നിനക്ക് എത്ര തന്നാലും കുറയൂല എന്നറിയാം എന്നാലും ഇത് നീ വാങ്ങണം.. ഞാൻ ഇത്തയുടെ കൈ പോക്കറ്റിലേക് പോകാതെ തടഞ്ഞു നിർത്തിയത് കൊണ്ട് തന്നെ ഇത്ത നിർബന്ധപൂർവ്വം പറഞ്ഞു..
അയ്യെ.. അത് വേണ്ട ഇത്ത.. ഞാൻ ഇത്താനോട് പൈസ വാങ്ങാറുണ്ടല്ലോ എങ്ങോട്ട് പോയാലും.. ഇത് പക്ഷെ അങ്ങനെ അല്ലല്ലോ..
നമ്മുടെ കുഞ്ഞിക്ക് വേണ്ടി പോയത് അല്ലെ.. ഈ പൈസ എനിക്ക് വേണ്ട..
അങ്ങനെ പറയരുത് ജാബി.. നീ നിന്റെ പണി ഒഴിവാക്കി ഓടി വന്നത് അല്ലെ.. ഇത് നീ വാങ്ങണം..
വേണ്ട ഇത്ത.. ഇത് ഞാൻ വാങ്ങിയാൽ അവൾ എന്നെ മാമാ എന്ന് വിളിക്കാൻ യോഗ്യൻ അല്ലാതെ ആകും .. അത് വേണ്ട.. എന്റെ രണ്ടു ഇത്ത മാരുടെയും കുഞ്ഞുങ്ങളെ പോലെ തന്നെ ആണ് ഞാൻ അവളെയും കാണുന്നത്.. എന്നും പറഞ്ഞു ആ പൈസ മടക്കി കൊടുത്തു വണ്ടിയിലേക് കയറി…
പോട്ടെ.. എന്നെ തന്നെ നോക്കി നിൽക്കുന്ന ഇത്തയെ നോക്കി ചിരിച്ചു കൊണ്ട് ഞാൻ അവിടെ നിന്നും വണ്ടിയെടുത്തു.. അടുത്ത പ്രശ്നം തീർക്കുവാനായി…
ടാ എന്തായി അവിടുത്തെ കാര്യം… ജുമൈല ഇത്തയുടെ വീട്ടിലേക് ഓട്ടോ ഓടിക്കുന്നതിന് ഇടയിലാണ് രണ്ട് ഹറാം പിറപ്പുകളുടെ കാര്യം ഓർമ്മ വന്നത്…
വളരെ പെട്ടന്ന് തന്നെ ഓട്ടോ ഒന്ന് സൈഡ് ആക്കി അവരെ വിളിച്ചു.. അജ്മൽ ആയിരുന്നു ഫോൺ എടുത്തത്..
അല്ല… രണ്ടു പേരും അയാളെയും കൊണ്ട് പോയി.. ചവിട്ടി കൊന്നോ..