എന്താ ഒരു പവർ. അവളിൽ അനുനിമിഷം അയാളോടുള്ള ആരാധനാ കൂടി കൂടി വന്നു. അവൻ മറ്റൊരുവളുടെ ആണെന്ന് തന്നെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചു. പക്ഷേ മനസ്സ് കേൾക്കണ്ടേ. മനസ്സ് കിളി പോയ പോലെ അവനോട് കൂടുതൽ അടുത്തു അടുത്ത് വന്നു.
അവൻ ബൈക്ക് എടുത്ത് സ്റ്റാർട്ട് ചെയ്ത് അവളെ ഒന്ന് നോക്കി. അവൾ ബാഗ് മടിയിൽ വച്ച് അവന്റെ പിന്നിൽ സൈഡിലേക്ക് തിരിഞ്ഞ് ഇരുന്നു. ബൈക്ക് മുന്നോട്ട് പോയപ്പോൾ ഗായത്രി ഉൾപ്പെടെ പലരും ആ കാഴ്ച നോക്കി നിൽക്കുന്നത് അവൾ ചെറിയ ചമ്മലോടെ കണ്ടു. എന്നാൽ അശ്വിൻ അതൊന്നും ശ്രദ്ധിക്കാതെ കോളേജ് കവാടം കടന്ന് ഒരു കിലോമീറ്റർ അകലെയുള്ള ഹോസ്റ്റൽ ലക്ഷ്യമാക്കി നീങ്ങി. അവനോട് ചേർന്ന് അങ്ങനെ ആ ബൈക്കിൽ ഇരുന്നപ്പോൾ എന്തോ ഒരു സുരക്ഷിതത്വവും സന്തോഷവും അവൾക്ക് തോന്നി. അവൾ കുറച്ച് മുന്നോട്ട് തന്റെ ശരീരം അവനോട് മുട്ടിച്ച് ഇരുന്നു. അവളുടെ മാറിടം അവന്റെ പിന്നിൽ പതിഞ്ഞു. അപ്പോഴേക്കും ഹോസ്റ്റൽ എത്തി. മനസ്സില്ലാ മനസ്സോടെ അവൾ ആ ബൈക്കിൽ നിന്നും ഇറങ്ങി. യാത്ര പറയാൻ അവനോട് ചേർന്ന് നിന്നു
“താങ്ക്സ്” അവൾ പറഞ്ഞു
“അതിന്റെ ഒന്നും ആവശ്യമില്ല. താൻ ചെല്ല്” അവൻ ആദ്യമായി ഗൗരവം വിട്ട് അവളോട് സംസാരിച്ചപ്പോൾ അവളുടെ മനസ്സ് അനന്ദതുന്തിലനൃത്തമാടി. അവന് മറ്റൊരുവളുടെ ആണെന്ന ന്യായം ഒന്നും ആ മനസ്സിനെ മാറ്റിയില്ല.
അവൾ അനങ്ങാതെ നിൽക്കുന്നത് കണ്ട് അവന് വീണ്ടും പറഞ്ഞു “താൻ ചെല്ല്ടോ. എന്നിട്ട് വേണം എനിക്ക് തിരിച്ചു ചെല്ലാൻ. എന്റെ അച്ചു അവിടെ വെയിറ്റിംഗ് ആണ്”
അത് കേട്ട ശ്രീക്ക് നെഞ്ചിൽ ഒരു കല്ല് എടുത്തു വച്ച പോലെ ആണ് തോന്നിയത്. അവളുടെ തെളിഞ്ഞ മുഖം പെട്ടെന്ന് വാടി. അത് അവനും ശ്രദ്ധിച്ചു.
മുഖത്ത് ഒരു ചിരി വരുത്തിയ ശേഷം ഒരക്ഷരം പോലും മിണ്ടാതെ അവൾ ഹോസ്റ്റൽ ലക്ഷ്യമാക്കി നടന്നു. എന്തെങ്കിലും പറഞ്ഞാൽ തെറ്റായി പോകുമോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു അവൾക്ക്.
അവൾ നടന്നു നീങ്ങുന്നത് നോക്കി നിന്ന അശ്വിൻ പെട്ടെന്ന് എന്തോ ഓർത്തത് പോലെ വണ്ടി തിരിച്ചു കോളേജിലേക്ക് നീങ്ങി. അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്ത ശബ്ദം കേട്ട അവൾ തിരിഞ്ഞ് അവൻ പോകുന്നത് നോക്കി നിന്നു. അവൻ അത് കണ്ണാടിയിൽ കണ്ടു എന്ന് അവൾ അറിഞ്ഞില്ല.
പതുക്കെ റൂമിൽ എത്തിയ അവൾ ഒന്നിനും ഒരു താൽപര്യം ഇല്ലാതെ തന്റെ