“”ആ എനിക്കറിയില്ല, നീ വരുമ്പോള്‍ ഒന്ന് വിളിക്കാന്‍ പറഞ്ഞു.””
“”എനിക്കെങ്ങുമേലാ….. അവടെ വായിലിരിക്കുന്ന കേക്കാന്‍.. .””
“”ഞാന്‍ പറഞ്ഞന്നേ ഉള്ളു, അതിനു നീ എന്നേ ചാടി കടിക്കണ്ട.””
ഞാൻ വിളിക്കില്ലന്ന് അറിയാവുന്നോണ്ടാകും അവൻ പിന്നെന്നെ നിർബന്ദിക്കാഞ്ഞേ.
പിന്നേ എനിക്ക് വട്ടല്ലേ അങ്ങോട്ട് പോയി കേറാന്‍. അല്ല ഈ കൊയിന്‍ ബൂത്തിലോട്ടു തിരിച്ചും വിളിക്കാന്‍ പറ്റോ? അപ്പോഴും നമ്മള്‍ കോയിൻ ഇടണോ? എന്റെ ചിന്തകൾ കാടുകയറി.
“”ഹലോ””
“”ശ്രീഹരി ആണോടാ””
“”ഹ്മ്മ””
“”നിനക്ക് എങ്ങനെ ഉണ്ടെന്നറിയാന്‍ വിളിച്ചതാ നേരത്തെ.””
“”ഹം.””
“”എങ്ങനുണ്ട് . വേദനയുണ്ടോ? കിടന്നു തുള്ളാന്‍ നിക്കാതെ അടങ്ങി ഒതുങ്ങിയിരുന്നു മെടിസിനോക്കെ സമയത്തു കഴിച്ചോണം കേട്ടല്ലോ.””
“”അച്ചൂ നീ ഇപ്പൊ അങ്ങട് പഠിക്കാന്‍ പോയതല്ലേ ഉള്ളു, അതിനു മുന്നേ ഡോക്ടര്‍ കളിക്കല്ലേ. എന്തിനാ ഇപ്പൊ അവനെ വിളിച്ചിട്ട് ഹേ…!.””
വിഷ്‌ണു താൻ ആരാണെന്നു അവളോട് വെളിപ്പെടുത്തി.
“” ഓ നീയാരുന്നോ ? അല്ല എനിക്കവനെ വിളിക്കാന്‍ പാടില്ലേ?””
“”നിന്റെ അവനോടുള്ള ഈ പെരുമാറ്റം അതെനിക്കങ്ങോട്ട് ഇഷ്ടം ആകുന്നില്ല . കേട്ടല്ലോ.””
“”എന്ത് പെരുമാറ്റം ? ഞാന്‍ എന്ത് ചെയ്തു?””
“”നീ ഒന്നും ചെയ്തില്ലേ? ഞാന്‍ നിന്നോട് എത്രവെട്ടം പറഞ്ഞു അവനോടു നീ ഈ കാണിക്കുന്നതൊക്കെ എനിക്ക് കാണാമെന്നു.””
“”ഞാന്‍ അവനോടു എന്ത് കാണിച്ചെന്നാ വിഷ്ണു ഈ പറയുന്നേ?.””
ആര്യ അത്യാവശ്യം ഗൗരവത്തോടെ തന്നെ ചോദിച്ചു.
“”ഒന്നും കാണിച്ചില്ലേ? ഏ…..!””
“”ഇല്ലാ…, ദെ… എപ്പോഴത്തെയും പോലെ വന്നാല്‍ ഉണ്ടല്ലോ?””
“”പിന്നെ നീ എന്തിനാ അവനന്ന് ഉമ്മ കൊടുത്തെ? ഹേ…… അത് പറ?””
“”ഓ അതോ, എനിക്ക് തോന്നിയിട്ട്. അല്ല എല്ലാം ഞാന്‍ നിന്നോട് ബോധിപ്പിക്കാണോ?””
“”ആ വേണം എന്‍റെ പെണ്ണ് ഞാന്‍ പോകുമ്പോള്‍ അവനോടു അങ്ങനെയൊക്കെ ചെയ്യുന്നത് എനിക്ക് സഹിക്കില്ല. എന്നെ ഇഷ്ടമല്ലാത്തോണ്ടല്ലേ ……അങ്ങനൊക്കെ…….””
“”എങ്ങനൊക്കെ? ശ്രീ വീണ്ടും നിന്റെ ഭ്രാന്തും കൊണ്ട് വരരുത് കേട്ടല്ലോ. ഞാന്‍ പലവെട്ടം പറഞ്ഞു രണ്ടും നീ തന്നാന്നു, അല്ലേലും എനിക്കെന്‍റെ മുറചെക്കനെ ഉമ്മ വെക്കാനോ ഇനി ഇപ്പൊ സ്നേഹിക്കാനോ ഒന്നും നിന്റെ അനുവാദം വേണ്ട കേട്ടല്ലോ. നീ എന്നേ ഇത് പറഞ്ഞു കൊറെയായി ഭ്രാന്താക്കുന്നു. ഇനി മതി…..””
“”ഹ്മ്മ നിനക്കെന്നെ വേണ്ടല്ലോ… പറഞ്ഞോ, പോയി പറഞ്ഞോ അവനെ ഇഷ്ടാന്ന് …. ഞാന്‍ ആരാ ….. പക്ഷേ ഒന്നുണ്ട് നീ അവനോടു ഇഷ്ടം പറയുന്ന നിമിഷംതൊട്ട് വിഷ്ണു പിന്നെ ഉണ്ടാവില്ല. പോകും,……. എന്നെന്നേക്കുമായി….””
“”ടാ നീ എന്താടാ ഇങ്ങനെ, എന്നേ എന്തിനാ ഇങ്ങന കൊല്ലാകൊല ചെയ്യുന്നേ…. ഞാന്‍… ഞാന്‍…….””
അവൾ വാക്കുകൾക്കായി പരതി.