അവളും ഇഷ്ട്ടത്തിലാണെന്ന് പറഞ്ഞേ… ”
എൻ്റെ മറുപടി കേട്ടതും അവൻ ഫോണിലുടെ ചീറി കൊണ്ട് പറഞ്ഞു…അതോടെ ഇവൻ ആരുടെ കാര്യമാണെന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലായി…പക്ഷെ അവൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല അത് വേറെ കാര്യം….
” ആരെ ഇഷ്ടം… എന്തിഷ്ടം…നീ ഏതാ…കൊറേ നേരായല്ലോ…നീ പറയുന്ന ___മോളെ എനിക്കറിയാം പക്ഷെ നീ പറയുന്ന കാര്യങ്ങൾ എനിക്കറിയില്ല…അതോണ്ട് മോൻ ഫോണ് കട്ടാക്കി പോകുന്നതായിരിക്കും നല്ലത്… ”
ഞാൻ അവൻ്റെ വർത്താനം കേട്ട് ചൊറിഞ്ഞ് വന്നപ്പൊ കടുപ്പത്തിൽ പറഞ്ഞു…
” നീ കൂടുതൽ അഭിനയിക്കുവൊന്നും വേണ്ട അവളെന്നോടെല്ലാം പറഞ്ഞു… മര്യാദക്ക് ആ ബന്ധം നിർത്തിക്കോണം..ഇല്ലേൽ നീ നേരെ നിൽക്കില്ല പറഞ്ഞേക്കാം…. അവളെ ഞാൻ ആഗ്രഹിച്ചതാ… ”
അവൻ വീണ്ടും ഭീഷണി മുഴക്കി കൊണ്ട് പറഞ്ഞു…പക്ഷെ ഇത്തവണ ഞാൻ കടിച്ചു പിടിച്ച സകല നിയന്ത്രണവും പോയിരുന്നു…
” പട്ടി പൊലയാടി മോനെ…നി ആരെയാടാ ഈ കെടന്ന് ഭീഷണി പെടുത്താൻ നോക്കുന്നെ ഈ അർജ്ജുനേയോ…അവൻ നേരെ നിലക്കാൻ പറ്റാതാകും പോലും…നീ ഇങ്ങ് വാടാ… പിറ്റേന്ന് രാവിലെ ഒരു നീളൻ വാഴയെലയിൽ കുളിപ്പിച്ച് കോടിമുണ്ട് ചുറ്റി വീടിൻ്റെ ഉമ്മറത്തുണ്ടാവും നിന്റെ ശവശരീരം… ”
വിറഞ്ഞ് കേറിയ ദേഷ്യത്തിൽ ഞാൻ ഫോണിലൂടെ അലറി…പക്ഷെ അത് കേട്ട് പേടിച്ചിട്ടാണോ എന്തോ അവൻ്റെ മറുപടി ഒന്നും വന്നില്ല…
” നിന്നോട് ഞാൻ പറഞ്ഞതല്ലടാ ആ നായിൻ്റെ മോളുമായി എനിക്കൊരു ബന്ധവുമില്ലാന്ന്….അവളങ്ങനെ പല ഊമ്പിത്തരവും പറഞ്ഞ് കാണും അത് കേട്ട് ആളുംതരവും നോക്കാതെ കേറി മുട്ടാൻ വന്നാലുണ്ടലോ ഭിത്തിയിൽ ഒരു ഫ്രെയിമിൽ ഒതുങ്ങും നിന്റെ മോന്തയും ഒപ്പം കുറച്ച് നേരത്തെ മുന്നേ മോൻ കാണിച്ച ആവേശവുമൊക്കെ… അതോണ്ട് ഫോണ് കട്ടാക്കി പോടാ പൂറാ…. പിന്നെ അവക്കുള്ളത് ഞാൻ ഇപ്പൊ തന്നെ കൊടുക്കുന്നുണ്ട്…. ”
ഞാൻ ഫോണിലൂടെ അലറി… അതോടെ അവൻ ഫോണ് കട്ടാക്കി… പക്ഷെ എനിക്കെൻ്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല…. ഞാൻ വേഗം തന്നെ വണ്ടിയുടെ ചാവിയും എടുത്ത് ഹോസ്പിറ്റലിലേക്കിറങ്ങി….അമ്മ പുറകീന്ന് വിളിച്ചെങ്കിലും അതൊന്നും മൈൻഡ് ആകാൻ ഞാൻ കൂട്ടാക്കിയില്ല… കാരണം ഉള്ള് നിറയെ അവളോടുള്ള കലിപ്പായിരുന്നു…
അങ്ങനെ നന്ദുവേയും പിക്ക് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിട്ടു… വരുന്ന വഴിയിൽ എൻ്റെ ഭാവമാറ്റം കണ്ട് അവൻ ചോദിച്ചെങ്കിലും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല… കാരണം എനിക്ക് ചോദിക്കാനും പറയാനും ഉള്ളതൊക്കെ അവളോടായിരുന്നു…. അങ്ങനെ ഹോസ്പിറ്റലിലെത്തി വണ്ടി പാർക്ക് ചെയ്തതും അവിടെവെച്ച് തന്നെ ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു…
” നീ എവിടെയാടി ഉള്ളേ…പെട്ടന്ന് തന്നെ പാർക്കിംഗ് ഏരിയയിലേക്ക് വരണം…ഇപ്പൊ കൂടൂതൽ ഒന്നും ഇങ്ങോട്ട് പറയണ്ട…. ”
അവൾ ഫോണെടുത്തതും ഒറ്റ സ്വരത്തിൽ പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി….
” എന്താടാ നാറി പ്രശ്നം…ആരെയാ നീ ഇപ്പൊ വിളിച്ചേ…. കുറെ നേരായി അവൻ റോക്കി ഭായ് കളിക്കുന്നു… കാര്യം പറയടാ പുല്ലേ…. ”
ഫോൺ കട്ടാക്കിയതും നന്ദു എന്നെ നോക്കി ചീറി…അതോടെ ഞാൻ ഉള്ളിലുള്ള ദേഷ്യം പ്രകടമാക്കി കൊണ്ട് നടന്നതൊക്കെ അവനോട് പറഞ്ഞ് കോടുത്തു….
” ഡാ നീ ചൂടാവാതെ…കാര്യം ഒന്ന് ചോദിച്ച് നോക്ക്…ചിലപ്പൊ മറ്റവൻ ഒരു