“””””മോളെന്താ വൈകിയേ…..???”””””…വീടിന്റെ സൈഡിലൂടെ ഉമ്മറത്തേക്ക് കയറിയ ഏട്ടത്തിയെ നോക്കി കസേരയിൽ ഇരിക്കുന്ന അമ്മ ചോദിച്ചു….”””””ആ നീയുമുണ്ടായിരുന്നോ കൂടെ…?”””””…..ഏട്ടത്തിക്ക് പിന്നാലെ കയറിയ എന്നെക്കണ്ടതും അമ്മ എനിക്ക് നേരെ ചോദ്യം ഉയർത്തി.
“”””അമ്പലത്തീനല്ലതെരക്കുണ്ടായി…. പിന്നെ മഴക്കൂടിയായപ്പോ….!”””””…നേരത്തെ അരങ്ങേരിയ പ്രശ്നങ്ങളുടെ ഒരവശിഷ്ടവും ഏട്ടത്തിയുടെ മുഖത്തോ സംസാരത്തിലോ നിഴലടിച്ചിരുന്നില്ല.എങ്കിലും അമ്മക്ക് അവൾ ഒരു അപൂർണമായ ഉത്തരമാണ് നൽകിയത്.
പക്ഷെ എന്റെ അവസ്ഥ നേരെ മറിച്ചാണ്.ഞാനിപ്പോഴും ആ ഹാങ്ങോവറിൽ തന്നെ തറഞ്ഞു നിൽക്കുകയാണ്. ഒരു നിമിഷം എനിക്ക് ചിന്തിക്കാതെയിരിക്കാൻ കഴിഞ്ഞില്ല ഏട്ടത്തിക്ക് എങ്ങിനെ ഇത്രയും പെട്ടന്ന് മാറാൻ സാധിക്കുന്നു..?.
“”””അല്ലപ്പു നിന്റെ വണ്ടിയെന്ത്യേ….???””””… പെട്ടന്ന് മുഖം എനിക്ക് നേരെ തിരിച്ചുകൊണ്ടമ്മ സംശയത്തോടെ ചോദിച്ചു.
അമ്മയുടെ ചോദ്യം കേട്ടാ ആ നിമിഷം ഏട്ടത്തിയുടെ മിഴികൾ എന്നെ ചോദ്യഭാവത്തിൽ നോക്കി.
“”””അത് കേടായി….ഞാനപ്പോ വർക്ഷോപ്പിൽ കൊടുത്തിരിക്കുവാ…!””””…പെട്ടന്ന് അമ്മയിൽ നിന്നുമൊരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല. അതിന്റെ ഒരു ഞെട്ടലും പതർച്ചയും എന്നിൽ ഉണ്ടായിരുന്നു.
ഇനിയും ഈ അവസ്ഥയിൽ അവിടെ നിന്നാൽ കൈവിട്ട് പോകുമെന്ന് തോന്നിയതിനാൽ ഞാൻ മെല്ലെ അകത്തേക്ക് കയറി.
“””””മോളെ… അപ്പൂന് ആ തോർത്ത് ഒന്നെടുത്തുകൊടുത്തേ… ഇല്ലെലാചെക്കൻ തലതോർത്താതെ ഓരോന്ന് വരുത്തിവെക്കും….!”””””… ഞാൻ സ്റ്റെപ്സ് കയറി മുറിയിൽ എത്തിയതും അമ്മയുടെ ഉച്ചത്തിൽ ഉള്ള ആജ്ഞാപനം കേട്ടു.
ഞാൻ ഷർട്ട് ഊരി ടേബിളിന്റെ അരികിൽ കിടക്കുന്ന ചെയറിൽ ഇട്ട് തിരിഞ്ഞതും തോർത്തും പിടിച്ചു ഏട്ടത്തി റൂമിലേക്ക് കയറിവന്നതും ഒരുമിച്ചായിരുന്നു.
“”””ന്നാ തോർത്ത്…””””…. നേർത്ത സ്വരത്തിൽ എന്റെ നേരെ തോർത്ത് നീട്ടികൊണ്ട് ഏട്ടത്തി പറഞ്ഞു.
ഞാൻ അത് വാങ്ങി തോർത്താൻ തുടങ്ങി.
“””ഇതുകൊണ്ടൊക്കോ…!”””…ഏട്ടത്തി തിരികെ പോകാൻ ഒരുങ്ങിയതും അവർ നൽകിയ തോർത്ത് അവർക്ക് നേരെ നീട്ടികൊണ്ട് ഞാൻ പറഞ്ഞു.
ഏട്ടത്തിയുടെ കൈയിലേക്ക് തോർത്ത് കൊടുത്തുകൊണ്ട് ഞാൻ ബെഡിലേക്ക് ഇരുന്നു. ഏട്ടത്തി ആണെങ്കിൽ തിരികെ പോകാതെ എന്നെ തന്നെ നോക്കി നിൽക്കുകയാണ്. പെട്ടന്ന് ആയിരുന്നു ഏട്ടത്തിയുടെ ആ നീക്കം. അതൊട്ടും ഞാൻ പ്രതീക്ഷിച്ചതല്ല.
ബെഡിൽ ഇരിക്കുന്ന എന്റെ അരികിലേക്ക് വന്നുകൊണ്ട് ഏട്ടത്തിയുടെ കൈയിലെ തോർത്ത് ഉപയോഗിച്ച് ഏട്ടത്തി എന്റെ തലതോർത്താൻ തുടങ്ങി.
“””വേണ്ടാ….. മതി….!”””””… ഏട്ടത്തി തോർത്തി തുടങ്ങിയതും ഞാൻ മെല്ലെ പറഞ്ഞു.