” എന്നാലും സോറി… ഞാൻ ചെയ്യ്ത തെറ്റ് തെറ്റലാതാവില്ല…അതൊന്ന് നേരിട്ട് പറയാൻ വന്നതാ…പിന്നെ ഇയാളുടെ കൂട്ടുകാരി വിളിച്ചിരുന്നു ഏതോ ബസ്സുകാരുമായി എന്തോ പ്രശ്നമുണ്ടാക്കി കരഞ്ഞിരിപ്പാണ് എന്നൊക്കെ പറഞ്ഞു…അത് ചോദിക്കാൻ വിട്ടു…എന്താ ഉണ്ടായെ…? ”
ഞാൻ ഒടുവിൽ എൻ്റെ ക്ഷമാപണവും പ്രശ്നത്തിൻ്റെ കാരണവും അവളോട് തിരക്കി…അത് കേട്ടതും അവളുടെ മുഖം ഒന്നൂടെ സങ്കടത്താൽ മാറുന്നത് ഞാൻ കണ്ടു…
” അത് പിന്നെ…ഞാൻ വരുന്ന വഴിക്കൊരു ബസ്സുമായി ആക്സിഡന്റായി…പാരഡൈസ് അതാണ് ബസ്സ്….അത് ഓവർ സ്പീഡിൽ വന്നതാ…പക്ഷെ ഭാഗ്യം കൊണ്ടൊന്നും പറ്റിയില്ല… ”
അവള് എന്നെ നോക്കി താഴ്ന്ന സ്വരത്തിൽ പറഞ്ഞു…
” ഒന്നും പറ്റിയില്ലല്ലോ പിന്നെന്തിനാ ഇയാള് കരഞ്ഞിരിക്കുന്നേ… ”
ഞാൻ സംശയ ഭാവത്തിൽ അവളോട് ചോദിച്ചു…
” അത് പിന്നെ ആ ബസ്സിലെ ഡ്രൈവർ ഞാൻ സ്പീഡിൽ വന്നതാണെന്നൊക്കെ പറഞ്ഞെന്നെ ഒരുപാട് ചീത്ത വിളിച്ചു…ഒരു പെണ്ണോടാണ് പറയുന്നതെന്ന ബോധം പോലുമില്ലാതെ കേട്ടാൽ അറക്കുന്ന വാക്കുകൾ…എൻ്റെ വീട്ടുകാരെ കൊണ്ടും ഒരുപാട് ചീത്ത പറഞ്ഞു…അതാ പിന്നെ എനിക്ക്… ”
അവള് സങ്കടത്തോടെ എന്നെ നോക്കി വിവരിച്ചു…
” പാവം എൻ്റമ്മ…മരിച്ചുപോയിട്ടും ഞാൻ സ്വസ്ഥത കൊടുക്കുന്നില്ലാന്ന് പറയുന്നുണ്ടായിരിക്കും അല്ലേടോ… ”
അത്രനേരം അടക്കിവെച്ച കണ്ണീരിന് അവളുടെ ആ വാക്കുകളെ തടുക്കാൻ കഴിഞ്ഞുകാണില്ല…അതായിരിക്കാം ഒരു ഏങ്ങലടിയോടെ അതും പറഞ്ഞവൾ ഉള്ളിലേക്കോടിയത്….ഒന്ന് സമാധാനിപ്പിക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല…ആ വാക്കുകൾ കേട്ട് എൻ്റെ കണ്ണിൽ നിന്ന് പോലും രണ്ട് തുള്ളി കണ്ണീര് പൊടിഞ്ഞു…
കുറച്ചു നേരത്തെ നിൽപ്പിന് ശേഷം ഞാൻ റൂമിലേക്ക് തിരിച്ചു നടന്നു…കാരണം അവളെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകളില്ല….പക്ഷെ തിരിഞ്ഞു നടക്കുമ്പോൾ ഞാൻ മനസ്സിൽ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നു…റൂമിലെത്തിയതും ഞാൻ അവന്മാരോട് കാര്യങ്ങളൊക്കെ പറഞ്ഞു…ഞാൻ പോയ സമയം നന്ദു മുന്നേ നടന്ന കാര്യവും അവന്മാരോട് പറഞ്ഞുകൊടുത്തിരുന്നു….
” പാവം ഡാ അവള്….നീ സോറി പറഞ്ഞത് നന്നായി…. ”
ഞാൻ പറഞ്ഞ് തീർന്നതും എൻ്റെ തോളിലൂടെ കൈയിട്ട് ശ്രീ പറഞ്ഞു…അഭിയും അതുവും അതിനെ പിൻതാങ്ങി… പക്ഷെ നന്ദു മാത്രം ഒന്നും പറഞ്ഞില്ല…
” ഡാ നന്ദു നിനക്കെന്നോട് ദേഷ്യാണോ… ”
അവൻ ഒന്നും സംസാരിക്കാത്തത് കണ്ട് ഞാൻ അവനെ നോക്കി ചോദിച്ചു…