അവളുടെ കൂട്ടുകാരികൾ ആണെന്ന് തോന്നുന്നു പോകാൻ വേണ്ടി ഇറങ്ങിട്ട് ഉണ്ടായിരുന്നു. അവൾ അവളുടെ തനി കൊണം കാണിച്ചു എന്നേ പരിചയപ്പെടാൻ വരുന്നതിന് മുന്പേ. അവരോട് പോയിട്ട് വലിയ തിരക്ക് ഉണ്ടെന്ന് പറഞ്ഞു ബൈക്കിൽ കയറി ഇരുന്നു എന്നോട് വിട്ടോളാൻ പറഞ്ഞു ഇടുപ്പിൽ ഒരു നുള് തന്നു.
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു റോഡിലേക്ക് ഇറങ്ങിയപ്പോൾ തന്നെ അവൾ.
“അതേ..”
“എന്താടി.”
“നമുക്ക് ബീച്ചിൽ ഒക്കെ ഒന്ന് പോയല്ലോ.”
“നീ അല്ലെ അവളുമ്മാരോട് പറഞ്ഞേ തിരക്കാണ് വീട്ടിലേക്ക് വേഗം പോകണം എന്ന് ഒക്കെ.”
“അത്…. അത്..”
“ഓ മനസിലായി.
ദൈവം എനിക്ക് കുറച്ച് സൗന്ദര്യം കൂടുതൽ തന്നത് കൊണ്ട് ആയിരിക്കും അല്ലെ.”
“അതെന്ന് കൂട്ടിക്കോ. ജനിച്ചപ്പോൾ തൊട്ട് കണ്ടു തുടങ്ങിയാ ആൾ അല്ലെ ഈ വണ്ടി ഓടിക്കുന്നെ. പെണ്ണിനെ കണ്ടാൽ അങ്ങ് ചകരയും പഞ്ചസാരയും ആയി അലിഞ്ഞു പോകുവല്ലേ.”
“നിന്റെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ലല്ലോടി.”
“ഒരു മാറ്റവും ഇല്ലാ.”
എന്ന് പറഞ്ഞു അവൾ എന്നേ മുറുകെ കെട്ടിപിടിച്ചു.
“ഏട്ടാ.
നമുക്ക് തിരമാലകൾ എണ്ണം പോകാന്നെ.”
“ഉം.”
ഞാൻ അടുത്തുള്ള ബീച്ചിലേക്ക് ബൈക്ക് വിട്ടു.
“എങ്ങനെ ഉണ്ട് പടുത്തം ഒക്കെ.”
“അതൊക്കെ അതിന്റെ വഴിക് പോകുന്നുണ്ട്.
ദീപ്തി ചേച്ചി എന്തിടുക്കുവാ?”