“”അതെന്താ നിനക്ക് ഇപ്പൊ സംസാരിച്ച പോലും ഓര്‍മ ഇല്ലേ.””
അവള്‍ക്കെന്നെ വിടാനുള്ള ഉദ്ദേശമില്ല. പക്ഷേ ഞാൻ എപ്പോ ആര്യേച്ചിയുമായ് സംസാരിച്ചൂന്ന് ഇവൾ പറയണേ? ഒരു പിടിയുമില്ല.
“”ഹ്മ്മ, ഇടയ്ക്കു തലചുറ്റുമ്പോള്‍ അങ്ങനാ. ചേച്ചി പൊക്കോ എനിക്കിപോ കൊഴപ്പോന്നും ഇല്ല.””
എനിക്കെന്തോ അവളോട് അപ്പൊ അങ്ങനെ പറയാനാ തോന്നിയത്, സാധാരണ ആരേലും ചോദിച്ച ഞാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. തലചുറ്റലിന്റെയോ ഓർമ പോണതിന്റെയോ കാര്യം ഞാൻ ആരോടും പറയില്ല എന്തിനു ഗോപന് പോലും വെക്തമായി എന്താന്നറിയില്ല.
“”വേണ്ട ഞാന്‍ നിന്നെ ക്ലാസില്‍ കൊണ്ടാക്കാം. വാ ഇങ്ങട്.””
പെട്ടെന്ന് ആ പറച്ചിലിൽ അവളിലെവിടെയോ ഞാന്‍ എന്റെ ആര്യേച്ചിയേ കണ്ടു.
“”എന്റെച്ചി അതൊന്നും കൊഴപ്പമില്ലന്നെ. എനിക്കൊരു കൊഴപ്പോം ഇല്ല, ചേച്ചി ഇപ്പൊ എന്നേ ക്ലാസില്‍ കൊണ്ടാക്കിയ അവന്മാരെല്ലാങ്കൂടെ എന്നേ വാരാന്‍ തുടങ്ങും. ചേച്ചി പോക്കോന്നെ.””
“”നിനക്കത്ര പോസാന്നേ ഞാന്‍ പോയേക്കാം. താഴെ വീഴാതെയങ്ങ് പോയാല്‍ മതി. അല്ലെ വേണ്ട ഞാനും കൂടെ വരാം.””
ഞാൻ വീണ്ടും ആടി ആടി നിക്കുന്ന കണ്ടിട്ടാവും അവൾ മനസ് മാറ്റിയത്. ഇനി ഞാന്‍ എത്ര പറഞ്ഞിട്ടും പോകില്ലെന്ന് തോന്നിയപ്പോള്‍ ഞാനും അത് അവസാനം സമ്മതിച്ചു.
വാതില്‍ക്കല്‍ എന്നെ കണ്ടപ്പോള്‍തന്നെ ആശടീച്ചര്‍ കയറാന്‍ കൈകാണിച്ചു. പിള്ളിക്കാരി അങ്ങനാ നമ്മൾ ഇച്ചിരി താമസിച്ചാലൊന്നും സീനാക്കില്ല. ഞാന്‍ അകത്തോട്ടു കയറിയപ്പോള്‍ ടീച്ചര്‍ ഉടനെ പുറത്തക്ക് ചൂണ്ടിക്കാട്ടി എന്നോട്.
“”ആരാ ശ്രീഹരി അത്? നിന്റെ ചേച്ചിയാണോ?””
തിരിഞ്ഞു നോക്കിയപ്പോള്‍ എന്നെ നോക്കിനിന്ന് സ്വൊപ്നം കാണുന്ന അരുണിമേച്ചിയേയാണ് ഞാൻ കാണുന്നത്. അപ്പോഴേക്കും ക്ലാസ്സ് മൊത്തം വാതിലിലേക്ക് എത്തിവലിഞ്ഞു നോക്കുന്നുണ്ടാരുന്നു.
“”അല്ല ഫ്രണ്ടാ “”
അരുണിമേച്ചി ആയിരുന്നു ആ മറുപടി പറഞ്ഞത്. അവളുടെ മറുപടി കേട്ടപ്പോള്‍ ക്ലാസിലൊരു കൂട്ട ചിരി പടര്‍ന്നു.
“”ഹാ നീ ആരുന്നോ, എന്താടോ ക്ലാസ്സ് ഇല്ലേ ?””
എന്ന് ചോദിച്ചു ആശടീച്ചര്‍ ചേച്ചിയുടെ അടുത്തേക്ക് നടന്നു, ഇവിടെ മാത്രമല്ല നമുക്കങ്ങു പ്ലസ്‌ടൂലും മുണ്ട് പിടി എന്നാ ഭാവത്തില്‍ ഞാന്‍ എന്‍റെ സീറ്റില്‍ പോയി ഇരുന്നു. അല്ലപിന്നെ, അത്ര കാണാൻ കൊള്ളാവുന്ന ഫ്രണ്ടുള്ള ഞാൻ അൽപ്പം