അവൻ പോകാനുള്ള ധൃതിയും കാണിച്ചു
വേഗം ഫോണിൽ നിന്നും സിം ഊരി തന്നിട്ട് ഫോൺ നന്നാക്കിയിട്ടു തിരിച്ചു ത്തരം എന്ന് പറഞ്ഞു ഉമ്മയോട് യാത്രയും പറഞ്ഞിറങ്ങി
ഞാൻ മോളെയും എടുത്തു തിരികെ റൂമിൽ കൊണ്ട് കിടത്തി സിം എടുത്തു വച്ചു അപ്പോഴാണ് മെമ്മറി കാർഡ് അതിലാണെന്നുള്ള ബോധം വന്നേ.
അപ്പോഴേക്കും അവൻ പോയിരുന്നു
എന്ത് ചെയ്യണം എന്നറിയാതെ കുഴഞ്ഞു ഞാൻ
ഇക്കയോട് വിളിച്ചു പറഞ്ഞാലോ എന്നാലോചിച്ചു
ഇനി അതിനും കൂടി വഴക്കു കേൾക്കണ്ട എന്ന് കരുതി വേണ്ടാന്ന് വച്ചു
ഉമ്മയുടെ അടുത്ത് പോയി അവന്റെ നമ്പർ ഉണ്ടോന്നു ചോദിച്ചു ഇല്ലന്ന് പറഞ്ഞു എന്തിനാണെന്ന് ചോധിച്ചപോൾ എപ്പോഴാ ഫോൺ കിട്ടുക എന്നറിയില്ലല്ലോ പിന്നെ പൈസയും കൊടുക്കണ്ടേ
ഉമ്മ : നീ ബേജാറാവണ്ട ഒന് അത് നോക്കി കോളും
ഞാൻ തിരികെ ഒന്നും മിണ്ടാതെ റൂമിൽ വന്നു ബെഡിൽ മോളോടൊപ്പം കിടന്നു ഓരോന്ന് ആലോചിച്ചു
അതിലെ ഫോട്ടോസ് എങ്ങാനും കാണുമോ എന്ന് കുറെ നേരം ആലോചിച്ചു
കാണാൻ മാത്രം ഫോട്ടോസ് ഒന്നുമില്ല ഒന്നൊരാണ്ടോ ഫോട്ടോ തനിച്ചും ബാക്കി ഇക്കയുടെയും മോൾടെയും കൂടെ ഉള്ളതും കൂട്ടിയാൽ ഏറിയാൽ പത്തു ഫോട്ടോസ് ഉണ്ടാവും എന്നാലും.
ഓരോന്ന് ചിന്തിച്ചു കിടന്നു
പിറ്റേ ദിവസം ഫോൺ കടയിൽ കൊടുത്തു കാണുമോ നന്നാക്കിയോ എന്നൊക്കെ ഉള്ള ടെൻഷൻ ആയിരുന്നു
ഇക്ക വിളിക്കുമ്പോഴൊക്കെ എന്തേലും ഒകെ പറഞ്ഞു വേഗം വെക്കും
ഫോൺ കയ്യിൽ കിട്ടുന്നവരെ ഉറക്കമില്ലാത്ത ഒരവസ്ഥ
ആരോട് ചോദിക്കും അവനെ വിളിക്കാൻ നമ്പറും ഇല്ല
അന്ന് വൈകിട്ട് ഉമ്മാടെ ഫോണിൽ കാൾ വന്നു ഉമ്മ ആണ് എടുത്തത് എന്നെ വിളിച്ചു പറഞ്ഞു ഫോൺ നാളെ രാവിലെ എത്തിക്കാം എന്ന്
ഞാൻ : ഫോൺ സെരിയായോ ഉമ്മ എന്താ പറഞ്ഞെ
ഉമ്മ : അതെന്തോ താഴെ വീണതിന്റെ ഹാങ്ങ് ആണ് നോക്കി സെരിയാക്കി നാളെ എത്തികം എന്ന് പറഞ്ഞിട്ടുണ്ട്
ഞാൻ : ഹോ സമാധാനം ആയി
ഉമ്മ : ഇനി എങ്കിലും ഫോൺ സൂക്ഷിക്കണം മോൾ എടുക്കാതെ നോക്ക്
ഞാൻ : ശെരി ഉമ്മ
ഞാൻ കുറച്ചു ആശ്വാസത്തോടെ അകത്തേക്ക് കേറി പോയി
എങ്ങനെയൊക്കെയോ വൈകിട്ട് വരെ കഴിച്ചു കൂട്ടി