വീഡിയോ കാൾ ആണ് വിളിക്കുന്നത്.. എല്ലാം കഴിഞ്ഞു ഇപ്പോൾ കുഴപ്പം ഒന്നുമില്ല എന്ന് പറഞ്ഞപ്പോൾ ആണ് ആളൊന്നു അടുങ്ങിയത്… അതിന് ശേഷം എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതൊക്കെ ഞാൻ നല്ലത് പോലെ കേട്ടു.. ഒരു സഹായത്തിനു ഞാൻ ഉള്ളത് തന്നെ ഇക്കാക് നല്ല വിശ്വസം എന്നോട് ഉള്ളത് കൊണ്ടായിരുന്നു..
പെട്ടന്നായിരുന്നു എനിക്ക് നേരത്തെ നടന്ന കാര്യം ഓർമ്മ വന്നത്.. ഇനി ഞാൻ നേരത്തെ ഇത്തയോട് കാണിച്ചത് ഇക്കയോട് പറയുമോ എന്നായി എന്റെ പേടി.. പക്ഷെ ഇത്ത യും എന്നെ കുറിച്ച് നല്ലത് മാത്രമേ പറയുന്നുള്ളു..
ഫോൺ കട്ടാക്കിയപ്പോൾ ഇത്തയുടെ മുഖത്തു നല്ല ആശ്വാസം പോലെ..
എന്ത് പറ്റി ഇത്ത..
ഹേയ് ഒന്നുമില്ലടാ.. ഞാൻ ആകെ ഭയന്നിരുന്നു.. എന്റെ കുഞ്ഞിന് എന്തേലും സംഭവിച്ചാൽ…
അത് കഴിഞ്ഞുള്ള ഓരോ കാര്യവും ഞാൻ ഓർത്തു പോയി…
നമ്മുടെ എല്ലാം മനസിൽ,.. നമ്മളാലിത്തം വന്നു പോകുന്ന അപകടങ്ങൾ മുന്നിൽ കാണുമ്പോൾ അത് കഴിഞ്ഞുള്ള കുറച്ചു ഭാഗങ്ങൾ കൂടേ മനസിൽ കാണില്ലേ അത് തന്നെ..
അവിടെയും ഇവിടെയും വേണ്ടപ്പെട്ടവരുടെയും വീട്ടിൽ ഉള്ളവരുടെയും എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ.. ചിലപ്പോൾ അവരേക്കാൾ കൂടുതൽ നമുക്കായിരിക്കും നഷ്ടം സംഭവിച്ചിരിക്കാം.. അതൊന്നും അവർ ഓർക്കുന്നു പോലും ഉണ്ടാവില്ല.. ഇത്ത അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ഇതാണ് ഓർമ്മ വന്നത്…
ശരിയാണെല്ലോ അല്ലെ.. ശരിയാണ്..