ഞാൻ നിന്നോട് പറഞ്ഞോ എനിക്ക് മെസ്സേജ് അയക്കാൻ.. ഇല്ലല്ലോ…
അവൾ ഇല്ല എന്നുള്ള പോലെ തലയാട്ടി.. വെറുതെ കുറച്ചു ജാഡ ഇട്ടു വെക്കാം…
കിട്ടാത്തത് കിട്ടുമ്പോൾ അല്ലെ അതിനൊരു സുഖമുള്ളൂ.. എന്നെ കറക്കി വീഴത്തണം എന്നുള്ള ആഗ്രഹം എന്നെ പോലെ അവളുടെ മനസിലും നിറയണം.. എന്നലെ ഈ കളിക്കൊരു ഉഷാർ ഉണ്ടാവൂ…
പിന്നെ.. നീ ഇപ്പോൾ മറ്റൊരാളുടെ ഭാര്യ യാണ്… നിന്റെ ഭർത്താവ് അടുത്തില്ല എന്നൊക്കെ എനിക്കറിയാം… പക്ഷെ ഇനി അത് ശരിയാകില്ല…
ഒന്നാമത് എന്റെ ഇത്ത കൂടി ജീവിക്കുന്ന വീടാണ് ഇത്.. ഇനി ഞാൻ എന്തേലും ഹറാം പിറപ്പ് കാണിച്ചെന്ന് അറിഞ്ഞാൽ അത് എന്റെ ഇത്താക്ക് കൂടേ മോശമാണ്…
ഞാൻ നിന്നെ ബ്ലോക്ക് ആകാത്തത് എന്താണെന്ന് അറിയുമോ…
അവൾ ഇല്ലന്ന് പറഞ്ഞു…
നീ എന്റെ ഉള്ളിൽ ഇപ്പോഴും ഉള്ളത് കൊണ്ടാണ്.. നിന്റെ ഓരോ സ്റ്റാറ്റസ് കാണുമ്പോഴും എനിക്ക് കുറച്ചു കാലം മുന്നേ ഉള്ള ഓർമ്മകൾ വരും.. നിന്റെ ലാസ്റ്റ് സീൻ ഞാൻ അന്നും ഇന്നും നോക്കാറുണ്ട്.. എന്റെ ഹൃദയത്തിൽ ആ കാര്യം അത്രമാത്രം കൂട് കൂട്ടിയത് കൊണ്ടാണ്… എന്റെ മുഖത് പരമാവധി ദുഃഖം കലർത്തി കൊണ്ട് പറഞ്ഞു…
ജാബി ഞാൻ.. അവൾ എന്തോ പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അവളെ തടഞ്ഞു..
നീ ഇത്ര കാലം നിന്റെ ഭർത്താവിന്റെ കൂടേ ഗൾഫിൽ ആയിരുന്നല്ലോ.. അത് കൊണ്ട് തന്നെ എനിക്ക് ഇവിടെ എപ്പോഴും കയറി വരാൻ പറ്റിയിരുന്നു..