ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

Posted by

സ്റ്റാൻഡ് പരിസരത്തെത്തിയതും ഞാൻ അവളോട് വണ്ടി നിർത്താൻ പറഞ്ഞു…

” എന്താടോ… ”

വണ്ടി ഒതുക്കി കൊണ്ടവള് ചോദിച്ചു… അതോടെ ഞാൻ വണ്ടീന്നെറങ്ങി പെട്ടെന്ന് ചാവി വലിച്ചെടുത്തു…

” വാ ഒരു ടിക്കറ്റിൻ്റെ ബാക്കി പൈസ വാങ്ങാനുണ്ട്… ”

ഞാൻ ചാവി കൈയ്യിലിട്ട് കറക്കി തിരിച്ചുകൊണ്ടവളെ നോക്കി പറഞ്ഞു…എന്നിട്ട് തിരിഞ്ഞു നടന്നു…

” ഡോ വണ്ടീടെ ചാവി താ… താൻ എങ്ങോട്ടാ ഈ പോകുന്നെ… ”

വണ്ടി സ്റ്റാൻ്റിലിട്ട് അവളെന്റെ പുറകെ നടന്നുകൊണ്ട് ചോദിച്ചു…പക്ഷെ ഞാൻ മൈൻ്റ് ചെയ്യാൻ പോയില്ല…പിന്നെ മുന്നോട്ട് നടന്നതും നമ്മുടെ പിള്ളാരൊക്കെ പറഞ്ഞ ബസ്സിന്റെ അടുത്ത് കൂടി നിന്നത് കണ്ടു….അത് കണ്ടതും ദിവ്യ സ്വിച്ചിട്ടത് പോലെ നിന്നു…മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ…

 

” നിന്ന് നവരസം കാണിക്കാതെ വാടീ… ”

അവളുടെ മുഖം കണ്ട് ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു… എന്നിട്ട് അവന്മാരുടെ അടുത്തേക്ക് നടന്നു…അതോടെ പെണ്ണ് നൂല് പൊട്ടിയ പട്ടം കണക്കെ എൻ്റെ പിന്നാലെ പോന്നു…

” ആ മോനെ എത്തിയോ… ഇതാണ് ആള്…. പാവങ്ങളുടെ പോൾ വോക്കർ…. ”

നന്ദു അടുത്തുള്ള ഡ്രൈവറ് ചെക്കനെ പിടിച്ച് മുന്നോട്ട് തള്ളി കൊണ്ട് പറഞ്ഞു… പ്രായം അത്ര ഒന്നുമില്ല എന്ന് തോന്നുന്നു…

” ആ മോനെ നമസ്കാരം…ഞാൻ അർജ്ജുൻ… സ്നേഹം ഉള്ളവര് അജ്ജൂന്ന് വിളിക്കും… വീട്ടിലും നാട്ടിലും ഒക്കെ അത്യാവശ്യം നല്ല മോശമല്ലാത്ത ചീത്തപേരാണ്… പരിചയപ്പെട്ടതിൽ സന്തോഷം… പിന്നെയീ കൂടിക്കാഴ്ച നടത്തിയത് ഈ കൊച്ചുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിലാണ്… ഇന്നലെ മോൻ കാണിച്ച എല്ലാ തെണ്ടിതരവും ഇവള് പറഞ്ഞു അതൊന്ന് ചോദിക്കാൻ വന്നതാ… ”

ഞാൻ അവനെ നോക്കി കളിയാക്കുന്ന രീതിയിൽ പറഞ്ഞു… പിന്നെ
പുറകിൽ നിന്ന ദിവ്യയെ പിടിച്ച് മുന്നിലേക്കിട്ടു…അത് അവളിൽ ഒരു ഞെട്ടലുണ്ടാക്കി എന്നത് എന്നെ അവള് നോക്കിയ നോട്ടത്തിൽ മനസ്സിലാക്കി…

” നിങ്ങളെന്താ കളിക്കുവാണോ…ഇന്നലെ ഈ പെണ്ണ് സ്പീഡിൽ മാനത്ത് നോക്കി വണ്ടി ഓടിച്ച് വന്ന് ബസ്സിനുള്ളിൽ കേറാൻ നോക്കിയതിന് ഞാനെന്തോ പെഴച്ചു… മര്യാദയ്ക്ക് എല്ലാം പോയിക്കോണം അല്ലേൽ വിവരം. അറിയും… ”

എൻ്റെ സംസാരം കേട്ടതും അവൻ ഭീഷണി സ്വരത്തിൽ ചീറി…

” ആഹാ…വിവരം അറിയിക്കാൻ നീയാരാടാ വിവരാവകാശ കമ്മീഷനാ… ”

അവൻ്റെ ചീറല് കേട്ട് നന്ദു കോളറിൽ കേറി പിടിച്ചുകൊണ്ട് പറഞ്ഞു…

” ഡാ നന്ദു വേണ്ട വിട്ടേടാ… വിട്… ”

ഞാൻ ബലമായി അവൻ്റെ കൈ പിടിച്ചു മാറ്റി… പിന്നെ തൊട്ടടുത്ത നിമിഷം ആ ഡ്രൈവറ് ചെക്കൻ്റെ കരണം നോക്കി ഒന്ന് കൊടുത്തു…അത് കണ്ട് ബസ്സിലുണ്ടായിരുന്ന യാത്രക്കാരായ കോളേജ് പിള്ളേരും മറ്റ് യാത്രക്കാരും പിന്നെ നമ്മുടെ ദിവ്യയും ഞെട്ടിപ്പോയി…

 

” ഇത് എന്തിനാണ് തന്നേന്ന് നിനക്ക് മനസ്സിലായോ… ”

ഞാൻ അടികൊണ്ട് കിറുങ്ങിയ അവനെ നോക്കി ചോദിച്ചു… അതിനവൻ ഇല്ലെന്ന് തലയാട്ടി…

Leave a Reply

Your email address will not be published. Required fields are marked *