പാതയോരങ്ങൾ [ഫ്ലോക്കി കട്ടേക്കാട്]

Posted by

നടുവിലേക്കു എന്റെ വലതു കൈ പിടിച്ചിറങ്ങി ഇടതു കയ്യിലെ മടവാൾ മൂത്താപ്പാക്ക് നേരെയെറിഞ്ഞു

“എന്റെ ഇക്കാക്കന്റെ കാലു കൊത്താൻ മാത്രം കൈത്തണ്ടക്ക് ബലം ഉള്ളോർ ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ ഒന്ന് കൊത്തി അരിഞാട്ടെ…. “

18 വയസ്സ് മാത്രം പ്രായമുള്ള സാനിയയുടെ ചങ്കൂറ്റത്തിന് മുന്നിൽ ചൂളി നിൽക്കുന്ന കുടുംബത്തിലെ സകല എണ്ണത്തിനേം നോക്കി സാനി ഒന്നൂടെ പറഞ്ഞു.

“ഇനി ഇതിന്റെ പേരിൽ ഒരെണ്ണത്തിനെ ഈ പൊരേൽ കണ്ടു പോവരുത്… പിന്നേ ജാസി… ഓള് ഓളെ ഇഷ്ടത്തിന് വന്നതാണ്. ഇങ്ങള്കും ഉണ്ടല്ലോ പ്രായം ചെന്ന കെട്ടാൻ മുട്ടി ഓളെ പിന്നാലെ ഒലിപ്പിച്ചു നടന്ന കൊറേ എണ്ണം, എന്നിട്ടും ഇങ്ങള് ഒക്കെ ഹറാം പെറപ്പായി കണ്ട ഇന്റെ ഇക്കാനെ ഓൾക് ഇഷ്ടായിണ്ടെങ്കിൽ നിങ്ങളൊക്കെ കുട്ടിയോളെ ഇണ്ടാക്കിയ നേരം തെറ്റിയതാ ന്നു കരുതിയാ മതി… ആ എല്ലാതും പൊയ്ക്കോളി… “

കല്ല്യാണം കഴിഞ്ഞു കൂടിയ എന്റെ കൂട്ടുകാരും ഞാനും ഉമ്മയും അടക്കം വാ പൊളിച്ചു നിന്നു പോയി.

“കുരിപ്പിനു ഇത്രക്ക് ചങ്കൂറ്റമോ???”

ബഹളമൊക്കെ തീർന്നു മണിയറയിലേക്ക് കയറിയ എന്നെ എതിരേറ്റത് ജാസിയുടെ കരഞ്ഞു ചുവന്ന കണ്ണുകളാണെങ്കിലും മാറോടണചുള്ള എന്റെ ആലിംഗനം അവളിലും ആശ്വാസം പകർന്നു കാണണം. ഉറങ്ങുന്നതിനു മുൻപ് എന്നിലേക്ക്‌ നീട്ടിയ ആ ഗിഫ്റ്റ് ബോക്സ്‌ തുറന്ന എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല.

“ സോണിയുടെ ഏറ്റവും പുതിയ മോഡൽ ക്യാമറ “

പ്രാരാബ്ദങ്ങൾക്ക് നടുവിൽ ഞാൻ തന്നെ കുഴിച്ചു മൂടിയ എന്റെ പാഷൻ ആയിരുന്നു ഫോട്ടോഗ്രാഫി. കാടും മലയും കുന്നും പുഴയും കടലും കടന്നു ചെന്നു അവയേ ഒരു ഫ്രെയിമിനുള്ളിൽ പകർത്തുന്ന ആ വലിയ സ്വപ്നം…. ഞാൻ മറന്നു തുടങ്ങിയെങ്കിലും ജാസി അതിനൊരു പുതു ജീവൻ നൽകുകയായിരുന്നു.

പിന്നീടുള്ള ഒരു വർഷം!!! അതൊരു മായികലോകമായിരുന്നു. പുതിയ ബൈക്കിൽ ഞാനും ജാസിയും കൂടി ചുറ്റി തീർത്ത സ്ഥലങ്ങൾ, അവിടങ്ങളിലെല്ലാം ജാസിയെ വെച്ചു ഞാൻ പകർത്തിയ ഫ്രൈമുകൾ…. എന്നാൽ അതിനെല്ലാം ഒരു വർഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളു.

കാലാവർഷം കലിതുള്ളിപ്പൈത ആ ജൂണിൽ, നീലഗിരിയുടെ അഗാധമായ കൊക്കയിലേക്ക് എന്റെ ജാസി കാൽ വഴുതി വീഴുന്ന ദൃശ്യം അവൾ തന്നെ എനിക്ക് സമ്മാനിച്ച ക്യാമെറയിൽ പതിയുമ്പോൾ ഞാൻ അറിയുകയായിരുന്നു, എന്നിലെ സന്തോഷങ്ങൾ തീർന്നു പോയിരിക്കുന്നു… ഇനിയും ഒരു ജാസി ജനിക്കില്ല, ജാസിയുടെ സാജിയും…..
**** ******* *****

“പോകാം…”
രവിയുടെ ശബ്ദമാണ് എന്നെ ചിന്തകളിൽ നിന്നുയർത്തിയത്… “

“ആ… എന്താ പ്ലാൻ “

“രാത്രി ആയി, നല്ല ക്ഷീണവും ഉണ്ട്. ഫ്രഡിയുടെ ഹോംസ്റ്റേ പിടിക്കാം. നാളെ കാലത്ത് വയനാട്. വൈകീട്ട് ആകുമ്പോഴേക്കും ചുരം ഇറങ്ങിയാൽ വീടെത്താം… ഇറങ്ങാം. ഇന്നേക്ക് ഒരു ആഴ്ച കഴിഞ്ഞു വീട് വീട്ടിറങ്ങിയിട്ട്… “

“ഓക്കേ”

പിറ്റേന്ന് രാത്രി 9 ആയപ്പോഴേക്കും വീട്ടിൽ തിരിച്ചെത്തി. മൂകമായ ഉമ്മയുടെ മുഖമാണ് എന്നെ വീട്ടിൽ എതിരേറ്റത്

“ഒരു പെണ്ണ് ഈ വീട്ടിൽ വളർന്നു വരുന്നുണ്ട്, അനക്ക് വല്ല വിചാരം ണ്ടോ… ഓളെ കെട്ടിക്കണം. അതെങ്ങനാ ഓന്ക്ക് ഓന്റെ കാര്യം മാത്രം നോക്കിയ മതീല്ലോ. ഓളെ കെട്ടിക്കാനുള്ള കായി വല്ലതും ണ്ടോ ഓന്റെടത്ത് “

Leave a Reply

Your email address will not be published. Required fields are marked *