“എന്താണ്… ചുമ്മാ ഇറങ്ങിയതാണോ??? ഞാൻ ചോദിച്ചു…
“ഏയ്… എന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ്. പോകുമ്പോൾ ഉമ്മാക്ക് ഇത്തിരി സ്വീറ്റ്സ് വാങ്ങി പോകാം എന്ന് കരുതി…. “
“ എങ്ങനെ ബസിന്നാണോ??? “
“ അല്ല സ്കൂട്ടർ ഉണ്ട്….. “
“ ഓഹോ എന്നാൽ വാ ഒരു ജ്യൂസ് കുടിക്കാം…. “
ഹഫ്സ മറുത്തൊന്നും പറഞ്ഞില്ല.. ജ്യൂസ് കുടിക്കുന്നതിനടയിൽ കുറച്ചു കാര്യങ്ങളെല്ലാം സംസാരിച്ചു. കൂട്ടത്തിൽ ഞാൻ ഇങ്ങനെ ഒരു യാത്രക്കുള്ള ഒരുക്കത്തെ കുറിച്ചും….
നിറഞ്ഞ പുഞ്ചിരിക്കൊപ്പം യാത്രാ മംഗളങ്ങളും നേർന്നാണ് ഹഫ്സ പോയത്…. വൈകുന്നേരം ബൈക്ക് വാങ്ങി വീട്ടിൽ തിരിച്ചെത്തി. രണ്ട് ദിവസത്തിന് ശേഷം വ്യാഴാഴ്ച അത്താഴത്തിനു ശേഷം ലഗേജ് എല്ലാം സെറ്റ് ചെയ്തു വെച്ചു. പുലർച്ചെ 5 മണിക്ക് ഇറങ്ങണം. ആദ്യ ലക്ഷ്യം വയനാട് എന്നുറപ്പിച്ചു. ബാക്കി അവിടെ നിന്നു തീരുമാനിക്കാം… രാത്രി രവി വന്നു കുറച്ചു പൈസ തന്നു.
എന്റെ കളിക്കൂട്ടുകാരനാണവൻ, എന്റെ ഈ അവസ്ഥ മാറാൻ അവനും വല്ലാണ്ട് ആഗ്രഹിക്കുന്നുണ്ട്. കിടന്നിട്ട് ഉറക്കം വരുന്നില്ല. മണി 10 കഴിഞ്ഞു. ചെറിയ മുറിക്കകത്തെ ഇരുട്ടും നിശബ്ദതയും ഏറി വരുന്നുണ്ട്…. ഓർമകളിൽ എവിടെയോ മൂകത… മനസ്സ് കൈവിടുകയാണോ??? പൊടുന്നനെ നിശബ്ദതയേ ബേധിച്ചു കൊണ്ട് ഫോൺ ബെല്ലടിച്ചു…
ഇരുട്ടിൽ പൊടുന്നനെ വന്ന ഫോണിന്റെ ശക്തമായ വെളിച്ചം കൊണ്ട് കൊണ്ട് കണ്ണുകൾ മഞ്ഞളിച്ചു. പാതി തുറന്ന കണ്ണുകളുമായി സ്‌ക്രീനിൽ നോക്കി. ഇല്ല… നമ്പർ സേവ്ഡ് അല്ല…. നെറ്റ് ഓഫ് ആയ കാരണം ട്രൂ കോളർ ഒന്നും പറഞ്ഞതുമില്ല….
“ ഹലോ….. “.
“ ഹലോ സാജിക്ക അല്ലെ… “
നേർത്ത മധുരമുള്ള സ്ത്രീ ശബ്ദം. കേട്ട് പരിചയമുണ്ടോ? സാനിയോ രവിയുടെ ചേച്ചി രേഷ്മയോ അല്ലാതെ ആരും കഴിഞ്ഞ മൂന്ന് വർഷമായി എന്റെ ഫോണിലേക്ക് വിളിച്ചിട്ടില്ല.
“ അതേ സാജി ആണ്…. ആരാണ്….? “ ഞാൻ ചോദ്യമെറിഞ്ഞു….
“ ഞാൻ ഹഫ്സയാണ്….. “
“ ആ ഹഫ്സ…. എന്റെ നമ്പർ….??? എന്താണ് ഈ നേരത്ത്…. “
“ നമ്പർ എന്റെ കയ്യിൽ മുന്നേ ഉണ്ടല്ലോ… നാളെ അല്ലെ ട്രിപ്പ് പോകുന്നത്… ഒന്ന് വിഷ് ചെയ്യാം എന്ന് വിചാരിച്ചു വിളിച്ചത്…. എന്തെ പാടില്ലേ…?? “
എനിക്കത്ഭുതവും ഒപ്പം സന്തോഷവും തോന്നി…. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാൾ വിളിക്കുന്നു ഒരു പ്രത്യേക സന്തോഷം….
“ഓ … ആവാല്ലോ… “
“എപ്പോഴാ പോകുന്നത്.??? “
“5 മണിക്ക് വീട്ടിൽ നിന്നു ഇറങ്ങും 7 ആകുമ്പോഴേക്കും കോഴിക്കോട് അവിടെ റഹ്മത്ത് ഹോട്ടെലിൽ നിന്നു ഫുഡ് കഴിച്ചു നേരെ വയനാട്… ഇതാണ് പ്ലാൻ. ബാക്കി എല്ലാം വരുന്ന പോലെ… “
“ഇക്കാന്റെ ഒക്കെ ഭാഗ്യം…. ബൈക്കിൽ അല്ലെ…?
“ഭാഗ്യം!!!! എന്നെ കുറിച്ച് തന്നെ അല്ലെ പറഞ്ഞത്…. അതേ ബൈക്കിൽ തന്നെ… “
“ഒരാൾക്ക് കൂടി ഉള്ള സ്ഥലം ഉണ്ടാവോ ബൈക്കിൽ??”
“എന്താ…. മീൻസ്??? “