” മ്മ് വാ…. ”
എൻ്റെ മുഖഭാവം കണ്ടതുകൊണ്ടാവണം അവനെൻ്റെ കൈപിടിച്ച് ഹോസ്പിറ്റലിൻ്റെ അകത്തേക്കു നടന്നു…പക്ഷെ അവളെ എങ്ങും കണ്ടില്ലാർന്നു….
” ഡാ അവള് വല്ല ഡ്യൂട്ടിയിലും ആയിരിക്കും… തൽക്കാലം നമ്മുക്ക് റൂമിൽ പോവാം… കുറച്ചു കഴിഞ്ഞാ അവള് കൺസൾട്ടൻസിയിൽ വരും. അപ്പൊ പറയാം…പിന്നെ പിള്ളേരോടൊന്നും ഇപ്പൊ കേറിയപാടെ പറയാൻ നിൽക്കണ്ട… ”
കുറച്ചു നേരത്തെ തിരച്ചിലിന് ഫലമില്ലാതായപ്പൊ നന്ദു എന്നെ നോക്കി പറഞ്ഞു…അതിന് ഞാൻ തലകുലുക്കി.. പിന്നെ നേരെ റൂമിലേക്ക് വിട്ടു…
” എന്താടാ രണ്ടും വൈകിയത്.. വല്ല ബാറിലും കയറിയുള്ള വരവാണോ… ”
റൂമിലേക്കെത്തിയതും ഞങ്ങളെ നോക്കി ശ്രീ ചോദിച്ചു… അതിന് നന്ദു ഒരു പുഞ്ചിരി സമ്മാനിച്ചു…ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും എനിക്കതിന് കഴിഞ്ഞില്ല…കാരണം മനസ്സ് മുഴുവനും ഒരു കാർമേഘത്താൽ മൂടപ്പെട്ടത് പോലെയായിരുന്നു…
” എന്താടാ നിനക്ക് പറ്റിയെ… ”
എൻ്റെ ഭാവത്തിൽ തളംകെട്ടിയ മൂകത കണ്ട് അഭി ചോദിച്ചു…പക്ഷെ അതിന് ഞാൻ ഒന്നും മിണ്ടിയില്ല… അപ്പോഴേക്കും അതുവിന് ഒരു കോള് വന്നു…അവൻ അത് എടുത്ത് ചെവിടോടടുപ്പിച്ചു…
” എന്താടി പറ…. ”
” ആ ഉണ്ട് കൊടുക്കാം… ”
ആരാണെന്നോ എന്താണെന്നോ അറിയില്ല… അതുവിൻ്റെ ഫോണിൽ കൂടെയുള്ള സംസാരം മാത്രം കേൾക്കാം…
” ഡാ നിനക്കാ…ശ്രദ്ധയാ…. ”
എൻ്റെ നേരെ ഫോണ് നീട്ടിക്കൊണ്ട് അതു പറഞ്ഞു… അതോടെ ഞാൻ ഒന്ന് ഞെട്ടി…. ഓരായിരം ചോദ്യങ്ങൾ മനസ്സിലാലോജിച്ച് ഫോണ് വാങ്ങി ചെവിടോടടുപ്പിച്ചു…ഇനി തല്ലിയ വിവരം അറിഞ്ഞ് വിളിക്കുന്നതായിരിക്കുവോ… ??
” ഹലോ അർജ്ജുനാ എന്താ…. ”
ഞാൻ കാര്യം എന്താണെന്നറിയാൻ വേണ്ടി ചോദിച്ചു…
” എടോ ഞാനാ ശ്രദ്ധ…താൻ എനിക്കൊരു ഹെൽപ്പ് ചെയ്യോ…ഞാൻ ഇന്ന് ലീവാ…ദിവ്യ വരുന്ന വഴി ഏതോ ബസ്സുകാരുമായി എന്തോ ഇഷ്യു ഉണ്ടായി ആകെ കരച്ചിലും പിടിച്ചലുമായിരുന്നു…ഇപ്പൊ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല…താൻ ഒന്ന് പോയി കാര്യം അന്വേഷിച്ച് അവളോട് ഒന്ന് സമാധാനായിട്ടിരിക്കാൻ പറയുവോ…തനിക്കല്ലേ കൊറച്ചേലും അവളെ ആ കൂട്ടത്തിൽ അറിയുന്നത്… ”
ശ്രദ്ധ ഒറ്റ ശ്വാസത്തിൽ ഫോണിലൂടെ ഗൗരവപൂർവം പറഞ്ഞപ്പോൾ ഞാനാകെ തരിച്ചുപോയി…
” അത് പിന്നെ ഞാൻ… “