മറുപടി എന്ത് പറയും എന്നറിയാതെ ഞാൻ വിക്കി…
” അയ്യോ ബുദ്ധിമുട്ടാണേൽ വേണ്ട…പെണ്ണ് ഇമോഷണൽ അയാൽ വലിയ സീനാ അതോണ്ട് പറഞ്ഞതാ…എന്നാ താൻ അവള് കൺസൾട്ടൻസിയിൽ ഉണ്ടേൽ ഒന്നെന്നെ വിളിക്കാൻ പറയുവോ… ”
എൻ്റെ മുറിച്ചു മുറിച്ചുള്ള മറുപടി കേട്ട് ശ്രദ്ധ പറഞ്ഞു…
” പ്രശ്നമൊന്നുമില്ല ഞാൻ സംസാരിക്കാം… ”
ഞാൻ അത്രയും മാത്രം പറഞ്ഞ് ഫോൺ അതുവിന് കൊടുത്ത് പുറത്തേക്ക് നടന്നു…പക്ഷെ എങ്ങും അവളെ കണ്ട് കിട്ടിയില്ല…അതോടെ അവസാന പ്രതീക്ഷ എന്നോണം ഞാൻ നേഴ്സിംഗ് റൂമിൻ്റെ അടുത്തേക്ക് പോയി…അവിടെ എത്തിയതും ഞാൻ ഫോണെടുത്ത് അവളുടെ നമ്പറിലേക്ക് വിളിച്ചു… റിംഗ് അടിയുന്ന ശബ്ദം ഞാൻ പുറത്ത് നിന്ന് കേട്ടു…
” ഹലോ ഞാൻ നേഴ്സിംഗ് റൂമിൻ്റെ പുറത്തുണ്ട്…ഒന്ന് പുറത്ത് വാ…… ”
ഫോണവളെടുത്തതും അത്രയും മാത്രം പറഞ്ഞ് ഞാൻ കട്ടാക്കി…അടുത്ത നിമിഷം തന്നെ കരഞ്ഞ് കലങ്ങിയ കണ്ണ് തുടച്ച് അവള് എൻ്റെ അടുത്തേക്ക് വരുന്നത് കണ്ടു…ആ കണ്ണീരിനാൽ പടർന്ന കണ്മഷിയും ചുവന്ന് തുടുത്ത കവിളും കണ്ടെൻ്റെ ഉള്ളിൽ ചെറുതായി ഒരു നീറ്റലനുഭവപ്പെട്ടു…
” പ്ലീസ് എനി എന്നെ തലല്ലേ…വേദനിച്ചിട്ടാ…. അറിയാതെ പറ്റിപ്പോയി… ”
എൻ്റെ അടുത്തെത്തിയതും എന്തേലും പറയാൻ തുടങ്ങും മുന്നേ സങ്കടപൂർവ്വം അവള് പറഞ്ഞു…
” ഡോ….അറിയാതെ പറ്റിപോയതാ…അപ്പോഴത്തെ ദേഷ്യത്തിൽ എത്ര വലിയ തെറ്റാ ഞാൻ ചെയ്യ്തേന്ന് എനിക്ക് മനസ്സിലാക്കാൻ എൻ്റെ കൂട്ടുകാരൻ്റെ സഹായം വേണ്ടി വന്നു….അല്ലേലും ദേഷ്യം കണ്ട്രോൾ ചെയ്യാൻ എനിക്ക് ഒരിക്കലും പറ്റാറില്ലായിരുന്നു…തന്നോടും ഞാൻ പലപ്പോഴായി അത് കാണിച്ചിട്ടുണ്ട്…പക്ഷെ ഇന്ന് ഞാൻ ചെയ്യ്തത് കേവലം ഒരു മാപ്പിൽ ഒതുങ്ങില്ല…പക്ഷെ പറായാതെ നിന്നാ ചെലപ്പൊ ചങ്കിൻ്റെ ഉള്ളിലെ നീറ്റല് കാരണം എനിക്ക് ഒന്ന് കണ്ണടയ്ക്കാൻ പോലും പറ്റില്ല… ”
ഞാൻ ഇടറിയ ശബ്ദത്തിൽ അവളെ നോക്കി പറഞ്ഞു…
” അയ്യോ അതൊന്നും… ”
” വേണ്ട താൻ ഒന്നും പറയണ്ട…ഞാൻ തെറ്റ് ചെയ്യ്തെന്ന പൂർണബോധ്യം ഇപ്പോളെനിക്കുണ്ട്…സോറി…അറിയാതെ ആണേലും തൻ്റെ ദേഹത്ത് കൈവച്ച് പോയി… വാക്കുകൾ കൊണ്ട് വേദനിപ്പിച്ചു പോയി… ക്ഷമിക്കണം…താൻ വേണേൽ ഇപ്പൊ ഇവിടെ വച്ചെന്നെ തിരിച്ച് തല്ലണെമെങ്കിൽ തല്ലിക്കോ… ”
ഞാൻ വാക്കുകളിൽ പൂർണമായും എൻ്റെ ക്ഷമാപണം അവൾക്ക് മുന്നിൽ തുറന്നു കാട്ടി…
” അയ്യോ…താനെന്തൊക്കെയാ ഈ പറേന്നെ… എനിക്ക് നൂറ് ശതമാനം അർഹതപ്പെട്ടതാ താൻ തന്നത്…എൻ്റെ ബുദ്ധിയില്ലായ്മയ്ക്ക് കീട്ടേണ്ട സമ്മാനം അത്രേ ഉള്ളൂ…അതിന് ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്… പിന്നെ വീണ്ടും ദേഷ്യം മാറാതെ തല്ലാൻ വന്നതാണെന്ന് കരുതിയ ഞാൻ ആദ്യം അങ്ങനെ പറഞ്ഞത്…അല്ലാതെ ഞാൻ അത് അപ്പോഴേ വിട്ടു… ”
അവളെന്റെ വാക്കുകൾ കേട്ട് ഞെട്ടികൊണ്ട് പറഞ്ഞു…