കുലുക്കി കൊണ്ട് പറഞ്ഞു…അതോടെ ഞാൻ ഞെട്ടികൊണ്ടവനെ നോക്കി…
” അല്ല പിന്നെ… നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്താ സംഭവം എന്ന് അവളോട് ചോദിക്കാൻ…പക്ഷെ നീ കാണിക്കുന്നതെന്താ…ഒരു പെണ്ണിനെ തല്ലാനൊക്കെ എന്നാ നീ കൈ പൊക്കി തുടങ്ങിയെ….അതൊ നീ ആണത്തം കാണിക്കാൻ ആണോ ഇതൊക്കെ കാണിച്ചു കൂട്ടിയത്..അങ്ങനാണേൽ നിനക്ക് തെറ്റി…ആണായാൽ ആദ്യം വേണ്ടത് ഏത് മാനസികവസ്ഥയിലും മനോനില തെറ്റാതെ സന്ദർഭം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ പറ്റുന്ന സ്വബോധവാ….അത് നീ ആദ്യം മനസ്സിലാക്കണം… ”
നന്ദു വാക്കുകളാൽ എൻ്റെ ശൗര്യത്തെ ഇഞ്ചിഞ്ചായി കീറി മുറിച്ചു…
” അയ്യോ ഒന്നും പറയല്ലേ തെറ്റെൻ്റെ ഭാഗത്താ….എന്നെ കുറച്ച് നാളിയിട്ട് ഒരുത്തൻ ശല്ല്യം ചെയ്യുന്നുണ്ടായിരുന്നു…അപ്പൊ അവൻ്റെ കൈയ്യീന്ന് രക്ഷപെടാൻ ഞാൻ അറിയാതെ പറഞ്ഞതാ.. ”
നന്ദുവിൻ്റെ വാക്കുകൾ കേട്ടവൾ അവനേയും എന്നേയും മാറി മാറി നോക്കി പറഞ്ഞു…അതോടെ നന്ദു എന്നെ കലിപ്പായി ഒന്ന് നോക്കി…
” വെറുതെ തൻ്റെ പേരും കോളേജും പറഞ്ഞെന്നേ ഉള്ളൂ…അത് കേട്ട് അവൻ വിശ്വസിച്ച് പോകും എന്നാ കരുതിയെ…പക്ഷെ നമ്പറൊക്കെ തപ്പി പിടിച്ച് വിളിക്കൂന്ന് ഞാൻ കരുതിയില്ല…ഒക്കെ ഈ പൊട്ട ബുദ്ധിയിൽ തോന്നിപോയതാ….സോറി….ഒരായിരം വട്ടം സോറി….ഇനി എൻ്റെ ഭാഗത്ത് നിന്ന് ഒരു ശല്ല്യവും ഉണ്ടാവില്ല… ”
ഇടറിയ ശബ്ദത്തോടെ ഒരേങ്ങലടിയുടെ അകമ്പടിയിൽ അവളതും പറഞ്ഞ് തിരിഞ്ഞോടി….അത് കണ്ടപ്പൊ ഞാനും നന്ദുവും വല്ലാതായി…എന്തോ അരുതാത്തത് ചെയ്യ്ത പോലെ എൻ്റെ ഉള്ള് കിടന്ന് പിടഞ്ഞു….
” ഡാ കണ്ടോ…ഞാൻ അപ്പോളെ പറഞ്ഞില്ലേ…പാവം ശാപം കിട്ടുവെടാ നാറി….എന്തിനാ നീ അതിനെ…. ”
അവളുടെ പോക്ക് കണ്ട് നന്ദു എന്നെ നോക്കി സങ്കടത്തോടെ പറഞ്ഞു…
” ഡാ ഞാൻ പെട്ടന്ന് അങ്ങനൊക്കെ കേട്ടപ്പോൾ…ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ലടാ എനിക്ക്… ”
ഞാൻ അവനെ നോക്കി നിസ്സഹായതയോടെ അതിലേറെ കുറ്റബോധത്തോടെ പറഞ്ഞു…
” ദേഷ്യം എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട…ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സംഭവം ഇങ്ങനെ വല്ലതും ആയിരിക്കുമെന്ന്… പിന്നെ നീ വേറെ ഒരു കാര്യം കൂടി ചിന്തിക്കണം ഇതുപോലെ തന്നെയാ നീ കോളേജിൽ വച്ച് ആതിരയോട് ഇപ്പൊ പോയവളുടെ പേര് പറഞ്ഞതും…അത് ചെയ്യ്ത നിനക്ക് എന്ത് യോഗ്യത ഉണ്ട് ഇങ്ങനെ കാട്ടിക്കൂട്ടാൻ…ആ ബോധമെങ്കിലും നിനക്ക് വേണ്ടേ…. ”
നന്ദു എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു…പക്ഷെ ആ വാക്കുകൾ എൻ്റെ ഹൃദയത്തെ കീറിമുറിക്കാൻ തക്ക മൂർച്ച ഉള്ളതായിരുന്നു….അവൻ പറഞ്ഞത് ശരിയാണ് അവള് ചെയ്യ്ത പോലെ ഒരുപക്ഷെ അത് തന്നെ താനും ചെയ്യ്തതാണ് ഒരുപക്ഷെ അവളെക്കാൾ മുന്നേ….എന്നിട്ടും ഞാൻ… കുറ്റബോധത്താൽ എൻ്റെ ഉള്ള് നീറി പൊകഞ്ഞു…
” ഡാ എനിക്കവളോട് മാപ്പ് പറയണം…. ”
ഞാൻ ഇടറിയ ശബ്ദത്തോടെ നന്ദുവെ നോക്കി പറഞ്ഞു…