ജസ്‌ന ക് ഇപ്പോഴും ഒന്നും മനസിലായില്ല എന്ന് തോന്നുന്നു…
മാമാ എനിച് ഐസ്ക്രീം വേണം.. ജുമൈലയുടെ ഇളയ കുട്ടി സ്ഥിരമായി ബേക്കറി സാധനങ്ങൾ വാങ്ങുന്ന കട എത്തിയപ്പോൾ തന്നെ എന്നെ വിളിച്ചു കരയുവാൻ തുടങ്ങി…
അവരുടെ സംസാരം മുറിക്കേണ്ടത് എന്റെ ആവശ്യം ആയത് കൊണ്ട് തന്നെ വേഗത്തിൽ ആ കടയുടെ മുന്നിലേക്ക് വണ്ടി കയറ്റി നിർത്തി…
ടാ.. നിക്ക് ഞാനും വരാം.. വീട്ടിലേക് എന്തേലും വാങ്ങിക്കാം. നീയും ഉമ്മയും ഇക്കാക്കയും മാത്രം ഉള്ളത് കൊണ്ട് എന്തായാലും ബിസ്കറ്റ് ഒന്നും ഉണ്ടാവില്ല വീട്ടിൽ എന്നും പറഞ്ഞ് ജസ്‌നയും എന്റെ കൂടേ കടയിലേക്ക് ഇറങ്ങി..
സമയം രാത്രി യായി…
വീട് ഒന്ന് ഉണർന്നിട്ടുണ്ട്.. കളിയും ചിരിയും ആകെ ബഹളം.. രണ്ടു ഇത്താത്ത മാരും വന്നത് കൊണ്ട് തന്നെ ഇക്കയും നേരത്തെ വന്നു…
ഉമ്മാ. ഇവനെ ഇനിയും ഇങ്ങനെ നിർത്തുവാൻ ആണോ ഇങ്ങളെ പ്ലാൻ..