“”ഇതാർക്ക് വേണം നീ ഇവിടെ ചുണ്ടേതാ.“”
ചുണ്ട് കാട്ടിയിട്ട് അവൻ പറഞ്ഞു. ചുണ്ടിൽ കിട്ടില്ലന്ന് ഉറപ്പുണ്ടായിട്ടും ചുമ്മാ ഒന്നേറിഞ്ഞതായിരുന്നു അവൻ.
“”അയ്യടാ. നീ ആള് കൊള്ളാല്ലോ. പോ ചെക്കാ അവിടുന്ന്. നീ എന്നെ കെട്ട് അപ്പൊ തരാം ചുണ്ടേലും വായിലുമൊക്കെ.””
“”എന്തോ എങ്ങനെ?…. ഞാൻ അമ്മാവനോട് ചെന്ന് ചോദിക്കട്ടെ നിന്നെ കെട്ടിച്ചു തെരോന്നു. “”
“”ആദ്യം നീ പത്തു പാസ്സ് ആവ്.””
അപ്പോഴേക്കും അവന്റെ വലയം അവൾ ഭേധിച്ചിരുന്നു.
“”ഓഹ് മൂട് പോയ് മൂട് പോയി. ഞാൻ പോണ്, “”
“”നില്ല് നില്ല്, അരുണിമ എന്താ അവനോട് പറഞ്ഞേന്ന് പറ.“”
“”അത്……. ഞാനിനി അവന്റെ ഒന്നും പറയില്ലെന്ന് പറഞ്ഞില്ലേ പിന്നെ എന്താ. ഞാൻ പോവുവാ””
ആര്യ അവനോടു നേരത്തെ കാണിച്ച ദേഷ്യത്തിനു പ്രതികാരം എന്നൊണമായിരുന്നു പെട്ടെന്നു ഉണ്ടായ ആ ഉത്തരം.
“”പക്ഷേ എനിക്ക് പറയാൻ ഒന്നേ ഉള്ളു. ആ അരുണിമേടെ ലക്ഷ്യം അവനല്ല ഞാനാ.””
“”അതെന്താ?””
ആര്യ ശെരിക്കും ഞെട്ടി.
“”അതോ അവക്കെന്തോ സംശയോക്കെയുണ്ട്. നീ വിളിക്കുമ്പോലെ അവളെന്നെ വിളിച്ചു നോക്കി എവിടെ ഞാൻ പിടികൊടുക്കോ? അവളെന്നേം തപ്പി നിന്റെ ശ്രീയുടെ പുറകെ നടക്കേയുള്ളു.””
*******
ഇന്നലെ എപ്പോ തിരിച്ചു വീട്ടില്‍ വന്നെന്നോ എപ്പോ ഉറങ്ങിയെന്നോ എനിക്കറിയില്ല. അമ്മ വന്നു വിളിക്കുമ്പോഴാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
രാവിലെ തന്നെ ക്ലാബ്ബിലേക്ക് ചെല്ലാന്‍ ഗോപന്‍ വിളിചിട്ടുണ്ടായിരുന്നത്രെ. പൂക്കളം ഇടാന്‍ അവന്റെ ടീമില്‍ ഞാനുമുണ്ടായിരുന്നു. വെളുപ്പിനെ തന്നെ ചെന്നു പൂവൊക്കെ സെറ്റാക്കണം എന്നാ ഇന്നലെ അവൻ പറഞ്ഞത്. പക്ഷെ ഇപ്പൊ ഞാന്‍ അല്‍പ്പം വൈകിയിരിക്കുന്നു. അതുക്കൊണ്ട് തന്നെ അമ്മ കൊണ്ടുവന്ന ചായയും കുടിച്ചു പല്ലുപോലും തേക്കാതെ ക്ലാബ്ബിലെക്കോടി. സാധാരണ എല്ലാ കൊല്ലവും അവിടുത്തെ പരുപടിക്ക് രാവിലെ തൊട്ടു ഒരു കണിയുടെ റോള്‍ ആയിരുന്നു എനിക്ക് . വലിയ ചേട്ടന്മാര്‍ ഓരോന്നില്‍