” ഇപ്പൊ വരുമ്പൊ വരെ സ്കൂൾ പിള്ളേര് സൈക്കിളും കൊണ്ട് ഓവർട്ടേക്ക് ചെയ്യ്തു പോയ ഇവളെ കൊണ്ട് നീ സ്പീഡിൽ പോയെന്ന് എൻ്റെ മുഖത്ത് നോക്കി കള്ളം പറഞ്ഞതിന്… ”
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു… എന്നിട്ട് ഞാൻ ദിവ്യയുടെ നേരേയ്ക്ക് തിരിഞ്ഞു
” അപ്പൊ ആചാര വെടി പൊട്ടിച്ച സ്ഥിതിക്ക് ഇന്നലെ ഇവൻ ചൊല്ലിയ സംസ്കൃത പദ്യങ്ങൾക്കുള്ള സമ്മാനദാനം അങ്ങ് കൊടുത്തേക്ക് മോളെ… ”
ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
” ഏഹ് … ”
എന്റെ പ്രവർത്തി കണ്ട് തരിച്ച് നിന്ന ദിവ്യ ചോദ്യം മനസ്സിലാക്കാതെ എന്നെ നോക്കി പുരികമുയർത്തി ചോദിച്ചു…
” അവൻ്റെ കരണം നോക്കി പൊട്ടികടി… ”
ഞാൻ ഇത്തവണ കാര്യം വ്യക്തമാക്കി തന്നെ പറഞ്ഞു…പക്ഷെ പറഞ്ഞത് ഇത്തിരി ശബ്ദത്തോടെ ആയിരുന്നു… അതിൻ്റെ ഞെട്ടലിൽ തൊട്ടടുത്ത നിമിഷം അവൻ്റെ കരണത്ത് അവളുടെ കയ്യിൽ നിന്നൊരു പടക്കം പൊട്ടി… ( എവരി ആക്ഷൻ ദേർ ഈസ് എ ഇക്വവൽ ആൻ്റ് ഓപ്പസിറ്റ് റിയാക്ഷൻ എന്നാണല്ലോ നമ്മുടെ ന്യൂട്ടൻ അണ്ണൻ പറഞ്ഞത്… ) അതന്നെ ഇപ്പൊ നടന്നത്…
” ആഹാ അന്തസ്സ്…അപ്പൊ പരിപാടി ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറയാം… ഈ ബസ്സിൽ കാണുന്ന തരുണീമണികളുടെ മുന്നിൽ അഭ്യാസം കാണിക്കാൻ ഇമ്മാതിരി പരിപാടിയായി ഇറങ്ങിയാൽ ഇതുപോലെ നല്ലത് കിട്ടും… കേട്ടോ കൂട്ടുകാരാ… ”
ഞാൻ ബസ്സിലെ പെൺപിള്ളേരെ ചൂണ്ടി കാണിച്ച് അവനെ ഒന്ന് കുലുക്കി കൊണ്ട് പറഞ്ഞു… പക്ഷെ അവന് തിരിച്ചൊന്നും പറയാനുണ്ടായിരുന്നില്ല… ആകെ ചമ്മി നാറീല്ലെ…
” അപ്പൊ പോട്ടേ… ഭാഗ്യം ഉണ്ടേൽ വീണ്ടും കാണാം… ”
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞ് തിരിഞ്ഞു നടന്നു…കൂടെ അവന്മാരും…പക്ഷെ ദിവ്യ അവിടെ നിന്ന നിൽപ്പ് തന്നെയാണ്…
” ഡീ നീ വരുന്നില്ലേ… ”
ഞാൻ അവളെ നോക്കി വിളിച്ചു ചോദിച്ചു… അതോടെ ഏതോ സ്വപ്നത്തിൽ നിന്ന് ഞെട്ടിയ പോലെ അവള് ഓടി ഞങ്ങടെ അടുത്തേക്ക് വന്നു…ഇതിന്റെ കിളിയൊക്കെ പോയീന്നാ തോന്നുന്നെ….
” ഡാ ഒരു മിനിറ്റ്… ”
തിരിച്ച് നടക്കാൻ തുടങ്ങിയതും അഭി എന്നെ നോക്കി പറഞ്ഞു… എന്നിട്ട് തിരിച്ച് പോയി ആ ഡ്രൈവറ് ചെക്കനിട്ടൊന്ന് ചെറിയ രീതിയിൽ പൊട്ടിച്ച് തിരിച്ച് വന്നു…
” അതു ഇന്നലെ കൊടുക്കാൻ തന്നുവിട്ടതാ… “