മുത്തശ്ശിയും ആരും തന്നെ ഉമ്മറത്തില്ലായിരുന്നത് ചെറിയൊരു ആശ്വാസം തോന്നി.. പതിയെ മുരടനക്കി ഞാൻ പറഞ്ഞു.
“അത്… ഇന്ദു ചേച്ചി ഒരു കവിത പുസ്തകം ആണ്.”
അപ്പൊ വായിൽ വന്നത് എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“മ്മ്… ശരി…ശരി..”
അവരെന്നെ തറപ്പിചൊന്ന് നോക്കിയ ശേഷം അകത്തത്തേക്ക് കയറി. അവർ പോയി കുറച്ച് കഴിഞ്ഞ് ഞാനും വീടിന്ന് ഉള്ളിലേക്ക് പോയി. പെട്ടെന്ന് തന്നെ ഞാൻ എന്റെ മുറിയിൽ കയറി വാതിലടച്ചു. ബാഗിലൊളിപ്പിച്ചിരുന്ന പുസ്തകം എടുത്ത് ബെഡിന്റെ അടിയിൽ വെച്ചു. ഇനി അഥവാ ചേച്ചിയെങ്ങാനും വന്ന് ബാഗ് ചെക്ക് ചെയ്‌താൽ പിടിക്കപ്പെടരുതല്ലോ..
പിന്നെ വേഗം യൂണിഫോം ഡ്രസ്സ് മാറ്റി ഒരു കൈലിയും ബനിയനും എടുത്ത് പുറത്ത് വന്നു. ചുമ്മാ അടുക്കളയിലേക്ക് എത്തി നോക്കിയപ്പോൾ അമ്മ എന്തോ ഭക്ഷണം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ചേച്ചിയും എന്റെ അനിയത്തി അമ്മുവും അടുക്കളയിൽ ഇരുന്ന് മരച്ചീനിയുടെ തൊലി കളഞ്ഞു കൊണ്ടിരിക്കുന്നു . ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ചു. ചേച്ചി തിരിച്ചും ഒരു പുഞ്ചിരി തന്നു.
അമ്മ എനിക്ക് ഒരു ഗ്ലാസ് കട്ടൻ എടുത്ത് തന്നു പറഞ്ഞു.
” ആ… ഇന്ന് നിങ്ങൾ രണ്ടാളും ഒരുമിച്ചാണ് ബസിൽ വന്നതല്ലേ.. ”
അമ്മയുടെ ചോദ്യത്തിന് വെറുതെ ഒന്ന് തലയിട്ടി കട്ടനുമെടുത്ത് മുറിയിലേക്ക് നടന്നു. ഇനി ചേച്ചിയ്ക്ക് എന്റെ മേലെ വല്ല സംശയവും ഉണ്ടൊ എന്ന് അറിയാൻ ഒന്ന് തിരിഞ്ഞ് നോക്കി. പക്ഷെ ചേച്ചി തന്റെ ജോലിയിൽ തന്നെ മുഴുകി ഇരിക്കുകയായിരുന്നു. അത് കണ്ടപ്പോൾ എനിക്കല്പം സമാധാനം തോന്നി.
കട്ടനുമായി മുറിയിൽ കയറി അന്നത്തെ ഹോം വർക്ക് ചെയ്യാനുള്ളതൊക്കെ എഴുതി തീർക്കുന്ന സമയത്താണ് അമ്മ അടുക്കളയിൽ നിന്നും വിളിച്ച് ചോദിക്കുന്നത് കേട്ടത്.
” അല്ലൂ.. സമയം ഒത്തിരിയായി.. നീ കുളിക്കുന്നില്ലേ.. ”
” ഉവ്വമ്മേ… ഇപ്പൊ പോവാം… ”
ഞാൻ ബാക്കി എഴുതാനുള്ളത് രാത്രിയിലേക്ക് മാറ്റി വെച്ച് തോർത്തും