മനസ്സിലാക്കിയത്…
” അത് പിന്നെ മാറിപ്പോയി ഇവൻ്റെയല്ല…ഇവൻ്റെ ചേട്ടൻ്റെ… ”
ഞാൻ ചമ്മിയ മുഖഭാവത്തോടെ പറഞ്ഞൊപ്പിച്ചു…നന്ദു എന്നെ ഇപ്പൊ കൊല്ലും എന്നർത്ഥത്തിൽ നോക്കി ദഹിപ്പിക്കുന്നുണ്ട്…
” ഓ അങ്ങനെ..ഞാൻ കരുതി ഏതോ പാവപ്പെട്ട പെൺകുട്ടീടെ ജീവിതം തൊലഞ്ഞെന്ന്… ”
എൻ്റെ മറുപടി കേട്ടതും ടീച്ചറ് നന്ദുവെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…അതിന് അവനെന്റെ കാലിനിട്ടൊരു ചവിട്ടു തന്നു…
” മ്മ് ശരി കേറിക്കോ…എനിക്കെന്താ… പഠിക്കാൻ ഉദേശമുണ്ടേൽ വല്ലപ്പോഴുമെങ്കിലും ഇങ്ങോട്ടേക്ക് വന്നോ… ”
മിസ്സ് ഞങ്ങളെ നോക്കി പറഞ്ഞു. എന്നിട്ട് കേറികോളാൻ കൈ കാട്ടി…അതോടെ ഞങ്ങള് രണ്ടും ഉള്ളിലേക്ക് കയറി…
” അതാ ആതിര… അവിടെ ചെയ്യുന്നുണ്ട് അവളാ നിങ്ങടെ ടീം മേറ്റ്…. ”
ഉള്ളിലേക്ക് കയറിയതും ആതിരയെ ചുണ്ടികാണിച്ച് ആര്യമിസ്സ് പറഞ്ഞു…