ഇളിച്ചു കാട്ടി…
” എൻ്റെ മോനെ എന്നാലും പെട്ടെന്ന് അങ്ങനൊക്കെ കേട്ടപ്പോൾ ഞാനങ്ങ് ഞെട്ടിപ്പോയി…അവള് ആള് കൊള്ളാലോ… ”
നന്ദു മതിലിന് മുകളിൽ എൻ്റെ തൊട്ടടുത്തിരുന്ന് എന്നെ നോക്കി പറഞ്ഞു…
” ആ… രണ്ട് കൊള്ളാത്തേൻ്റെ സൂക്കേടുണ്ട്… മിക്കവാറും എൻ്റെ കൈയ്യീന്ന് തന്നെ ആയിരിക്കും…. ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു…
” ഡാ പക്ഷെ നിനക്ക് ലാഭമല്ലേ…മറ്റെ ആതിരയും ഉണ്ടായിരുന്നു എന്നിവൻ പറഞ്ഞല്ലോ… അങ്ങനാണേൽ ആ തലവേദന ഒഴിഞ്ഞു മാറില്ലേ…. ”
ശ്രീ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു…അപ്പോഴായിരുന്നു ഞാനും ആ കാര്യം ഓർത്തത്…
” പറഞ്ഞ പോലെ അത് ശരിയാണല്ലോ മോനേ…അന്ന് പറഞ്ഞപ്പോൾ വിശ്വസിക്കാത്തവൾ ഇന്നെന്തായാലും വിശ്വസിച്ചു കാണുമല്ലോ…സത്യം നമ്മുക്കല്ലേ അറിയൂ… ”
ശ്രീ പറഞ്ഞു കഴിഞ്ഞതും നന്ദു എന്നെ നോക്കി ചോദിച്ചു…
” ശരിയാ…മൈരിനെ കൊണ്ടങ്ങനൊരു ഗുണം ഉണ്ടായല്ലേ… ”
ഞാൻ അവന്മാരെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…അവന്മരും തിരിച്ച് പല്ലിളിച്ചു… അതെന്തായാലും എനിക്കിഷ്ടായി….
പിന്നെ എന്തൊക്കെയോ സംസാരിച്ച് സമയം തള്ളിനീക്കി… കുറച്ച് സമയം കഴിഞ്ഞപ്പോൾ അഭി വന്നിട്ടവനെ തള്ളിയിട്ടതിന് ഒന്ന് വയറ്റിനിട്ട് തന്നു… പിന്നെ നടന്ന കാര്യങ്ങൾ അവനോടും പറഞ്ഞ് അങ്ങനെ കാൻ്റീന്ന് ഭക്ഷണവും കഴിച്ചൊരു മൂന്ന് മണിയാവാറായപ്പൊ വീട്ടിലേക്ക് വിട്ടു…വീടെത്തിയതും എപ്പോഴെത്തേം പോലെ ഒറ്റ കിടത്തം…
പിന്നെ പതിവ് പോലെ അമ്മ വന്ന് വിളിച്ചപ്പോളായിരുന്നു എഴുന്നേറ്റത്… പിന്നെ ചായയും കുടിച്ച് നേരെ ഒന്ന് ഫ്രഷായി… അപ്പോഴാണ് ഫോണ് നിർത്താതെ അടിക്കുന്നത് ശ്രദ്ധയിൽ പെട്ടത്..നോക്കുമ്പോൾ അറിയാത്ത ഒരു നമ്പറും…
” ഹലോ ആരാ….?? ”
ഞാൻ ഫോണെടുത്ത് ചെവിടോടടുപ്പിച്ചു കൊണ്ട് ചോദിച്ചു…
” ഞാൻ ആരേലും ആയിക്കോട്ടെ…നീയും ദിവ്യയും തമ്മിലെന്താ ബന്ധം… ”
മറുതലയ്ക്കൽ ഏതോ ഒരുത്തൻ എനിക്ക് മറുപടി തന്നു…
” ഇയാള് എന്തോന്നാ പറയുന്നെ… റോംങ്ങ് നമ്പർ… ”
ഞാൻ അവൻ്റെ ചോദ്യം കേട്ട് ആളുമാറി വിളിച്ചതാണെന്ന് കരുതി മര്യാദ കാണിച്ചു…
” പഫാ…. കളിക്കുന്നോടാ നീ…നീയല്ലേ അർജ്ജുൻ പ്രഭാകർ…നിനക്ക് നേഴ്സായി വർക്ക് ചെയ്യുന്ന ദിവ്യയെ അറിയത്തില്ല അല്ലേ… പിന്നെ അവളെന്തിനാടാ നീയും