“ഞാനേ ലെഹംഗയും ചോളിയാ ഇട്ടേക്കുന്നെ. സൗമ്യയും ഞാനും ഒരേ ഡ്രസ്സ് കോഡിലാ ഇന്ന്.” അനു ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഹമ്പോ… ഇന്നപ്പോ അനു കുട്ടി കിടു ആണല്ലോ.”
“ആദി … നീ ഏത് ഡ്രസ്സിടണമെന്നുള്ള കൺഫ്യൂഷനിലാന്നല്ലെ പറഞ്ഞെ. നിനക്ക് ഒരു ഗ്രേ കളർ ഷെർവാണിയില്ലേ? അന്ന് ടോം അങ്കിളിന്റെ മോളുടെ കല്യാണത്തിനിട്ടത്” (ടോം അങ്കിൾ ഞങ്ങളുടെ നെയിബറാണ്)
“ശ്ശോ… ഞാനതിന്റെ കാര്യം അങ്ങ് മറന്നിരിക്ക്യായിരുന്നു അനൂട്ടി. നീ പറഞ്ഞ സ്ഥിതിയ്ക്ക് അതെടുത്തിടാം അല്ലേ? നീ ലെഹംഗ്ഗ-ചോളി ഇടുമ്പോ അതിന് മാച്ച് ആയിട്ട് ഞാൻ ഷെർവാണി ഇടുന്നത് തന്നാ നല്ലത്”
ഞാൻ ചിരിച്ചിട്ട് പറഞ്ഞു.
“എല്ലാ കാര്യവും ഇങ്ങനെ പറഞ്ഞ് തരാൻ ഞാൻ തന്നെ വേണമെന്ന് വച്ചാ എന്താ ചെയ്യാ?” അനു ഗമയിൽ പറഞ്ഞു.
“ഓ… പിന്നെ വല്യ ഒരു ഓർമ്മക്കാരി വന്നിരിക്കുണു ഒന്നു പോടീ പെണ്ണെ” ഞാനൊരു പുച്ഛ ഭാവത്തിലാണ് അനുവിനോട് ഇത് പറഞ്ഞത്.
“രാവിലെ തന്നെ മോൻ എന്നെ ചൊറിയാനുള്ള മൂഡിലാണല്ലോ. സൗമ്യ നമ്മുടെ കൂടെ വരാന്ന് പറഞ്ഞപ്പോ തൊട്ട് തുടങ്ങീതാ നിനക്കീ ദേഷ്യം” അനു ദേഷ്യത്തോടെയാണിത് പറഞ്ഞത്.
“സൗമ്യ കൂടെ വന്നാ നമ്മുക്ക് സ്വസ്ഥമായിട്ട് മിണ്ടാൻ പറ്റൂല്ല. അതോണ്ടാ ഞാൻ അതിനെ കൊണ്ടോവാൻ പറ്റില്ലാന്ന് പറഞ്ഞെ” ഞാനും ദേഷ്യത്തിൽ തന്നെ പറഞ്ഞു.
“സൗമ്യേനോട് ഞാനാ പറഞ്ഞത് നമ്മുടെ കൂടെ പോവ്വാന്ന് ഇനീപ്പോ മാറ്റി പറയാനൊന്നും പറ്റൂല്ല.” അനു വാശി പിടിച്ച് കൊണ്ടാണിത് പറഞ്ഞത്.
“എന്നാ സൗമ്യേനോട് ഞാൻ വിളിച്ച് പറഞ്ഞോളാം ഞങ്ങടെ കൂടെ വരാൻ പറ്റില്ലാന്ന്” ഞാൻ ശബ്ദം ഉയർത്തി പറഞ്ഞു.
“ആദി … നീ എന്തിനാ ഇങ്ങനെ ചൂടാകുന്നെ. സൗമ്യ നമ്മുടെ കൂടെ വന്നൂന്ന് വച്ച് ഇപ്പോ എന്താ? അവളെ കൊണ്ട് നമ്മുക്ക് പല ഹെൽപ്പും കിട്ടാനുള്ളതാ ട്ടോ”
“എന്ത് ഹെൽപ്പ്?”
അനു പറഞ്ഞത് കേട്ട് എന്റെ ഉള്ളിലുള്ള ദേഷ്യം കടിച്ചമർത്തിയിട്ട് ഞാൻ തിരിച്ച് ചോദിച്ചു:
“അതൊക്കെയുണ്ട് ഞാൻ കാറിൽ വച്ച് പറയാം അത്. ഇപ്പോ മോൻ വന്ന ദേഷ്യം കളഞ്ഞിട്ട് വേഗം റെഡിയായിട്ട് വീട്ടിലോട്ട് വാ” അനു അൽപ്പം നീരസത്തോടെ പറഞ്ഞിട്ട് ഫോൺ കട്ടാക്കി.
രാവിലെ തന്നെ അനുവുമായി സംസാരിച്ച് ചെറിയ രീതിയിൽ പിണങ്ങിയതോടെ ഉണ്ടായ ഉത്സാഹമെല്ലാം എങ്ങോ പോയ പോലെ തോന്നി. ഷെൽഫിൽ നിന്ന് അനു പറഞ്ഞ ഗ്രേ ഷെർവാണിയും നീല ജീൻസും എടുത്തണിഞ്ഞ് റെഡിയായ ശേഷം സ്റ്റെയർ കേസ് വഴി താഴേയ്ക്കിറങ്ങുമ്പോൾ എന്റെ മനസ്സ് നിറയെ അനുവുമായി പിണങ്ങിയതിന്റെ നീറ്റലിലായിരുന്നു. ഡൈനിംഗ് ടേബിളിൽ ഇരുന്ന് അമ്മ വിളമ്പിയ ഇഡലിയും സാമ്പാറും കഴിച്ച് കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചതിനൊക്കെ യാന്ത്രികമായി ഉത്തരം പറഞ്ഞ് കഴിച്ചെഴുന്നേറ്റ ഞാൻ അമ്മയോട് യാത്ര പറഞ്ഞ് ഉമ്മറത്തേയ്ക്ക് നടന്നു. അവിടെ നിന്ന് കാലിൽ ബ്ലാക്ക് ഷൂ വലിച്ച് കേറ്റി ഞാൻ കാർ പോർച്ചിൽ കിടക്കുന്ന എന്റെ സാൻട്രോക്കരികിലേയ്ക്ക് നടന്നു. ഡോർ തുറന്ന് അകത്ത് കയറിയ ഞാൻ വേഗത്തിൽ കാർ സ്റ്റാർട്ട് ചെയ്ത് നേരെ അനൂന്റെ വീട്ടിലേയ്ക്ക് വിട്ടു. ഞാൻ അവിടെ ചെല്ലുമ്പോൾ ഗോപാൽ അങ്കിൾ പുള്ളിയുടെ പുതിയ വെള്ള ഇന്നോവ