ഞാൻ നിങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത സ്റ്റിതിക്ക് കൊട്ടാരം വരെ ഞാൻ കുടെ വരം അതിനു ശേഷം കണ്ണനും ആയി ഞാൻ മടങ്ങും ”
“എങ്കിൽ ശെരി താങ്ങളെ ഞാൻ നിബന്ധിക്കുന്നില്ല ”
അവർ രണ്ടുപേരും കൊട്ടാരത്തിലേക്ക് തിരിച്ചു.രാത്രിയോടെ അവർ കൊട്ടാരത്തിൽ എത്തി.
കോട്ടവാതിലിൽ എത്തിയപ്പോൾ അവർ യാത്ര പറഞ്ഞു പിരിയാൻ തുടങ്ങുമ്പോൾ സൂര്യവർദ്ധൻ ശാന്തനുവിനോട് പറഞ്ഞു.
” ഇപ്പോൾ താങ്കൾ എന്റെ അതിഥി ആണ് തങ്ങളുടെ ആരോഗ്യം എന്റെ എന്റെ ഉത്തരവാദിത്തം ആണ്. തങ്ങൾ പരിചരകാരോടൊപ്പം പോകു അവർ നിങ്ങൾക്ക് വേണ്ട വെദ്യസഹായം ചെയ്യും ”
ശാന്തനു ഒഴിഞ്ഞുമാറാൻ ശ്രെമിച്ചെങ്കിലും മുറിവിലെ വേദന കരണം അയാൾ സമ്മതിച്ചു. അയാൾ പരിചരകാരോടൊപ്പം കൊട്ടാരം വൈദ്യനെ കാണാൻ കോട്ടക്കുള്ളില്ലേക്ക് കയറി.
പിറ്റേന്ന് രാവിലെ ഉദയപുരിയുടെയും ദക്ഷിണ പുരിയുടെയും രാജ്യത്തിർത്തി. മറ്റൊരു യുദ്ധത്തിനു കൂടി വേദി ആയിരിക്കുന്നു. പണ്ഡിയനാടിനെ പരാജയപെടുത്തി ഉദയപുരിയുടെ ഭാഗം ആക്കിയപ്പോൾ ഉണ്ടായ ആൾ നഷ്ട്ടം തികയ്ക്കാൻനും മറ്റൊരു പടയൊരുക്കത്തിന് തയ്യാറെടുക്കാനും വർഷങ്ങൾ എടുത്ത ഉദയപുരിയുടെ സേനയിൽ പരിശീലനം പൂർത്തിയാക്കിയ രണധീരന്റെ ചോരയിൽ പിറന്ന 101 യോദ്ധാക്കൾ കൂടി ഉണ്ടായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ആ സേനക്ക് ബലമേകി .അവരെ രാജ്യസേവകർ എന്നായിരുന്നു വിളിക്കപ്പെട്ടത്. അവർക്ക് സ്വന്തമായി പേരുകൾ പോലും ഇല്ലായിരുന്നു രൂപവും സ്വഭാവും അനുസരിച്ചു ആയിരുന്നു ഒരേതർക്കും പിന്നീട് പേര് വീണത്.അവർ ജനിച്ചതിന് ശേഷം ആദ്യം ആയാണ് ഉദയപുരികോട്ടക്ക് വെളിയിൽ വരുന്നത്. അതുവരെ കൊട്ടാരത്തിലെ കുതിരപന്തിക്ക് പിറകിലെ പൊളിഞ്ഞ കെട്ടിടത്തിൽ ആയിരുന്നു അവരുടെ തമാസവും പരിശീലനവും എല്ലാം. രാജാവിന്റെ പ്രതേക നിർദേശപ്രേകാരം ആയിരുന്നു അതെല്ലാം.
ഇരു സേനകളും നേർകുനേർ അണിനിരന്നു.
ഉദയപുരിയുടെ ഇപ്പോഴത്തെ സേനാപതി ആയ വേലുതമ്പി രാജ്യസേവകരുടെ അടുത്തേക്ക് വന്നു പറഞ്ഞു.
” രാജ്യസേവകരെ നിങ്ങൾ നിങ്ങളുടെ രാജ്യസ്നേഹം പുറത്ത് കാണിക്കേണ്ട സമയം വന്നിരിക്കുന്നു. ഇന്നലെ വരെ നിങ്ങൾ പഠിച്ച യുദ്ധമുറകൾ എല്ലാം പയറ്റി നമ്മുടെ രാജ്യത്തിന്റെ വിജയം ഉറപ്പുവരുത്തു ”
എന്നിട്ട് അയാൾ തന്റെ വാൾ ഉയർത്തി കാണിച്ചു. അപ്പോൾ കാഹളം മുഴങ്ങി. ഇരു സേനകളും അലറിവിളിച്ചുകൊണ്ട് മുന്നോട്ട് കുതിച്ചു.
ഉദയപുരിയുടെ സേനയുടെ മുൻപിൽ തന്നെ ആയിരുന്നു രാജ്യസേവകരുടെ സ്ഥാനം. 101 പേർ അടങ്ങുന്ന അവർ അഞ്ചുപേർ അടങ്ങുന്ന ചെറിയ ഗ്രുപ്പ്കൾ ആയാണ് പോരാടിയിരുന്നത്. മുന്നിൽ വാളും പരിജയും ആയി രണ്ടുപേർ. അവർ വലിയ പരിജ മറയാക്കി മുന്നോട്ട് നീങ്ങും. പുറകിൽ രണ്ട് പേർ വലിയ വാളും ആയി അതിനും പിന്നിൽ അമ്പും വില്ലും ആയി ഒരാൾ. മുന്നിലെ രണ്ടുപേർ പരിജയ മാറ്റുമ്പോൾ പിന്നിലെ രണ്ടുപേർ വാൾ കൊണ്ട് എതിരാളികളെ വെട്ടി വിഴുത്തും. പുറകിൽ അമ്പും വില്ലും ആയി വരുന്ന ആൾ ഇവരെ ആക്രമിക്കാൻ