“”അയ്യടാ, അവളുടെ ആഗ്രഹം കണ്ടില്ലേ….
ശെരി…. എന്നാ പറ്റൊന്നു ഞാനൊന്ന് നോക്കട്ടെ””
ശരീര വലുപ്പത്തില്‍ അവളെക്കാള്‍ അല്പം ചെറുതാണെങ്കിലും അവന്‍ അവളെ തൂകി എടുത്തു ആ പടികള്‍ കയറി.
“”ടാ ചെക്കാ വേണ്ടാ ആരേലും കണ്ടാൽ, ഇറക്കെന്നെ.””
അവള്‍ അവന്‍റെ കയ്യിലെകിടന്നു കുതറിക്കൊണ്ട് പറഞ്ഞു.
“”അപ്പൊ കൊണ്ടൊണ്ടേ?……””
“”വേണ്ട “”
“”വേണ്ടേ വേണ്ടാ. ഇനി ഇപ്പൊ എനിക്ക് തരാനുള്ളത് താ.””
അവന്‍ അവളെ നിലത്തു ഇറക്കി ആ അമ്പലകുളത്തിന്റെ സൈഡ് ഭിത്തിയോട് ചേർത്തു വെച്ചു ചോദിച്ചു
“”എന്ത്, മറങ്ങട്ട് “”
ഒരു ചിരിയൊളിപ്പിച്ചവള്‍ അവനെ തെള്ളി.
“”കുന്തം. കൊതുപ്പിക്കാതെ തരുന്നുണ്ടോ നീയ്. “”
രണ്ടു വശത്തൂടെ കൈ ഭിത്തിയിൽ ഊന്നി അവളെ ആ കൈകൾക്കിടയിൽ ബ്ലോക്കാക്കി അവന്‍ വീണ്ടും അടുത്തേക്ക് ചെന്നു.
“”ഇല്ലാ,…. അരുണിമ എന്തിനാ അവനെ ശല്യം ചെയ്യുന്നത്?””
വീണ്ടുമവൾ രെക്ഷപെടാൻ ഒരു ശ്രെമം നടത്തി.
“”ആ എനിക്കറിയില്ല നീ അവനോടു തന്നെ ചോദിക്ക്. ഞാൻ ഇനി മേലിൽ അവന്റെ ഒന്നും ആരോടും പറയില്ല.””
തീരെ താല്പര്യമില്ലാത്ത മട്ടിൽ അവന്റെ പ്രതികരണം കെട്ടിട്ടാവും അവൾ
“”Oh പിണക്കമാണോ, അപ്പൊ വേണ്ടല്ലോ എന്നെ ശെരി.””
അപ്പോഴേക്കും ഒരു വശ്യമായ് ചിരി അവളുടെ മുഖത്തു തെളിഞ്ഞു.
“”എന്ത് വേണ്ടന്നു””
“”ദാ ഇത്””
അവൾ അവന്റെ കവിളിൽ ഒരുമ്മ നൽകി തൊടപ്പമാണ് അത് പറഞ്ഞത്.