പണ്ടേ ഗോപനെ ഇഷ്ടാണ്. അവനും ഏതാണ്ടൊക്കെ ഓക്കേ ആണ് പക്ഷേ ഞാന്‍ ചോദിക്കുമ്പോള്‍ പോലുമവന്‍ സമ്മതിച്ചു തരില്ല.
“”ഒന്ന് പോടാ, അവളൊക്കെ നല്ല വീട്ടിലെ കൊച്ചല്ലേ, ഈ വയ്യാത്ത കാലും വെച്ചോണ്ട് അത് ശേരിയവൂല്ലാ.””
“”അയ്യോടാ…“”
അവന്റെ മനസ് എനിക്കറിയവുന്നതല്ലേ, സ്വന്തമായി ഇത്രയും ടീഗ്രേഡ് ചെയ്യുന്നോരുത്താന്‍. ഞൊണ്ടി എന്ന് മറ്റുള്ലൊരു വിളിക്കുമ്പോ അവന്‍ അത് മയിന്റ്റ് ചെയ്യാത്ത പോലെ കാണിക്കും. പക്ഷേ ഉള്ളില്‍ ഫുള്ള് ശോകം സീനാണ് കക്ഷി. സത്യത്തില്‍ അത് തന്നെയാണ് ഞാന്‍ അവനെ കളിയാക്കാന്‍ പോകാത്തതിന്റെ പ്രധാന കാര്യവും.
“””എനിക്ക് നീ നായന്‍മാരുടെ അടിവാങ്ങി തരുമോ. ഈ വയ്യാത്ത കാലും വെചോണ്ടെനിക്കൊന്നും വയ്യ ഓടാന്‍.””
“”അതിനു നിയെന്തിനാ ഓടണേ? അവക്കങ്ങനൊന്നും ഇല്ലടാ. നിന്നെ ഭയങ്കര കാര്യാ. എനിക്കുറപ്പാ നിങ്ങള്‍ അവസാനം ഒന്നിക്കും.””
ഞാൻ അവനെയൊന്നു ഓണാക്കി നോക്കിയതാ ചിലപ്പോ സ്റ്റാർട്ടായാലോ.
“”പോടാ മയിരെ അവിടുന്ന്, നീയാ ഇതുപോലെ പണ്ട് എനിക്ക് പണി തന്നേ. അതോണ്ടാ അവള്‍ എന്‍റെ പുറകെ ഇങ്ങനെ.””
അവന്‍ ആ പറഞ്ഞ പണി എന്താന്ന് വെച്ചാൽ, ഞാന്‍ അവനു വേണ്ടി അവളടുത്ത് ചെന്നൊന്നു പെണ്ണ് ചോദിച്ചതാ. ഏട്ടനൊക്കെ ഉണ്ടാരുന്ന സമയത്ത് ഞങ്ങള്‍ എല്ലാരും ഒരേ സ്കൂള്‍ വാനിൽ ആയിരുന്നു വന്നോണ്ടിരുന്നത്. എന്തോ അന്ന് ഗോപന്‍ വരുമ്പോളെല്ലാം അവള്‍ എഴുന്നേറ്റു കൊടുക്കും. അവളുടെ ആ സിമ്പതി കണ്ടപ്പോള്‍ അവക്ക് ഗോപനോട് എന്തോ ഉണ്ടെന്നെനിക്ക് തോന്നി. അന്നവള് തീരെ ചെറുതാ. ആര്യേച്ചി വാങ്ങിതന്ന പുളിമുട്ടായി അവക്കു ഡോണേറ്റു ചെയ്തിട്ട് ഗോപനെ ഇഷ്ടം ആണോന്നു ചുമ്മാ കേറിയങ്ങു ചോദിച്ചു. ചിലപ്പോ ഞാന്‍ ആ നീട്ടിയ മിട്ടായി തിരിച്ചു വങ്ങും എന്ന് കരുതി ആകും അന്നവള് അതു സമ്മതിച്ചത്. അതിൽപിന്നെ അവൾ ഇവന്റെയാ, അല്ല ഞാൻ ആക്കി എടുത്തു.
“”നീ അത് കള, നിന്നെ നിന്‍റെ ആര്യേച്ചി വിളിച്ചു അത് പറയാനാ അവര് വന്നേ.””
പെട്ടെന്ന് ഗോപന്‍ റൂട്ട് മാറ്റി.
“”ആ ഭദ്രകാളിക്ക് ഇനി എന്താണാവോ? അവളെ പണ്ടൊന്നു വിളിച്ചതിന്‍റെയാ ഞാന്‍ രണ്ടു മാസം വീട്ടില്‍ ഒടിഞ്ഞു തൂങ്ങി കിടന്നേ.“”
എന്റെ ആത്മഗതം കൊറച്ചുറക്കെ ആയിപ്പോയി