മുന്നോട്ട് ഞങ്ങടെ സ്ഥലത്തിനടുത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു…അതോടെ അവള് വണ്ടി നിരത്തി…പിള്ളേരൊക്കെ മതിലിന് മുകളിൽ ഇരിക്കുന്നുണ്ട്… അതോണ്ട് ഞാൻ കുറച്ചു മാറിയാണ് വണ്ടി നിരത്താൻ പറഞ്ഞത്….
” അപ്പൊ താങ്ക്സ്… ”
ഞാൻ വണ്ടീന്ന് ഇറങ്ങിയതും അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
” താങ്ക്സ് ഞാനല്ലേ പറയേണ്ടത്… എന്തിനാ ആ ഡ്രൈവറോട്…. ”
അത്രയും നേരം യാത്രയിൽ സംസാരിക്കാതെ ഇരുന്നവൾ എൻ്റെ വാക്കുകൾ കേട്ട് പറയാൻ വന്നത് പൂർത്തിയാക്കാതെ എന്നെ നോക്കി ചോദിച്ചു…
” അതിന്നലെ ഓരോന്ന് പറഞ്ഞ് മനുഷ്യനെ ഇമോഷണൽ ആക്കുമ്പൊ ആലോചിക്കണം… ”
ഞാൻ അവളുടെ ചോദ്യം കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… അതോടെ അവളൊരു ചമ്മിയ മുഖഭാവത്തോടെ എന്നെ നോക്കി…
” ഡോ… പിന്നെ ഇന്നലെ ഞാൻ അറിയാതെ തല്ലി പോയതാ…സോറി… ”
പെട്ടെന്ന് ഇന്നലത്തെ കാര്യം ഓർത്ത ഞാൻ ഒന്നൂടെ അവളോട് ക്ഷമ ചോദിച്ചു…എന്ത് പറഞ്ഞാലും ഇന്നലെ ഞാൻ ചെയ്യ്തത് തെറ്റല്ലേ…
” ഹേയ് അതൊന്നു സരോല്ല്യ…ഞാൻ ഇന്നലേ പറഞ്ഞില്ലേ അതൊക്കെ ഞാൻ അപ്പോഴേ വിട്ടു… ”
അവളെന്റെ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു…
” എന്തോ അത് ഓർത്തപ്പോൾ പറയാൻ തോന്നി…തൻ്റെ മുഖത്ത് സാധരണ ഉണ്ടാവുന്ന ആ ചിരിയും കളിയുമൊക്കെ ഇല്ലാതായപോലെ തോന്നി… ഒന്നാലോചിച്ചാ തന്നെ കൊല്ലാനുള്ള ദേഷ്യവുകൊണ്ട് നടന്നവനാ ഞാൻ…പക്ഷെ ഇന്നലെ നടന്ന സംഭവങ്ങളും താൻ പറഞ്ഞ കാര്യവും ഓർത്തപ്പോൾ മനസ്സിനൊരു നീറ്റലുണ്ടായി…അതാ ഇന്ന് തന്നെ മറ്റവനിട്ട് ഒരെണ്ണം കൊടുക്കാൻ തീരുമാനിച്ചേ… എന്റെ ഒരു പ്രായശ്ചിത്തമായി കൂട്ടിക്കോ…. ”
ഞാൻ അവളെ നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു…അതിന് അവൾ സങ്കടമോ സന്തോഷമോ എന്ന് മനസ്സിലാക്കാത്ത മുഖഭാവത്തോടെ എന്നെ തന്നെ നോക്കി നിന്നു…
” അപ്പൊ ശരി…താൻ വിട്ടോ… വണ്ടി നേരെ നോക്കി ഓടിക്കണം കേട്ടോ… ”
അവളുടെ നേരത്തെ ഉള്ള ഡ്രൈവിംഗ് ഓർത്ത് ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു…അതിനവൾ തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു…ആതോടെ ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി…
” ഡോ പിന്നെ രാത്രി വരുമ്പൊ ആ പഴയ ദിവ്യയെ പോലെ വന്നാ മതി…ഈ പാവത്താൻ സ്വഭാവം ഒന്നും തനിക്ക് ചേരുന്നില്ല…എനിക്കാ ദേഷ്യക്കാരി ദിവ്യയെ ആണിഷ്ടം…അതാവുമ്പോഴെ തന്നോട് പഴയപോലെ അടിക്കൂടാൻ ഒക്കെ പറ്റൂ…. ”
കുറച്ചു മുന്നോട്ടു എത്തിയതും ഞാൻ അവളെ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് മറുപടിക്ക് നിൽക്കാതെ വീണ്ടും തിരിഞ്ഞു നടന്നു…
” അജ്ജൂ…. ”
പക്ഷെ പെട്ടന്നുള്ള അവളുടെ വിളി കേട്ട് ഞാൻ ഞെട്ടി…ഞെട്ടലിന് കാരണം എനിക്ക് മനസ്സിലായില്ല… ഒരുപക്ഷെ അവളൂടെ വായീന്ന് ആ വിളി കേട്ടത് കൊണ്ടാണോ…?? അതോടെ സ്വിച്ച് ഇട്ട പോലെ നിന്നെ ഞാൻ തിരിഞ്ഞു