ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

Posted by

ഞാൻ അവൻ്റെ മുഖഭാവം കണ്ടതും ചിരിച്ചുകൊണ്ട് പറഞ്ഞു

 

” ഏതവള്…മറ്റെ നേഴ്സ് പെണ്ണോ..?? അവള് കാരണം എന്താ…? ”

ഞാൻ ഉദ്ദേശിക്കുന്നത് അവളെയാണെന്ന് മനസ്സിലായ അവൻ കാര്യം അറിയാൻ തിരക്ക് കൂട്ടി…

” അതിനെ ഒന്ന് ഡ്രോപ്പ് ചെയ്യേണ്ടി വന്നു…ആ… അതു പറഞ്ഞപ്പോളാ മോനൊന്നിങ്ങ് വന്നേ… ”

ഞാൻ വീഡിയോയുടെ കാര്യം ഓർമ്മ വന്നപ്പോൾ അവനെ നോക്കി പറഞ്ഞു… അത് കേട്ടതുമവൻ എൻ്റെ അടുത്തേക്ക് കുറച്ച് കൂടി നിരങ്ങി ഇരുന്നു…അപ്പൊ തന്നെ അവൻ്റെ തലക്കിട്ടൊരു കൊട്ട് ഞാൻ കൊടുത്തു…

” എന്നതാ മൈരേ…ആളെ കളിയാക്കുന്നോ…തിരിച്ച് ഒന്നങ്ങ് തന്നാൽ ഉണ്ടല്ലോ… ”

സാമാന്യം നല്ല രീതിയിൽ നൊന്ത അവൻ എന്നെ നോക്കി ചീറീ…

” മിണ്ടിപ്പോകരുത്… എല്ലാതിനും കാരണം നിൻ്റെ ഒറ്റൊരുത്തൻ്റെ ആക്രാന്താ… ”

ഞാൻ അവനെ നോക്കി കടുപ്പത്തിൽ തന്നെ പറഞ്ഞു..

” ഞാൻ എന്തോന്ന് തൊലിച്ചൂന്നാ മൈരേ പറയുന്നേ… ”

എൻ്റെ മറുപടി കേട്ടതും കാര്യം പിടികിട്ടാത്തതു കൊണ്ട് അവനും വിട്ടു തന്നില്ല…

” പിന്നലാതെ നിന്നോട് ഞാൻ അപ്പോളെ പറഞ്ഞതല്ലേ അവൻമാര് വന്നിട്ട് ബാറിൽ പോകാന്ന്…അപ്പൊ തിരക്ക് കൂട്ടി ബാറിൽ കൊണ്ടുപോയത് കൊണ്ടല്ലേ അവള് കണ്ടതും ഇപ്പൊ അവള് പറയുന്നത് കേൾക്കേണ്ടി വരുന്നതും… ”

ഞാൻ കാര്യം കടുപ്പത്തിൽ തന്നെ വിവരിച്ചു കൊടുത്തു

” അതാണോ…അല്ല ഇയാളല്ലേ ഇന്നലെ കൊറേ തൊലിക്കും എന്നൊക്കെ പറഞ്ഞത്… എന്തൊക്കെയായിരുന്നു ഫോണ് ചെയ്യാൻ നിർത്തി… മൂത്രമൊഴിക്കാൻ നിർത്തി…അവൻ്റമായിക്ക് പട്ടുപാവാട വാങ്ങാൻ നിർത്തി…മൈരേ എന്നൊക്കെണ്ടൊന്നും പറയിപ്പിക്കണ്ട…എന്നിട്ടിപ്പൊ അവളുടെ മുന്നിൽ പൂച്ചയെ പോലെ നിന്നിട്ട് ഇവിടെ വന്ന് എന്നെ കുറ്റം പറയുന്നോ…. ”

അവൻ ഇന്നലത്തെ എൻ്റെ ഡയലോഗ് ഓർത്തെന്നെ നോക്കി ചീറീ…പക്ഷെ പൊട്ടനറിയുന്നിലല്ലോ നമ്മുടെ അവസ്ഥ…

” കഴിഞ്ഞോ…എന്നാ ഇതും കൂടി കേട്ടോ…അവള് നമ്മളെക്കാൾ വെളഞ്ഞ വിത്താ…ഫോട്ടോ മാത്രമല്ല നല്ല ഒന്നാന്തരം ഒരു വീഡിയോ കൂടി ഉണ്ട്…അതിലെ പ്രധാന ഹൈലൈറ്റ് നീയാണ് മൈരേ… നീ കുപ്പിയും വാങ്ങി വണ്ടിയിൽ കേറുന്നത് നല്ല എച്ച് ഡി ദൃശ്യ മികവോടെ അവളെടുത്തിട്ടുണ്ട്…. ”

ഞാൻ അവൻ്റെ പ്രകടനം കഴിഞ്ഞതും കാര്യങ്ങളുടെ കെടപ്പുവശം അവനെ നോക്കി പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *