ഹിസ്-സ്റ്റോറി 2 [Danmee]

Posted by

ഇങ്ങോട്ട് വരുന്ന വരെ അമ്പെയ്തു വിയ്ത്തും. ഈ അഞ്ചുപേരിൽ സ്ത്രീകളും പുരുഷൻ മാരും ഒരേപോലെ ഉണ്ടാകും. ഏതെങ്കിലും കാരണത്താൽ അവരുടെ  ഈ നീക്കം മാറ്റേണ്ടി വന്നാൽ വേറെയും മുറകൾ അവർക്ക് ഉണ്ടായിരുന്നു.  അംഗസംഖ്യയിൽ കുറവ് വരുമെങ്കിൽ. അവർ ഒരാളുടെ പുറത്ത് മറ്റൊരാൾ കയറി ഏതെങ്കിലും ജീവിയെ പോലെ രൂപം കൈവരിക്കുകയും  എതിരാളികളെ നേരിടുകയും ചെയ്യും. ഇവരിൽ 101മാൻ ഈ ഗ്രുപ്പുകളുടെ പിന്നിൽ ആയി നിന്ന് ഇവർക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ഏതെങ്കിലും ഗ്രുപ്പിൽ അംഗസംഖ്യ കുറഞ്ഞാൽ ആ ഗ്രുപ്പിൽ കുടുകയും ചെയ്യും. ( ഇവരെ ഒരോരുത്തരെ ആയി നമ്മുക്ക് പിന്നീട് പരിജയ പെടാം ).

യുദ്ധത്തിൽ ഇരുഭാഗത്തും  നാശനഷ്ട്ടങ്ങൾ ഉണ്ടായി എങ്കിലും രാജ്യസേവകരുടെ കരുത്തിൽ ഉദയാപുരിക്കാർ ഈ യുദ്ധവും വിജയിച്ചു.

വിവരം  ഉദയപുരിയിൽ എത്തി. രാജാവ് വളരെ സന്തോഷവാൻ ആയിരുന്നു. അയാൾ പ്രധാന മന്ത്രി ബലരാമനോട്‌ പറഞ്ഞു.

” വർഷങ്ങൾക്ക് മുൻപ് ഭൈരവന്റ സഹായത്തോടെ  നമ്മൾ പണ്ട്യനാട് പിടിച്ചെടുത്തു. ഇപ്പോൾ ദക്ഷിണപുരിയും നമ്മൾ കിഴടക്കി  ഇനി ദേവപുരിയും ഉത്തരപുരിയും കുടി കിഴടക്കി പഴയ അശോകപുരി വീണ്ടും കെട്ടിപ്പെടുത്ത് അതിന്റ സിംഹസനത്തിൽ അമരണം എനിക്ക് ”

അപ്പോയെക്കും പുറത്ത് അർപ്പുവിളിയും ആരാവങ്ങളും കെട്ട് തുടങ്ങി. യോദ്ധാക്കൾ മടങ്ങി വരുകയായിരുന്നു.
അൽപ നേരം അത്‌ കെട്ട് നിന്ന ശേഷം രാജാവ് തുടർന്നു.

” എവിടെ എന്റെ മകൻ അശോകവർമൻ. അവനെ ഈ സന്തോഷവാർത്ത അറിയിച്ചില്ലേ ”

” അദ്ദേഹം പണ്ട്യനാട്ൽ തന്നെ തുടരുകയാണ് തീരുമാനസെ ”

അടുത്ത് നിന്നിരുന്ന ഭടൻമാരിൽ ഒരാൾ പറഞ്ഞു.

” മ്മ്മ് അവന്  ഇത് എന്ത് പറ്റി ചെറുപ്പത്തിലേ ചുറുചുർക്ക് ഒന്നും ഇപ്പോൾ ഇല്ല…….. എന്തായാലും ഈ വിജയം നമുക്ക് ആഘോഷിക്കണം…… അടുത്തദിവസങ്ങളിൽ രാജാവീതി ആഘോഷം മുഖരിതമായിരിക്കണം. ”

അപ്പോൾ അവിടേക്ക് സേനാപതി വേലുതമ്പി കടന്നു വന്നു. രാജാവിനെ വണങ്ങി.രാജാവ് അയാളെ ചേർത്തു പിടിച്ചു.

” എന്റെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളപ്പിച്ച നിനക്ക് ഞാൻ എന്ത് പരിതോഷികം ആണ് തരേണ്ടത് ”

” അങ്ങയുടെ ആഗ്രഹങ്ങൾ  എല്ലാം പുർത്തീകരിക്കുന്നത് ആണ്‌ എന്റെ ജോലി. ഇപ്പോൾ എനിക്ക് അങ്ങ്നൽകുന്ന കൂലി മാത്രം മതി. അങ്ങയുടെ ആഗ്രഹസഫലികരണത്തിന് ശേഷം ഞാൻ എന്റെ പരിതോഷികം ചോദിച്ചു കൊള്ളാം ”

” അങ്ങനെ ആണെങ്കിൽ എന്നാ അടുത്ത പടപുറപ്പാട്. ആരെ ആണ്‌ ഇനി നമ്മൾ നമ്മുടെ വരുത്തിയിൽ ആക്കുന്നത് ദേവപുരികരയോ അതോ ഉത്തരപുരിയോ ”

” ഉടനെ  ഒരു യുദ്ധത്തിന് നമ്മുടെ സേന സജ്ജം അല്ല പ്രഭോ….. നമ്മുടെ പട കോപ്പുകളും മറ്റും കേട്പാടുകൾ സംഭവിച്ചു. പിന്നെ  നമ്മുടെ അനേകം യോദ്ധാക്കൾ രക്തസാക്ഷികൾ ആകുകയും ചെയ്തു ”

” ഹാ  ഹാ നമ്മുടെ സേനയിൽ രാജ്യസേവകർ ഇല്ലേ… അവരെ ആണി നിരത്തു… ഞാൻ അറിഞ്ഞു അവരുടെ വീര സഹാസങ്ങൾ ”

” പ്രഭോ …. അവരുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട് ”

” എന്ത്!!!!!!”

Leave a Reply

Your email address will not be published. Required fields are marked *