നനയ്ക്കാനും ചിലരൊക്കെ കടലിൽ ഇറങ്ങി മുങ്ങി കുളിക്കുന്നുമൊക്കെ ഉണ്ടായിരുന്നു. കടൽ കരയിലെ പൂഴി മണലിലൂടെ വെറുതെ നടന്ന് നീങ്ങിയ ഞാനും അനുവും സൗമ്യയും നടന്ന് കാല് കഴച്ചപ്പോൾ ആളുകൾ അധികമില്ലാത്ത ഭാഗത്ത് കടൽ കരയിലെ പൂഴി മണ്ണിൽ കാൽ നീട്ടി വെച്ച് കടലിലേയ്ക്ക് നോക്കി ഇരുന്നു. ആ സമയം കടലിൽ നിന്നു വീശിയ കാറ്റിൽ ലയിച്ചിരുന്ന പോയ ഞങ്ങൾ കുറേ നേരം ഒന്നും സംസാരിക്കാതെ അതേ ഇരിപ്പിരുന്നു. ഞങ്ങൾക്കിടയിലെ നിശബ്ദത കീറി മുറിച്ചത് പോലെ സൗമ്യയുടെ മൊബൈൽ റിംഗ് ചെയ്തു. അതോടെ സൗമ്യ “ഞാനിപ്പോ വരാന്ന്” പറഞ്ഞ് ഞങ്ങളുടെ അടുത്ത് നിന്ന് എഴുന്നേറ്റ് നീങ്ങി. സൗമ്യ പോയതോടെ അനു എന്റെ തോളിലേയ്ക്ക് തല ചായ്ച്ചിരുപ്പായി. അതോടെ ഞാനവളെ തോളിൽ കൈയ്യിട്ട് എന്നിലേയ്ക്ക് ചേർത്ത് പിടിച്ചിട്ട് വിളിച്ചു.
“അനു കുട്ടി …”
“ഉം” അനു മൂളി.
“മോള് എനിക്കൊരു കാര്യത്തിൽ വാക്ക് തരാമോന്ന്” ചോദിച്ച് കൊണ്ട് ഞാനവൾക്ക് നേരെ എന്റെ ഉള്ളം കൈ നിവർത്തി പിടിച്ചു. അതോടെ അനു എന്റെ മുഖത്തേയ്ക്ക് ഉറ്റ് നോക്കി കൊണ്ട് എന്റെ ഉള്ളം കൈയ്യിൽ അവൾ കൈ ചേർത്ത് വച്ച് കൊണ്ട് തിരിച്ച് ചോദിച്ചു:
“എന്താ എന്റെ ആദിയ്ക്ക് അറിയേണ്ടത്?”
“നമ്മള് രണ്ടാളും ഇഷ്ടത്തിലാണെന്നറിഞ്ഞ് എല്ലാരും നമ്മളെ എതിർക്കാണെങ്കിൽ” ഞാൻ പറഞ്ഞ് നിർത്തിയിട്ട് അനൂനെ നോക്കി. “എതിർക്കാണെങ്കിൽ എന്താ?” അനു പരിഭ്രമം നിറഞ്ഞ് മുഖ ഭാവത്തോടെയാണ് എന്നോട് തിരിച്ച് ചോദിച്ചത്.
“ഞാൻ വന്ന് വിളിച്ചാ നീ എന്റൊപ്പം ഇറങ്ങി വരാന്ന് എനിക്ക് വാക്ക് തരണം” ഞാനൊറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് അനൂനെ നോക്കി.
“ഒരുമിച്ച് ജീവിക്കുമെങ്കി അത് നിന്റെ കൂടെയായിരിക്കും ഇതെന്റ വാക്കാ…. മറിച്ചെന്തെങ്കിലും സംഭവിച്ചാ പിന്നെ ആരും എന്നെ ജീവനോടെ കാണില്ലാ നോക്കിക്കോ” ന്ന് ശബ്ദം ഇടറി പറഞ്ഞ അനു എന്റെ തോളിലേയ്ക്ക് മുഖം അമർത്തി വിതുമ്പി. എന്റെ കൂടെ ജീവിക്കാൻ സാധിച്ചില്ലെങ്കിൽ ജീവനോടെ അവളുണ്ടാകില്ലാന്ന് പറഞ്ഞത് കേട്ട് ഞെട്ടിയ ഞാൻ അനൂനെ വട്ടം കെട്ടി പിടിച്ച് കൊണ്ട് പറഞ്ഞു:
“അനു കുട്ടി കരയല്ലേ ഡാ നമ്മള് ഒരുമിച്ച് ജീവിക്കും അതാരൊക്കെ എതിർത്താലും നമ്മളൊന്നല്ലേ ഡാ”
“എന്നാലും, ഓരോന്നൊക്കെ ആലോചിക്കുമ്പോ പേടിയാവാ ആദി.” അനു വിതുമ്പി കൊണ്ട് പറഞ്ഞു.
ഇനിയും ഇതിനേ കുറച്ച് തന്നെ സംസാരം തുടർന്നാൽ പെണ്ണ് വീടെത്തുന്ന വരെ കരച്ചിലാകുമെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ മുടിയിലൂടെ വിരലോടിച്ച് കൊണ്ട് പറഞ്ഞു.
“നമ്മുക്ക് ഇനി ഒരു കൊല്ലം സമയമില്ലേ ഡാ? അതിനുള്ളിൽ നമ്മുടെ കാര്യത്തിൽ നല്ലത് നടക്കുമെന്നാ എന്റെ മനസ്സ് പറയുന്നേ. എന്റെ മോള് ഓരോന്ന് ആലോചിച്ച് മനസ്സ് വിഷമിക്കണ്ടാട്ടോ”ന്ന് പറഞ്ഞ് അനൂന്റെ മുഖം ഞാനെന്റെ കൈകളിൽ കോരിയെടുത്തു. നിറഞ്ഞ കണ്ണുകളോടെ എന്റെ മുഖത്തേയ്ക്ക്