ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയതിന് അമ്മയുടെ കൈയ്യിന്ന് കണക്കിന് കിട്ടി… പിന്നെ നേരത്തെ എത്തിയത് എന്താണെന്നും ചോദിച്ചു… അതിനൊക്കെ ഒരോ കള്ളങ്ങളും പറഞ്ഞ് പെട്ടെന്ന് തന്നെ ഒന്ന് കുളിച്ച് ഫ്രഷായി കോളേജിലേക്കുള്ള ഒരുക്കവും കഴിഞ്ഞ് പോകാൻ ഒരുങ്ങി… അമ്മ കഴിക്കാൻ നിർബന്ധിച്ചെങ്കിലും തിരക്കുണ്ട് കാൻ്റീനിൽ നിന്ന് കഴിക്കാം എന്ന് പറഞ്ഞു ഒഴിഞ്ഞുമാറി… പിന്നെ വണ്ടിയുമെടുത്ത് പെട്ടെന്ന് തന്നെ നന്ദുവേയും പിക്ക് ചെയ്യ്ത് ഹോസ്പിറ്റലിൽ തന്നെ തിരിച്ചെത്തി… അപ്പോഴേക്കും സാധാരണ ഞങ്ങൾ ഇറങ്ങാറുള്ള സമയം ആവാറായിരുന്നു…അതോടെ എന്നെയും ഇറക്കി നന്ദു സ്റ്റാൻഡിലേക്ക് വിട്ടു… ബാക്കി രണ്ടും കോളേജീന്ന് പിള്ളേരെ കൂട്ടി അവിടെയെത്തികാണും…
അങ്ങനെ കുറച്ചു നേരത്തെ പാർക്കിംഗ് ഏരിയയിലെ കാത്തിരിപ്പിനൊടുവിൽ ദിവ്യ നടന്നു വരുന്നത് ഞാൻ കണ്ടു… അതോടെ ഞാൻ അവളുടെ വണ്ടിക്ക് അരികിലേക്ക് പതുങ്ങി നിന്നു…. ആളുടെ മുഖത്ത് സാധാരണയുള്ള ചിരിയും കളിയുമൊന്നുമില്ല…അവള് വണ്ടി തിരിച്ച് സ്റ്റാർട്ട് ആക്കിയതും ഞാൻ പെട്ടെന്ന് എവിടെനിന്നോ എന്നപോലെ പുറകിലേക്ക് ചാടി കേറി…
” പോവാം…. ”
ഞാൻ ഞെട്ടിക്കോണ്ട് തിരിഞ്ഞുനോക്കിയ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
” എങ്ങോട്ട്…. എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത് മനുഷ്യൻ്റെ നല്ല ജീവൻ അങ്ങ് പോയി…. ”
എന്റെ പ്രവർത്തിക്കേണ്ടതും അവള് ഇച്ചിരി കലിപ്പോടെ പറഞ്ഞു…
” ചൂടാവല്ലടോ…ഒന്ന് കോളേജ് വരെ ഡ്രോപ്പ് ചെയ്യ്…. വീട്ടിൽ പോയി കോളേജിൽ പോകുമ്പോൾ ഇതുവഴി പോവേണ്ട ഒരു ആവിശ്യം ഉണ്ടായിരുന്നു…അപ്പോളാ വണ്ടിക്ക് ചെറിയ പണി… നന്ദു അതുകൊണ്ട് വർക്ക്ഷോപ്പ് വരെ പോയിരിക്കുവാ…എനിക്ക് നേരത്തെ ചെന്നൊരു പ്രോജക്ട് ചെയ്യാനുണ്ട്… ”
ഞാൻ അവളെ നോക്കി വായിൽ വന്നൊരു കള്ളം അങ്ങ് വെച്ചു കീച്ചി…. അതോടെ ഒന്ന് ഇരുത്തി മൂളിയതിന് ശേഷമവള് വണ്ടി മുന്നോട്ടെടുത്തു…പതുക്കെയാണ് വണ്ടി എടുത്തത്…
” അതേ കുറച്ച് സ്പീഡിൽ പോവ്വോ… ”
ഞാൻ അവളുടെ പോക്ക് കേട്ട് ചോദിച്ചു
” ഇല്ല…ഇത് ഇങ്ങനയെ പോകൂ…പറ്റുലേൽ നടന്നു പോയിക്കോ… ”
എൻ്റെ ചോദ്യം കേട്ടതും അവളുടെ കപടദേഷ്യത്തോടുള്ള മറുപടി വന്നു…
” ഓ…ഇതിലും ഭേദം അത് തന്നെയാ… പക്ഷെ ഷർട്ട് വിയർക്കും… ”
അവളുടെ മറുപടി കേട്ട് ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു
” ആണോ എന്നാ ഷർട്ടൂരി നടന്നോ…. ”
എൻ്റെ സംസാരം കേട്ടതും അവളുടെ അടുത്ത മറുപടി…
” അപ്പൊ എൻ്റെ കാല് വേദനിക്കില്ലേ… ”
ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ചൊറിഞ്ഞു…
” എന്നാ കൈയ്യും കുത്തി നടന്നോ…. ”
എൻ്റെ ചൊറിയലിന് പക്ഷെ അതേ നാണയത്തിൽ മറുപടി കിട്ടി… അതോടെ ഞാൻ സൈലൻ്റായി…. എനിയും എന്തിനാ ചോദിച്ചു വാങ്ങുന്നേ…
പിന്നെ മുന്നോട്ടേക്ക് ഞങ്ങൾ രണ്ടും ഒന്നും മിണ്ടിയില്ല… കുറച്ച് കഴിഞ്ഞ് ബസ്