” നീ അല്ലെ അവന്മാരെ കൊല്ലരുത് എന്ന് തടസം നിന്നത് ഞാൻ അവന്റെമാരെ അപ്പോൾ തന്നെ കൊന്നിരുന്നെങ്കിൽ ഈ വേദന സഹിക്കേണ്ടി വരുമായിരുന്നോ ”
ശാന്തനു അവനെ ദയനീയമായി ഒന്ന് നോക്കുക മാത്രം ചെയ്തു.
” നീ വാ നമ്മുക്ക് ഉടനെ കൊട്ടാരത്തിൽ എത്തണം അവിടെ നിനക്ക് നല്ല വൈദ്യ സഹായം കിട്ടും ”
അവർ രണ്ടുപേരും രഥത്തിന്റെ അടുത്തേക്ക് നടന്നു. സൂര്യവർദ്ധൻ കണ്ണനെ രഥത്തിൽ ബന്ധിച്ചു. ശാന്തനു രഥത്തിൽ കയറാതെ അവിടെ നിന്നു.
” എന്താ…എന്ത് പറ്റി വേഗം കയറു ”
” താൻ ദേവപുരിയിലെ യുവരാജാവ് ആണെന്ന് അല്ലെ പറഞ്ഞത്.. നമ്മൾ ഇപ്പോൾ ദേവപുരിയുടെ രാജ്യത്തിർത്തിക്കുള്ളിൽ ആണ് നിൽക്കുന്നത്. ഇവിടെ വെച്ചു ആരാ നിന്നെ ആക്രമിക്കാൻ…. കട്ടിൽ വെച്ച് നിന്നെ ആക്രമിച്ചത് നിന്റെ പടയാളികൾ തന്നെ ആണെന്ന് നീ പറഞ്ഞു ….. ആരാ നീ….എന്ത് സഹായമാണ് നീ എന്നിൽ നിന്നും പ്രേതീക്ഷിക്കുന്നത് ”
” ഞാൻ ദേവപുരിയിലെ യുവരാജാവ് തന്നെയാണ്…. ഞാൻ ആണ് നിന്നോട് ആ ചോദ്യം ചോദിക്കേണ്ടത്…. ആരാണ് നീ ….. എന്താണ് നീ…. ആരെയും കൊല്ലരുത് എന്ന് പറഞ്ഞ നിനക്ക് ഒരു സാധാരണ മനുഷ്യന്റെ കരുത്ത് അല്ല ഉള്ളത് ഒരാളെ ഒറ്റചവിട്ടിനു ആരും കൊല്ലുന്നത് ഞാൻ കണ്ടിട്ട് ഇല്ല…. പറ നീ ആരാണ് ”
“എന്റെ അടുത്ത് സഹായം ചോദിച്ചത് നീ ആണ്. അത് എന്താണെന്ന് പോലും എനിക്ക് അറിയില്ല നിയാണ് നിന്നെ കുറിച്ച് എന്നോട് പറയേണ്ടത്. എന്നാൽ മാത്രമേ ഞാൻ നിന്റെ കുടെ കൊട്ടാരത്തിലേക്ക് വരുകയുള്ളു ”
സൂര്യവർദ്ധൻ ഒന്ന് ആലോജിച്ച ശേഷം പറഞ്ഞു തുടങ്ങി.
” വർഷങ്ങൾക്ക് മുൻപ് ദേവപുരി അശോകപുരി എന്ന രാജ്യത്തിന്റെ ഭാഗം ആയിരുന്നു. അശോകപുരി അഞ്ചു രാജ്യങ്ങളായി പിരിഞ്ഞതിന് ശേഷം ഇന്നത്തെ നിലയിൽ ആക്കാൻ ഞങ്ങളുടെ പൂർവികർ ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട്. പക്ഷേ ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു മഹാരാജാവിന്റ വിയോഗം. അതിന് ശേഷം അധികാരത്തിനു വേണ്ടി ഒരു പിടിവലി തന്നെ നടന്നു. സ്ത്രീകളും പുരുഷൻമാരും യുവതി യുവാക്കളും അവർക്ക് രാജാഭരണം വേണമെന്നും അതിന് അവർക്ക് അവകാശം ഉണ്ട് എന്ന വാദവുമായി മുന്നോട്ട് വന്നു. അന്ന് മാധ്യസ്‌ത വഹിച്ചത് പണ്ഡിയനാടിന്റെ രാജാവായിരുന്ന മാർത്ഥണ്ടവർമൻ ആയിരുന്നു. രാജകുടുംബങ്ങൾ എല്ലാം അതിൽ പങ്കെടുത്തു. കാരണം അന്ന് പണ്ടായനാട് നായിരുന്നു കൂടുതൽ സൈന്യബലം. അന്ന് ഒരുപാട് നിബന്ധനകൾ അദ്ദേഹം മുന്നോട്ട് വെച്ചു. അത് അനുസരിച്ചു അടുത്ത രാജാവിനെ മാർത്ഥണ്ടവർമൻ തന്നെ തീരുമാനിച്ചു. അതിന് ശേഷം അദ്ദേഹം തന്നെ അടുത്ത കിരീടവകാശിയെ തിരഞ്ഞെടുക്കാൻ ഉള്ള നിബന്ധനകളും നിർദ്ദേശിച്ചു. അഞ്ചു കുടുംബങ്ങൾ ആണ് പാരമ്പര്യം ആയി കിരീടവകാശികൾ എന്നും അതിൽ നിന്നും യോഗ്യരായവരെ തിരിഞ്ഞെടുക്കാനും പിന്നെ ഒരു പുരുഷൻ അധികാരം ഒഴിയുകയേ കൊല്ലപ്പെടുകയോ ചെയ്താൽ അടുത്ത രാജാവ് അല്ലെങ്കിൽ റാണി ഒരു സ്ത്രീ ആയിരിക്കണം എന്നും സ്ത്രീക്ക് ശേഷം പുരുഷൻ എന്നും അദ്ദേഹം കല്പിച്ചു. പക്ഷേ സ്ത്രീയെ രാജ്യഭരണം ഏല്പിക്കുന്നതിന് മുൻപ് അവൾ സ്വയംവരം ചെയ്തിരിക്കണമെന്നും മറ്റെരെങ്കിലും ഭരണ നിരീക്ഷണത്തിന് അധികാരം പെടുത്തണം എന്നും കല്പിച്ചു. ഇന്ന് പണ്ട്യനാട് ഉദയപുരിയുടെ ഭാഗം ആണ് മാർത്ഥണ്ടവർമൻ മരണപെട്ടു പക്ഷേ ഇപ്പോഴും നമ്മൾ ഇതൊക്കെ അനുസരിച്ചു ആണ് പട്ടാഭിഷേകം നടത്തുന്നത് ”
” അപ്പോൾ തന്നെ കൊന്ന് അധികാരം പിടിക്കാൻ ആരോ ശ്രെമിക്കുന്നുണ്ട് അല്ലെ ”
” എന്നെ കൊന്നത് കൊണ്ട് അവർക്ക് അധികാരം ലഭിക്കണമെന്നില്ല……