ഞാൻ വീണ്ടും വേറെ ഏതേലും സെലക്ട് ചെയ്യുവാൻ തിരയുന്നതിന് ഇടയിൽ ആസിയ ഇത്ത അത് തന്നെ സെലക്ട് ചെയ്തു..
നമുക്ക് ഒരു ജ്യൂസ് കുടിച്ചാലോ.. എനിക്ക് നല്ല ദാഹം ഉണ്ട്.. ഇത്ത അതും പറഞ്ഞു എന്നെയും കൊണ്ട് ഉള്ളിലേക്കു കയറി ഫുഡ് സെന്ററിൽ ഇരുന്നു…
നാട്ടിലെ ഏതേലും തെണ്ടി കണ്ടാൽ മതി.. അപവാദം പറഞ്ഞു പരത്താൻ.. നമ്മൾ ശ്രമിക്കുന്നുണ്ടേലും ഇത് വരെ ഒന്നും നടന്നിട്ടില്ലലോ..
ഇത്ത തന്നെ ഓരോ ബട്ടർ ഓർഡർ ചെയ്തു… കുഞ്ഞിക് ഒരു ഫ്രൂട്ടി യുടെ പേക്കറ്റും..
നല്ല ചൂടുള്ള ഓരോ ചിക്കൻ റോളു കൂടേ അതിന്റെ കൂടേ വാങ്ങി..ബട്ടറും കുടിച് അവിടെ നിന്നും ഇറങ്ങി..
ഫോണിലേക്കു തുടരെ തുടരെ മെസ്സേജ് വരുന്നുണ്ട്…
നോക്കേണ്ട ആവശ്യം തന്നെ ഇല്ല.. എന്റെ രണ്ടു കൂട പിറപ്പുകൾ ആണ്.. ഇനി ദേഷ്യത്തിൽ ഉമ്മാക്ക് വിളിക്കും.. അന്നേരം അറിഞ്ഞോളും കുഞ്ഞനിയൻ എവിടെ ആണെന്ന്.. അല്ലാതെ ഞാൻ കാര്യം പറയാൻ നിന്നാൽ രണ്ടും എന്നെ എയറിൽ കയറ്റി റോക്കറ്റ് ഇല്ലാതെ തന്നെ.. ചൊവ്വയിൽ എത്തിക്കും…
വണ്ടിയിൽ അവിടെ നിന്നും പോകുന്നതിന് ഇടയിലാണ് ഇത്തയുടെ ഭർത്താവ് മുനീറിക്ക വിളിക്കുന്നത്.. വൈകുന്നേരം മദ്രസ ഉള്ളത് കൊണ്ട് തന്നെ.. അന്നേരം വിളിച്ചപ്പോൾ മൂപര് എടുത്തിട്ടില്ലായിരുന്നു..
ഇത്ത ഫോണെടുത് നടന്നത് മുഴുവൻ പറഞ്ഞു..
ആദ്യം അവിടുന്ന് നല്ലത് പോലെ ചൂടായാണ് സംസാരിക്കുന്നത്.. കുട്ടിയെ ശ്രദ്ധിക്കാത്തതിന് എല്ലാം എന്തെക്കെയോ പറയുന്നുണ്ട്..